Latest News

വീട്ടിൽ അറിയിച്ചിട്ടാണ് വിഷ്ണുവിനൊപ്പം ഇറങ്ങി പോയത്; രഹസ്യവിവാഹത്തെ കുറിച്ച് വെളിപ്പെടുത്തി നടി അനുശ്രീ

Malayalilife
വീട്ടിൽ അറിയിച്ചിട്ടാണ് വിഷ്ണുവിനൊപ്പം ഇറങ്ങി പോയത്; രഹസ്യവിവാഹത്തെ കുറിച്ച് വെളിപ്പെടുത്തി നടി  അനുശ്രീ

ബാലതാരമായെത്തി ടെലിവിഷന്‍ സീരിയലുകളിലും സിനിമയിലും പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് അനുശ്രീ. നുശ്രീ എന്നാണ് യഥാര്‍ഥ പേരെങ്കിലും പ്രകൃതി എന്ന പേരിലാണ് സീരിയല്‍ ലോകത്ത് താരം അറിയപ്പെടുന്നത്. എന്നാൽ അടുത്തിടെയായിരുന്നു അനുശ്രീക്ക് രഹസ്യ വിവാഹം നടന്നത്. എന്റെ മാതാവ് എന്ന സീരിയലിന്റെ ക്യാമറമാൻ വിഷ്ണു സന്തോഷിനെയാണ് അനുശ്രീയുടെ കഴുത്തിൽ താലി ചാർത്തിയത്.   ശക്തമായ എതിർപ്പ് അനുശ്രീയുടെ വീട്ടിൽ ഉള്ളത് കൊണ്ട് വളരെ ലളിതവും രഹസ്യവുമായിട്ട് താരം വിവാഹം നടത്തിയത്. എന്നാൽ ഇപ്പോൾ വിഷ്ണുവുമായി ആദ്യം കണ്ടമുട്ടിയതിനെ കുറിച്ചും പ്രണയത്തിലായതിനെ കുറിച്ചുമൊക്കെ ഒരു മാധ്യമത്തിന് നൽകിയിട്ടുള്ള  താരത്തിന്റെ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. 

ഞാൻ വിഷ്ണുവിനെ പരിചയപ്പെട്ടിട്ട് അഞ്ച് വർഷത്തിൽ ഏറെയായി. ഞങ്ങൾ ആദ്യം കണ്ടതും പരിചയപ്പെടുന്നതും ചിന്താവിഷ്ടയായ സീത എന്ന പരമ്പരയുടെ ലൊക്കേഷനിൽ വച്ചാണ്. അതിന് മുൻപേ വിഷ്ണു എന്നെ കണ്ടിട്ടുണ്ട്. പക്ഷേ ഞാൻ ശ്രദ്ധിച്ചിരുന്നില്ല. ചിന്താവിഷ്ടയായ സീത യുടെ ലൊക്കേഷനിൽ നിന്ന് തന്നെ വിഷ്ണു എന്നെ പ്രൊപ്പോസ് ചെയ്തെങ്കിലും ഞാൻ മറുപടി പറഞ്ഞില്ല.പിന്നീട് മൂന്ന് വർഷം കഴിഞ്ഞ് അരയന്നങ്ങളുടെ വീട് എന്ന പരമ്പരയുടെ ലൊക്കേഷനിൽ നിന്നുമാണ് ഞങ്ങൾ വീണ്ടും കണ്ടത്. അവിടെ വെച്ചാണ് സുഹൃത്തുക്കളാകുന്നതും ആ സൗഹൃദം ഞങ്ങൾ പോലുമറിയാതെ പ്രണയത്തിലേക്ക് കടന്നതും. അടുത്തറിഞ്ഞപ്പേൾ ഒന്നിച്ച് ജീവിക്കാമെന്ന് തീരുമാനിക്കുക ആയിരുന്നു.
തുടക്കം മുതലേ ഈ പ്രണയം എന്റെ വീട്ടിൽ പ്രശ്നമായിരുന്നു. പ്രണയത്തിലായി എന്ന ഫീൽ തോന്നി തുടങ്ങി ഒരു മാസത്തിനകം ഞങ്ങൾ രണ്ടാളും വീട്ടിൽ പറഞ്ഞു. വിഷ്ണുവിന്റെ വീട്ടിൽ എതിർപ്പുകളൊന്നും ഉണ്ടായിരുന്നില്ല. എന്റെ വീട്ടിൽ കടുത്ത എതിർപ്പായിരുന്നു. വിഷ്ണു എന്റെ അമ്മയുമായി സംസാരിച്ചു. എന്നിട്ടും ശരിയായില്ല. ഇത് കുറച്ച് കാലത്തേക്കേ ഉണ്ടാവുകയുള്ളു.

ഈ വർക്ക് തീർന്നാൽ ഉടൻ തീർന്നോളും എന്നാണ് അക്കാലത്ത് പലരും ഞങ്ങളുടെ പ്രണയത്തെ കുറിച്ച് പറഞ്ഞിരുന്നത്. ഒരു വർഷം കാത്തിരിക്കാൻ എന്റെ വീട്ടിൽ നിന്ന് പറഞ്ഞു. അപ്പോഴും വീട്ടിലെ പ്രതികരണം എതിർപ്പായിരുന്നു. അതിനിടെ മറ്റ് വിവാഹാലോചനകളും സജീവമാക്കി. വേറെ കല്യാണം കഴിക്കാൻ താൽപര്യമില്ല. വിഷ്ണുവിനൊപ്പം ജീവിക്കാൻ തീരുമാനിച്ചുവെന്ന് ഞാൻ ഉറപ്പിച്ചു പറഞ്ഞു.

അതോടെ വലിയ പ്രശ്നമായി. അങ്ങനെയിരിക്കെ ഒരു ദിവസം ഞാൻ അവന്റെ കൂടെ പോവുകയാണ്. മറ്റൊരു വിവാഹം പറ്റില്ലെന്ന് വീട്ടിൽ എല്ലാവരുടെയും മുൻപിൽ നിന്നും പറഞ്ഞിട്ടാണ് ഞാൻ ഇറങ്ങി പോന്നത്. അവർ തടയാൻ ശ്രമിച്ചെങ്കിലും എന്റെ തീരുമാനം മാറിയിരുന്നില്ല.ഞങ്ങടെ പ്രണയം സാധാരണ പോലെ തോന്നുമ്പോൾ കാണാൻ പറ്റുന്നതോ മിണ്ടാൻ പറ്റുന്നതോ പോലെ ആയിരുന്നില്ല. ഒരുപാട് പരിമിതികൾ ഉണ്ടായിരുന്നു. ഒരു വർഷം ഞങ്ങൾ സംസാരിച്ചിട്ടില്ല. എന്നിട്ടും ഞങ്ങൾക്കിടയിൽ അകൽച്ച തോന്നിയിട്ടില്ല. വിഷ്ണുവിന്റെ ക്യാരക്ടറാണ് എന്നെ അവനിലേക്ക് അടുപ്പിച്ചത്.

വിഷ്ണുവിന്റെ സ്റ്റാറ്റസോ, വിഷ്ണുവിന്റെ പണമോ, സമ്പാദ്യമോ ജോലിയോ ഒന്നും നോക്കിയല്ല ഞാൻ സ്നേഹിച്ചത്. എന്നെ സംബന്ധിച്ച് അവന്റെ സ്വഭാവം, ചിന്തകൾ, ഒക്കെയാണ് ആകർഷിച്ച കാര്യങ്ങൾ. തന്റെ നാട് കാലടി ആണെന്നാണ് പ്രകൃതി പറയുന്നത്. വിഷ്ണുവിന്റേത് പൂജപ്പുരയും. ഇപ്പോൾ പുതിയൊരു വീട് എടുത്ത് താമസിക്കുകയാണ്.

Read more topics: # Actress anusree,# words about marriage
Actress anusree words about marriage

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക