Latest News

നല്ല റോളുകള്‍ ഉപേക്ഷിക്കുമ്പോള്‍ വിഷമം തോന്നും; തിരിച്ചു വരണം അഭിനയിക്കണം എന്നൊക്കെയാണ് ആഗ്രഹം: ശ്രീകല ശശിധരന്‍

Malayalilife
നല്ല റോളുകള്‍ ഉപേക്ഷിക്കുമ്പോള്‍ വിഷമം തോന്നും; തിരിച്ചു വരണം അഭിനയിക്കണം എന്നൊക്കെയാണ് ആഗ്രഹം:  ശ്രീകല ശശിധരന്‍

ന്റെ മാനസപുത്രിയിലെ സോഫിയയായി എത്തി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് ശ്രീകല ശശിധരന്‍. മിക്ക ഹിറ്റ് സീരിയലുകളിലും നായികയായി താരത്തിന് തിളങ്ങാനും സാധിച്ചു. വിവാഹത്തിന് പിന്നാലെ അഭിനയ മേഖലയിൽ താരം സജീവമായിരുന്നു. ഇപ്പോൾ ഭര്‍ത്താവ് വിപിനും മകനുമൊത്ത് ലണ്ടനിലാണ് താമസം.  എന്നാൽ ഇപ്പോള്‍ ഒരു മാധ്യമത്തിന് നൽകിയ  അഭിമുഖത്തില്‍ നടി പറഞ്ഞ വാക്കുകള്‍ ഏറെ ശ്രദ്ധ നേടുകയാണ്. ഒരുപാടു നല്ല അവസരങ്ങള്‍ ഇപ്പോഴും അഭിനയ മോഹമുള്ള തനിക്ക്  നഷ്ടപ്പെട്ടുവെന്ന് ശ്രീകല പറയുന്നു.

എനിക്ക് സീരിയല്‍ മിസ് ചെയ്യുന്നുണ്ട്. ഒരുപാട് പേര്‍ മെസേജ് അയക്കും എപ്പോഴാ തിരിച്ചു വരുന്നേ, കണ്ടിട്ട് കുറെ കാലമായല്ലോ, വരുന്നില്ലേ എന്നൊക്കെ, തിരിച്ചു വരണം അഭിനയിക്കണം എന്നൊക്കെയാണ് ആഗ്രഹം. ഒന്നര വര്‍ഷം മുന്‍പാണ് ഞാനും മോനും ഇങ്ങോട്ട്(ലണ്ടന്‍) വന്നത്. രണ്ടു മാസം കഴിഞ്ഞു മടങ്ങാം എന്നായിരുന്നു പ്ലാന്‍. വിപിനേട്ടന്റെ ജോലിയുമായി ബന്ധപ്പെട്ടു ഇവിടെ തന്നെ തുടരേണ്ടി വന്നു. 

ഇവിടെ വന്നശേഷം കുറെ ഓഫറുകള്‍ വന്നു. എല്ലാം പ്രധാന വേഷങ്ങളിലേക്ക് ഒന്നും ഏറ്റെടുത്തില്ല. നല്ല റോളുകള്‍ ഉപേക്ഷിക്കുമ്പോള്‍ വിഷമം തോന്നുമെങ്കിലും, ഭര്‍ത്താവിനും മകനുമൊപ്പമുള്ള കുടുംബ ജീവിതത്തിനാണ് കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നത്. അത് ഞാന്‍ നന്നായി ആസ്വദിക്കുന്നുമുണ്ട്. ഞാനും മോനും കുറേക്കാലം നാട്ടില്‍ തന്നെയായിരുന്നു. അപ്പോഴും അഭിനയിക്കുന്നുണ്ടായിരുന്നു. അതിനിടെയാണ് എന്റെ അമ്മ മരിച്ചത്. അങ്ങനെയാണ് ഇവിടേക്ക് വരാന്‍ തീരുമാനിച്ചതും, അഭിനയത്തില്‍ നിന്ന് അവധി എടുത്തതും.

Actress SREEKALA SASIDHARAN words about acting

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക