മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ പരമ്പരയാണ് സുമംഗലി ഭവ. അപ്രതീക്ഷിത സംഭവവികാസങ്ങളുമായിട്ടാണ് പ്രേക്ഷകർക്ക് മുന്നിൽ പരമ്പര ചെന്നെത്തുന്നത്. എന്നാൽ ഇപ്പോൾ പരമ്പരയിൽ ഭാഗമാകാൻ സാധിച്ചതിന്റെ സന്തോഷം പങ്കുവച്ച് എത്തിയിരിക്കുകയാണ് പ്രമോദ് മണി. താരം ഇപ്പോൾ പങ്കുവച്ച പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. സുമംഗലി ഭവയില്‍ നെഗറ്റീവ് എന്‍ട്രിയുമായാണ് വരവെന്നും പോസ്റ്റിലൂടെ താരം വ്യക്തമാക്കിയിരിക്കുകയാണ്.
'സുമംഗലി ഭവ എന്ന സീരിയലില്‍ ജോയിന്‍ ചെയ്തപ്പോള്‍ എനിക്ക് കിട്ടിയത് രണ്ട് കാര്യങ്ങള്‍ ആണ്. ഒന്ന് നല്ലൊരു വേഷം,രണ്ട് റിച്ചാര്‍ഡ് എന്ന നല്ലൊരു സുഹൃത്തിനെ. രണ്ടും എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് തന്നെ. ഇന്ന് മുതല്‍ ഭദ്രന് എന്ന കഥാപാത്രമായി ഞാന്‍ വരുന്നു, കാണാന്‍ മറക്കണ്ട, zee കേരളത്തില്‍, ഇന്ന് രാത്രി മുതല്‍ 10 മണിക്ക്.നന്ദി ഡയറക്ടര്‍ എ .എം . നസിർ , കിഷോര്‍ ഏട്ടന്.
പന്ത്രണ്ടര മിനിറ്റ് സീന്‍, അതില്‍ രണ്ടര മിനിറ്റ് സിംഗിള്‍ ഷോട്ട് , ഭദ്രന് എന്ന എന്റെ കഥാപാത്രത്തിന്റെ നെഗറ്റീവ് ഗെറ്റപ്പ് എന്‍ട്രി, ഒരുപാട് നല്ല അഭിപ്രായം എനിക്ക് നേടി തന്ന ഒരു വേഷം, കാണുക അഭിപ്രായം അറിയിക്കുക. തിങ്കള്‍ മുതല്‍ ശനി വരെ സീ കേരളത്തില്‍ സുമംഗലി ഭവ, രാത്രി 10 മണിയെന്നുമായിരുന്നു പ്രമോദ് മണി കുറിച്ചത്.