Latest News

ഒന്നോ രണ്ടോ സിനിമകളില്‍ മാത്രമാണ് ഒരുമിച്ചെത്തിയത്; എന്നിട്ടും അസുഖ വിവരം മമ്മൂക്ക അന്വേഷിച്ചു; തുറന്ന് പറഞ്ഞ് നടൻ മനോജ് കുമാർ

Malayalilife
ഒന്നോ രണ്ടോ സിനിമകളില്‍ മാത്രമാണ് ഒരുമിച്ചെത്തിയത്; എന്നിട്ടും അസുഖ വിവരം മമ്മൂക്ക അന്വേഷിച്ചു; തുറന്ന് പറഞ്ഞ് നടൻ മനോജ് കുമാർ

ലയാള സിനിമ സീരിയൽ പ്രേമികൾക്ക് ഏറെ സുപരിചിതനായ താരമാണ് നടൻ മനോജ് കുമാർ. നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ അസുഖത്തെ കുറിച്ച്  എല്ലാം തന്നെ തുറന്ന് പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ ബെല്‍സ് പാള്‍സി എന്ന അസുഖത്തില്‍ നിന്നും സുഖം പ്രാപിച്ച് വരുന്നതായി നടന്‍ മനോജ് കുമാര്‍. കൂടാതെ തന്നെ രോഗ വിവരം അറിഞ്ഞപ്പോള്‍ മമ്മൂട്ടി ഉള്‍പ്പെടെ സിനിമ രംഗത്തുള്ള പലരും വിളിച്ചിരുന്നുവെന്നും മനോജ് കൂട്ടിച്ചേര്‍ത്തു. 

മനോജിന്റെ വാക്കുകള്‍

 തൊണ്ണൂറു ശതമാനവും ഭേദമായിട്ടുണ്ട്. പത്തു ശതമാനം കൂടി ശരിയായാല്‍ മുഖം പഴയത് പോലെയാകും. ഇപ്പോള്‍ സംസാരിക്കുമ്പോള്‍ ചെറിയ പ്രശ്‌നങ്ങള്‍ മാത്രമേ ഉള്ളൂ. ഇത്രയും വേഗം ഭേദം ആകുമെന്ന് പ്രതീക്ഷിച്ചില്ല. നിങ്ങളുടെയൊക്കെ പ്രാര്‍ത്ഥന വലുത്. എന്റെ രോഗ വിവരം അറിഞ്ഞ അന്നു മുതല്‍ ഇന്നുവരെ എന്റെ ഭാര്യയുടെ അവസ്ഥ കോള്‍സെന്ററില്‍ എത്തിയത് പോലെയായിരുന്നു. എത്ര ആളുകളാണ് വിളിച്ചത്. കുറേപേര്‍ മെസേജ് അയച്ചു. ഒരുപാട് പേര്‍ എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നുണ്ടെന്ന് പറഞ്ഞപ്പോള്‍ ഞെട്ടിപ്പോയി. ഇങ്ങനെ വന്നതുകൊണ്ടാണ് ഇതൊക്കെ തിരിച്ചറിയാനായത്. എത്ര പറഞ്ഞാലും തീരാത്ത നന്ദിയും കടപ്പാടും ഉണ്ട്.

മമ്മൂക്ക മെസേജ് ചെയ്തിരുന്നു. അത് കണ്ടപ്പോള്‍ ശരിക്കും ഞെട്ടിപ്പോയി. അദ്ദേഹവുമായി വിളിക്കുകയോ മെസേജ് അയക്കുകയോ ചെയ്യുന്ന ബന്ധമില്ല. ഒന്നോ രണ്ടോ സിനിമകളില്‍ മാത്രമാണ് ഒരുമിച്ചെത്തിയത്. അസുഖ വിവരം അറിഞ്ഞിട്ടായിരിക്കാം വേഗം സുഖമാവട്ടെയെന്ന് മെസേജ് അയച്ചത്. അമ്മയുടെ മീറ്റിങിന് പോയപ്പോള്‍ ബീനയോടും എന്റെ കാര്യങ്ങള്‍ അന്വേഷിച്ചു. സിനിമ രംഗത്തുള്ള ഒരുപാട്‌പേര്‍ വിളിച്ചിരുന്നു.

Read more topics: # Actor manoj kumar ,# disease ,# mammootty
Actor manoj kumar words about disease and mammootty

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES