Latest News

ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് തന്റെ സ്ത്രീത്വത്തെ അപമാനിക്കാൻ ശ്രമം; ആദിത്യന്‍ ജയനെതിരെ പൊലീസില്‍ പരാതി നല്‍കി നടി അമ്പിളി ദേവി

Malayalilife
ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് തന്റെ സ്ത്രീത്വത്തെ അപമാനിക്കാൻ ശ്രമം; ആദിത്യന്‍ ജയനെതിരെ പൊലീസില്‍ പരാതി നല്‍കി നടി അമ്പിളി  ദേവി

ടനും സീരിയല്‍ താരവുമായ ആദിത്യന്‍ ജയനെതിരെ പൊലീസില്‍ പരാതി നല്‍കി നടി അമ്പിളി  ദേവി. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് കാണിച്ചാണ് അമ്ബിളി ദേവി പരാതി നല്‍കിയിരിക്കുന്നത്. സൈബര്‍ സെല്ലിനും കരുനാഗപ്പള്ളി എസിപിക്കുമാണ് പരാതി നല്‍കിയത്. ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് തന്റെ സ്ത്രീത്വത്തെ അപമാനിക്കാനാണ് ആദിത്യന്‍ ശ്രമിക്കുന്നതെന്നും അമ്ബിളിദേവി പരാതിപ്പെടുന്നു.

ഞായറാഴ്ച രാത്രിയോടെ ആദിത്യന്‍ ജയനെ ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയില്‍ തൃശ്ശൂര്‍ സ്വരാജ് റൗണ്ടില്‍ കണ്ടെത്തിയിരുന്നു. കൈഞരമ്ബ് മുറിച്ച നിലയിലാണ് ആദിത്യന്‍ ജയനെ കണ്ടെത്തിയത്. അമ്ബിളി ദേവിയുടെ വീട്ടിലെത്തി ആദിത്യന്‍ അക്രമം കാട്ടുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെയായിരുന്നു ആത്മഹത്യാ ശ്രമവും. ഇത് നാടകമാണെന്ന സംശയവും അമ്ബിളി ദേവി മറുനാടനോട് പങ്കുവച്ചിരുന്നു. അമ്ബിളി ദേവി നല്‍കിയ കേസില്‍ ജാമ്യമില്ലാ വകുപ്പുകള്‍ പൊലീസ് ചുമത്താന്‍ സാധ്യത ഏറെയാണ്. ഉടന്‍ കേസെടുത്താല്‍ ആശുപത്രിയില്‍ നിന്ന് പുറത്തിറങ്ങുമ്ബോള്‍ ആദിത്യന്‍ അറസ്റ്റിലാകാനും സാധ്യതയുണ്ട്.

അമ്ബിളി ദേവിയുടെയും ആദിത്യന്‍ ജയന്റെയും കുടുംബപ്രശ്‌നങ്ങള്‍ കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ വാര്‍ത്തയാണ്. ആദിത്യന്‍ ജയന്റെ ആരോഗ്യ നില പൂര്‍ണ്ണ തൃപ്തികരമാണ്. കൈഞരമ്ബ് മുറിഞ്ഞ നിലയില്‍ കാറില്‍ കണ്ടെത്തിയ ആദിത്യന്‍ ആരോഗ്യം വീണ്ടെടുത്തു കഴിഞ്ഞു. വൈകിട്ടു സ്വരാജ് റൗണ്ടില്‍ നടുവിലാലിനു സമീപത്താണ് കണ്ടത്. കാറിനുള്ളില്‍ ആദിത്യന്‍ ജയന്‍ തളര്‍ന്നു കിടക്കുന്നതു വഴിയാത്രക്കാരാണു കണ്ടത്. ഉടന്‍ ജനറല്‍ ആശുപത്രിയിലെത്തിച്ചു. ബ്ലേഡ് ഉപയോഗിച്ച്‌ ഒന്നിലധികം തവണ ഞരമ്ബ് മുറിക്കാന്‍ ശ്രമിച്ച നിലയിലായിരുന്നെന്നു പരിശോധനയില്‍ കണ്ടെത്തി. 10 ഉറക്ക ഗുളികകള്‍ കഴിച്ചിട്ടുണ്ടെന്നും വ്യക്തമായി. അന്തരിച്ച നടന്‍ ജയന്റെ സഹോദരപുത്രനാണ് ആദിത്യന്‍.

രാത്രിയോടെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. ജനറല്‍ ആശുപത്രിയില്‍ വച്ചു തന്നെ ആദിത്യന് ബോധം തിരിച്ചു കിട്ടിയിരുന്നു. മുറിവിന് തുന്നലുമിട്ടു. ഗുളിക കഴിച്ചതു കൊണ്ടാണ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. പത്ത് ഉറക്ക ഗുളിക മാത്രം കഴിച്ചതു കൊണ്ട് മറ്റ് പ്രശ്നമൊന്നും ഉണ്ടായില്ല. ഗുളിക കഴിച്ചതു കൊണ്ടാണ് കാറില്‍ നിന്ന് കണ്ടെത്തുമ്ബോള്‍ ആദിത്യന് ബോധക്ഷയം ഉണ്ടായിരുന്നത്. സ്വരാജ് റൗണ്ട് നടുവിലാല്‍ പരിസരത്തു കാറില്‍ ഞരമ്ബു മുറിച്ചനിലയില്‍ അവശനായി കിടക്കുകയായിരുന്നു. 'എനിക്ക് മരിക്കണം..' രക്ഷിക്കാനെത്തിയവരോട് ആദിത്യന്‍ പറഞ്ഞ വാക്കുകളിങ്ങനെയാണ്. കാനയിലേക്ക് ചരിഞ്ഞു നില്‍ക്കുന്ന നിലയിലാണ് കാര്‍ ശ്രദ്ധയില്‍പ്പെടുന്നത്. പിന്നീട് വന്നു നോക്കിയപ്പോഴാണ് കൈ ഞരമ്ബ് മുറിച്ച നിലയില്‍ താരത്തെ കാറിനുള്ളില്‍ കണ്ടെത്തുന്നത്.

ആദിത്യനും നടിയും ഭാര്യയുമായ അമ്ബിളീദേവിയും തമ്മില്‍ കുറച്ചു കാലമായി നീരസത്തിലാണ്. ആരോപണപ്രത്യാരോപണങ്ങള്‍ ഇരു കൂട്ടരും ഉന്നയിച്ചിരുന്നു. സാമൂഹിക മാധ്യമങ്ങളിലേക്കും ആക്ഷേപങ്ങള്‍ നീണ്ടു. ഇതിനിടെയാണ് ആത്മഹത്യാശ്രമം. ആദിത്യനു വഴിവിട്ട ബന്ധങ്ങളുണ്ടെന്നും താന്‍ അസ്വസ്ഥയാണെന്നും ഭാര്യ ഏതാനും സുഹൃത്തുക്കളോടു പറഞ്ഞിരുന്നുവെന്നാണ് സൂചന. ഇതു സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായി. തന്നെ തെറ്റിദ്ധരിച്ചതാണെന്ന് ആദിത്യന്‍ മറു കുറിപ്പിട്ടു. ആദിത്യന്‍ കഴിഞ്ഞ ദിവസം അമ്ബിളീദേവിയുടെ വീട്ടിലെത്തി വധിക്കുമെന്നു ഭീഷണിപ്പെടുത്തിയതായും ആക്ഷേപമുണ്ട്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു.

Actress Ambili devi file a complaint against adhithyan jayan

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക