ഏഷ്യാനെറ്റിലെ സ്റ്റാര്‍സിംഗര്‍ പരിപാടിയിലൂടെ സുപരിചിതയായ ഗായികയായിരുന്നു അമൃത സുരേഷ്. അമൃതയും നടന്‍ ബാലയും പ്രണയിച്ച് വിവാഹിതാരവുകയും പിന്നീട് വേര്‍പിരിയുകയും ചെയ്തിരുന്നു. അവന്തിക എന്ന മകളും ഇരുവര്‍ക്കുമുണ്ട്. മകളുടെ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ അമൃത സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ദിവസങ്ങള്‍,ക്ക് മുന്‍പ് മകള്‍ക്കൊപ്പം ഓണം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങള്‍ ബാലയും അമൃതയു പങ്കുവച്ചിരുന്നു. അതിനു പിന്നാലെയിപ്പോള്‍ മകള്‍ മനോഹരമായി പാട്ടുപാടുന്നതും നൃത്തം ചെയ്യുന്നതുമായ വീഡിയോകള്‍ അമൃത പങ്കുവച്ചിരിക്കയാണ്.
2010ലാണ് അമൃതയും ബാലയും വിവാഹിതരായത്. റിയാലിറ്റി ഷോയില്‍ മത്സരാര്‍ത്ഥിയായിരുന്നു അമൃത അവിടെ വച്ചാണ് അതിഥിയായി എത്തിയ നടന്‍ ബാലയെ പരിചയപ്പെടുന്നതും പ്രണയത്തിലായതും. പിന്നീട് ഇരുവരും വിവാഹിതരായി. തുടര്‍ന്ന് 2012ലാണ് ദമ്പതികള്‍ക്ക് അവന്തിക ജനിച്ചത്. എന്നാല്‍ കുഞ്ഞിന് രണ്ടുവയസുള്ളപ്പോഴാണ് നാലുവര്‍ഷത്തെ ദാമ്പത്യത്തിനൊടുവില്‍ ഇരുവരും പിരിഞ്ഞത്. ഇതിന് പിന്നാലെ അമൃതം ഗമയ എന്ന ബാന്‍ഡുമായി അമൃത സംഗീത രംഗത്ത് സജീവമായി. ഇപ്പോള്‍ സഹോദരി അഭിരാമിയുമായി ചേര്‍ന്ന് യൂട്യൂബില്‍ വ്‌ളോഗും അമൃത ചെയ്യുന്നുണ്ട്. അതിനാല്‍ തന്നെ വ്‌ളോഗിലൂടെ പാപ്പു എന്ന അവന്തികയെ ആരാധകര്‍ക്ക് അറിയാം. മകള്‍ക്കും കുടുംബത്തിനുമൊപ്പം ഓണം ആഘോഷിക്കുന്ന ചിത്രങ്ങള്‍ അമൃത പങ്കുവച്ചിരുന്നു. എന്നാല്‍ തന്റെ മകള്‍ക്കൊപ്പമുളള ഇത്തവണത്തെ ഓണമാണ് തനിക്ക് ഏറെ പ്രിയപ്പെട്ടതാണ് എന്ന് കുറിച്ചുകൊണ്ട് ബാലയും ഓണം ആഘോഷിക്കുന്ന വീഡിയോ പങ്കുവച്ചിരുന്നു. എന്നാല്‍ ബാലയ്‌ക്കൊപ്പമുളള വീഡിയോയില്‍ മകള്‍ ഒട്ടും സന്തോഷത്തില്‍ അല്ലെന്നും മുഖത്ത് വിഷമം ആണെന്നുമാണ് വീഡിയോ കണ്ട ആരാധകര്‍ പറഞ്ഞത്.
RECOMMENDED FOR YOU:
no relative items