അല്‍ഫോന്‍സാമ്മ എന്ന മിനിസ്ക്രീൻ പരമ്പരയിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ താരമാണ് അശ്വതി. തുടർന്ന് നിരവധി സീരിയലുകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിലൂടെ അശ്വതി പങ്കുവയ്ക്കുന്ന കുറിപ്പുകൾ എല്ലാം തന്നെ ശ്രദ്ധ നേടാറുണ്ട്. എന്നാൽ ഇപ്പോൾ ബിബോസ് സീസണ്‍ 3 തുടങ്ങിയതുമുതല്‍ മല്‍സരാര്‍ത്ഥികളെ കുറിച്ചുളള തന്റെ അഭിപ്രായങ്ങള്‍ അശ്വതി പങ്കുവയ്ക്കാറുണ്ട്. എന്നാൽ ഇപ്പോൾ താരം പങ്കുവച്ച ഒരു കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
"മണിയുടെ പ്രജകളോ?. അതെന്താ കിടിലു അങ്ങനെ പറഞ്ഞത്. കിടിലു ഡിഎഫ് കെ കളിച്ചതാണോ? എന്തോ പെട്ടന്ന് അങ്ങനെ തോന്നി അങ്ങനാണേൽ ആ കളി ഡിഎഫ് കെ തന്നെ കളിക്കണം കിടിലു, നിങ്ങൾക്കതു ചേരില്ല.
യോ സായിയേ..ടോപ്പിക്ക് മാറി, തിരിച്ചു വാ. ആഹ് മോർണിംഗ് ടാസ്ക് പ്ലിംഗ് ആയി.. അതാണല്ലോ ശീലം. "ഇനി ഒരു സ്ത്രീയും പുറത്ത് പോകരുത്" എന്ന സന്ധ്യയുടെ സ്റ്റേറ്റ്മെന്റ് ഇതിനിടയിൽ സായിക്ക് വലിച്ചിടേണ്ട വല്ല കാര്യോം ഒണ്ടോ എല്ലാരും മോർണിംഗ് ടാസ്ക് വിട്ടു..മറന്നേ പോയി. ഇന്നത്തെ മോർണിംഗ് ടാസ്ക് "പ്രജ" കൊണ്ടുപോയി സൂർത്തുക്കളെ ഞാൻ അന്നേരം പ്രജ സിനിമയിലെ "ചന്ദനമണി സന്ധ്യകളുടെ" എന്ന പാട്ട് പാടികൊണ്ടിരുന്നു. അപ്പോളേക്കും അവിടുത്തെ ഡിസ്കഷൻ കയിഞ്ഞു ബാക്കി പ്ലസ്സിൽ കാണും.
ഹായ് ഓപ്പൺ നോമിനേഷൻ!! ബിഗ്ഗ് ബോസ്സ് അങ്ങോട്ട് ഇട്ടുകൊടുത്തു ഓരോരുത്തരുടെയും മുഖം മൂടി അഴിഞ്ഞു വീഴുന്നതാണെന്നു.. പൊളി. റിമോട്ടിന്റെ കേസിന് നോമിനേറ്റ് ചെയ്തേക്കുന്നു രമ്യയെ റംസാൻ.. അയ്യയ്യേ ഡിമ്പലിനും സായിക്കും ആണല്ലോ കൂടുതൽ വോട്ട്.. അനൂപിനെ വോട്ട് ചെയ്തവർക്ക് ഒരു കൈ കൊടുക്കുന്നു. കാരണം അദ്ദേഹം അവിടെങ്ങുമില്ല കിളിപോയി നടക്കുന്നപോലാണ്.. സൂര്യയല്ല വീക്കസ്റ്റ് കണ്ടെസ്റ്റന്റ്, അനൂപ് ആണു.
മണിക്കുട്ടൻ സൂര്യയെ ഓപ്പൺ നോമിനേറ്റ് ചെയ്തിരിക്കുന്നു. സൂര്യ, സന്ധ്യ, ഡിമ്പൽ, സായി, ഋതു, അനൂപ് എന്നിവരാണ് നോമിനേഷനിൽ. റംസാൻ നോമിനേഷൻ ഫ്രീ കാർഡ് അസാധു ആക്കി ആർക്കും നൽകാതെ. ഗെയിം വൈസ് നോക്കുമ്പോൾ നല്ല തീരുമാനം എന്നു പറയാമെങ്കിലും, ആർക്കേലും ഒരാൾക്ക് അത് നൽകാമായിരുന്നില്ലേ? ഒരുപക്ഷെ പ്രേക്ഷകരുടെ ഇടയിൽ റംസാന് ഒരു സ്പെഷ്യൽ ഇടം കിട്ടുമായിരുന്നില്ലേ?.
ഒന്നാമത് റംസാന്റെ എപ്പോഴുമുള്ള ഓവർ അറഗൺസും, പോടീ എന്ന വിളിയും ഒക്കെ കാരണം വെളിയിൽ ചില പ്രേക്ഷകർ എങ്കിലും ഇറിറ്റേറ്റഡ് ആണു. അതിനെ മാറ്റി എടുക്കാമായിരുന്നു എന്നു എന്റെ മാത്രം തോന്നൽ ആണേ. റംസാൻ കഷ്ട്ടപെട്ടു നേടിയെടുത്തതു ആണു എന്നു പറഞ്ഞു അന്ന് അനൂപിന് പകരം ഡി എഫ് കെയോടാണ് റംസാൻ ഏറ്റുമുട്ടിയത് എങ്കിൽ അത് റംസാന് കിട്ടില്ല ഉറപ്പാണ്. എല്ലാ ടാസ്ക്കും ചെയ്യുമ്പോൾ ഉറക്കം തൂങ്ങുന്ന അനൂപിന് അന്നേരവും ഉറക്കം വന്നപ്പോൾ നീ എടുത്തോ എന്നും പറഞ്ഞു തന്നകൊണ്ട് അത് കിട്ടി അത്രതന്നെ.
ഋതു പ്രതീക്ഷിച്ചിരുന്നോ ആ കാർഡ്?. ആ മുഖത്തു നിരാശ കണ്ടു ഞാൻ. അല്ലാ ഡിമ്പോ ആ ക്യാമറയോട് പറഞ്ഞിട്ടെന്താ കാര്യം? ഞങ്ങളോട് പറയുവാണോ?. ധോ അടുത്തത് സൂര്യ ഇവരൊക്കെ ഇതാരോടാ പറയുന്നേ?. കുട്ടി തകർന്നു മണിക്കുട്ടൻ നോമിനേറ്റ് ചെയ്തത്. കിടിലു സൂര്യയോട് ഇന്ന് പറഞ്ഞ കാര്യങ്ങളൊക്കെ പ്രേക്ഷകരുടെ മനസ്സിൽ മണിക്കുട്ടന് എതിരായുള്ള കനൽ ആണേ...കിടിലു സൂര്യയോടല്ല സംസാരിച്ചത്, പകരം നമ്മൾ പ്രേക്ഷകരോടാണ്.. ഹമ്പട കേമാ കിടിലുകുട്ടാ!!.
സ്പോൺസർ ടാസ്ക്!! ആർക്കും വല്യ ഉഷാറൊന്നുമില്ല, ഓപ്പൺ നോമിനേഷൻ എന്ന സർജറി കഴിഞ്ഞിരിക്കുവല്ലേ അതാണ്. ആഹ് ബെസ്റ്റ് ടാസ്ക് കല്യാണം കഴിയാത്തവർ ടാസ്ക് ചെയ്യുക കല്യാണം കഴിഞ്ഞ ഒരു വ്യക്തി ജഡ്ജ് ആകുക. ഒരു ഭയങ്കര വല്യ സംഭവ ടാസ്ക് ഒന്നുമല്ലായിരുന്നു. നാളെ "നാട്ടുക്കൂട്ടം"എന്ന വീക്കിലി ടാസ്ക്! എന്താകുമെന്ന് നാളെ കണ്ടറിയാം
ബി ബി പ്ലസ്സിലും മെയിൻ എപ്പിസോഡിലും നടന്നതിൽ എടുത്തു പറയേണ്ടത് മണിക്കുട്ടൻ - സൂര്യ സംഭാഷണങ്ങൾ.
മണിക്കൂട്ടനു വീട്ടിൽ നിന്നുള്ള വീഡിയോ കോളിലൂടെ ലൈറ്റ് കത്തിയിട്ടാണ് എന്നു തോന്നുന്നു, തീർത്തും പറഞ്ഞു സൂര്യയോട് ഇല്ലാത്ത വികാരം ഉണ്ടാക്കി എടുക്കാൻ സാധിക്കില്ല എന്നു. അറത്തു മുറിച്ചു സൂര്യയോടും പറഞ്ഞു. സാധാരണ സൂര്യയോട് എന്തേലും പറഞ്ഞാൽ ഉടനെ വിഷമിക്കുന്നതും സങ്കടപെടുന്നതുമാണ്, ആ സൂര്യ ഇന്ന് വളരെ ബോൾഡ് ആയി കേട്ടുകൊണ്ടിരുന്നു മണിക്കുട്ടൻ പറഞ്ഞതത്രയും... ഇതങ്ങു ആദ്യമേ പറഞ്ഞാൽ പോരായിരുന്നോ ല്ലെ?. എന്തായാലും സൂര്യ ഈ കാണിച്ച ബോൾഡ്നെസ്സ് കിടിലുവിന്റെ തന്ത്രങ്ങളിൽ പെട്ടുപോകാതെ ഇനിയങ്ങോട്ട് ഫിനാലെ വരെ ഉണ്ടാകട്ടെ