Latest News

ഉടനെ മരിക്കുകയൊന്നുമില്ല... പത്ത് 40 വര്‍ഷം കൂടെ ഞാനിരിക്കും; വെളുപ്പിന് ആറ് മണി മുതല്‍ ഫോണിന് റസ്റ്റ് ഇല്ല; താന്‍ മരിച്ചെന്ന വ്യാജ വാര്‍ത്തകളോട് പ്രതികരിച്ച് നടന്‍ ടി എസ് രാജു; മാപ്പ് പറഞ്ഞ് നടന്‍ അജു വര്‍ഗീസും

Malayalilife
ഉടനെ മരിക്കുകയൊന്നുമില്ല... പത്ത് 40 വര്‍ഷം കൂടെ ഞാനിരിക്കും; വെളുപ്പിന് ആറ് മണി മുതല്‍ ഫോണിന് റസ്റ്റ് ഇല്ല; താന്‍ മരിച്ചെന്ന വ്യാജ വാര്‍ത്തകളോട് പ്രതികരിച്ച് നടന്‍ ടി എസ് രാജു; മാപ്പ് പറഞ്ഞ് നടന്‍ അജു വര്‍ഗീസും

താന്‍ പൂര്‍ണ ആരോഗ്യവാന്‍ ആണെന്ന് പ്രതികരിച്ച് നടന്‍ ടി.എസ് രാജു. ഇന്ന് രാവിലെയാണ് ടി.എസ് രാജു അന്തരിച്ചുവെന്ന വാര്‍ത്തകള്‍ എത്തിയത്. ചില നടന്മാര്‍ താരം അന്തരിച്ചുവെന്ന പോസ്റ്റുകള്‍ പങ്കുവച്ചിരുന്നു. ഇതോടെ താരം മരിച്ചുവെന്ന വാര്‍ത്തകളും വന്നിരുന്നു.

പിന്നാലെ നടന്‍ കിഷോര്‍ സത്യ ടി.എസ് രാജു മരിച്ചിട്ടില്ലെന്നും പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും വ്യക്തമാക്കുകയായിരുന്നു. ആരാണ് ഈ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതെന്ന് അറിയില്ല, താന്‍ സുഖമായി ഇരിക്കുകയാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ടി.എസ് രാജു ഇപ്പോള്‍.

'പ്രശസ്ത നടന്‍ ടിഎസ് രാജു ചേട്ടന്‍ പൂര്‍ണ്ണ ആരോഗ്യവാനായി തന്നെയുണ്ട്. ഞാന്‍ അദ്ദേഹത്തോട് രാവിലേ സംസാരിക്കുകയും ചെയ്തിരുന്നു. വ്യാജ വാര്‍ത്തകളില്‍ വഞ്ചിതരവാതിരിക്കുക,'' കിഷോര്‍ സത്യ ഫേസ്ബുക്കില്‍ കുറിച്ചു.

ടി.എസ് രാജുവിനെ നേരില്‍ വിളിച്ച് തനിക്ക് പറ്റിയ തെറ്റില്‍ അജു വര്‍ഗീസ് ഖേദം പ്രകടിപ്പിച്ചു. എനിക്ക് താങ്കളെ വളരെ ഇഷ്ടമാണ്, ജോക്കറിലെ താങ്കളുടെ സംഭാഷണണങ്ങള്‍ വ്യക്തിപരമായി ഞാന്‍ ജീവിതത്തില്‍ ഉപയോഗിക്കുന്നതാണ്. അത് ഇങ്ങനെ തീരുമെന്ന് വിചാരിച്ചില്ല. വലിയ അബദ്ധമാണ് ഞാന്‍ കാണിച്ചത്. എന്നാല്‍ കൂടി ഒരുപാട് മാപ്പ്. എന്തായാലും താങ്കള്‍ ജീവിച്ചിരിക്കുന്ന വിവരം അറിഞ്ഞതില്‍ സന്തോഷം തോന്നി. - അജു വര്‍ഗീസ് പറഞ്ഞു....


മലയാളത്തിലെ സിനിമാ, സീരിയലുകളില്‍ വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് ടി.എസ് രാജു. 'ജോക്കര്‍' എന്ന ചിത്രത്തിലെ സര്‍ക്കസ് നടത്തിപ്പുകാരന്‍ ഗോവിന്ദന്‍ എന്ന വേഷത്തിലൂടെയാണ് അദ്ദേഹം ഏറെ ശ്രദ്ധിക്കപ്പെട്ടത്.' ദേവീമാഹാത്മ്യം' സീരിയലിലെ വില്ലന്‍വേഷവും ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ മറ്റൊരു കഥാപാത്രമാണ്. 'പ്രജാപതി', 'നഗരപുരാണം' തുടങ്ങിയ സിനിമകളിലും അദ്ദേഹം വേഷമിട്ടിട്ടുണ്ട്.

Read more topics: # ടി.എസ് രാജു.
ts raju reacts to fake death news

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES