Latest News

മോശമായി ചിത്രീകരിക്കുന്നവര്‍ അദ്ദേഹത്തിന്റെ സിനിമ കണ്ടിട്ടുണ്ടോയെന്ന് സംശയം; ഒരു മൂളലോ, ചിരിയോ ഏതെങ്കിലും രംഗമോ കൃത്യമായി അനുകരിച്ചാല്‍ ഒരു പവന്‍ സമ്മാനം;  വെല്ലുവിളിയുമായി നടന്‍ സത്യന്റെ മകന്‍  സതീഷ് സത്യന്‍

Malayalilife
മോശമായി ചിത്രീകരിക്കുന്നവര്‍ അദ്ദേഹത്തിന്റെ സിനിമ കണ്ടിട്ടുണ്ടോയെന്ന് സംശയം; ഒരു മൂളലോ, ചിരിയോ ഏതെങ്കിലും രംഗമോ കൃത്യമായി അനുകരിച്ചാല്‍ ഒരു പവന്‍ സമ്മാനം;  വെല്ലുവിളിയുമായി നടന്‍ സത്യന്റെ മകന്‍  സതീഷ് സത്യന്‍

എക്കാലവും മലയാളികള്‍ക്ക് മറക്കാനാവാത്ത ഒരു മഹാപ്രതിഭയാണ് സത്യന്‍ എന്ന നടന്‍. മലയാള സിനിമയുടെ അനശ്വരനായ നടന്‍ മണ്‍മറഞ്ഞിട്ട് കാലങ്ങളായെങ്കിലും മിമിക്രി വേദികളിലെ പലരുടെയും അനുകരണത്തിലൂടെ നടന്‍ സുപരിചിതനാണ്.നിരവധി കലാകാരന്മാര്‍ സത്യനെ അനുകരിക്കാറുമുണ്ട് . എന്നാല്‍ മിമിക്രി എന്ന പേരില്‍ അച്ഛനെ അപമാനിക്കരുതെന്ന് അഭ്യര്‍ത്ഥനയുമായി നടന്‍ സത്യന്റെ മകന്‍ സതീഷ് സത്യന്‍ രംഗത്തെത്തി.

മിമിക്രി കലാകാരന്മാര്‍ സത്യനെ അനുകരിക്കുന്നത് ശരിയായ രീതിയലല്ലെന്നാണ് സത്യന്റെ സതീഷ് സത്യന്‍ പറയുന്നത്. സത്യനെ കൃത്യമായി അവതരിപ്പിച്ചാല്‍ ഒരു പവന്‍ നല്‍കുമെന്നാണ് മകന്റെ വാഗ്ദാനം. കഴിഞ്ഞ ദിവസം സത്യന്‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച 'സത്യന്‍ സ്മൃതി'യില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സത്യനെ മിമിക്രിക്കാര്‍ കൊഞ്ഞനം കുത്തുകയാണ്. ഇതുവരെ കൃത്യമായി ആരും അനുകരിക്കുന്നത് കണ്ടിട്ടില്ല എന്നും മികച്ച രീതിയില്‍ അവതരിപ്പിച്ചാല്‍ അവര്‍ക്ക് ഒരു പവന്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. 

മിമിക്രി കൊണ്ട് ജീവിക്കുന്നവര്‍ ഇത്തരം ഗുരുത്വമില്ലായ്മ കാണിക്കരുത്. സത്യനെ മോശമായി ചിത്രീകരിക്കുന്ന ഇവര്‍ അദ്ദേഹത്തിന്റെ ഒരു സിനിമയെങ്കിലും കണ്ടിട്ടുണ്ടോയെന്ന് സംശയമാണ്. അദ്ദേഹത്തിന്റെ സിനിമകള്‍ കണ്ടതിനുശേഷം അദ്ദേഹത്തിന്റെ ഒരു മൂളലോ, ചിരിയോ ഏതെങ്കിലും രംഗമോ കൃത്യമായി അനുകരിച്ച് കാണിച്ചാല്‍ ഒരു പവന്‍ സമ്മാനമായി നല്‍കും.

സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വെച്ച് ഇത് ചെയ്യാന്‍ തയ്യാറായാല്‍ അവിടെ ഒരു പരിപാടി നടത്താനും ഞാന്‍ തയ്യാറാണ് ഇക്കാര്യത്തില്‍ താന്‍ അവരെ വെല്ലുവിളിക്കുകയാണെന്നും അദ്ദേഹവും പറഞ്ഞു.

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേംകുമാറാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്. ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറി പ്രമോദ് പയ്യന്നൂര്‍, വിനു കിരിയത്ത് തുടങ്ങിയവരും പരിപാടിയില്‍ പ്രസംഗിച്ചു.

Read more topics: # സത്യന്‍
actor sathyans son about mimikri

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES