Latest News

പ്രണയിച്ച ആളെ തന്നെ വിവാഹം കഴിച്ചു; സാമ്പത്തിക പ്രതിസന്ധിയ്‌ക്കൊപ്പം ഭര്‍ത്താവിന്റെ മരണവും തളര്‍ത്തി;ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും പുറത്താക്കിയതോടെ താങ്ങായി നിന്നത് സുഹൃത്തും നടനുമായ ശിവ സൂര്യ;സീരിയല്‍ നടി സിന്ധു ജീവിതം പറയുമ്പോള്‍

Malayalilife
 പ്രണയിച്ച ആളെ തന്നെ വിവാഹം കഴിച്ചു; സാമ്പത്തിക പ്രതിസന്ധിയ്‌ക്കൊപ്പം ഭര്‍ത്താവിന്റെ മരണവും തളര്‍ത്തി;ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും പുറത്താക്കിയതോടെ താങ്ങായി നിന്നത് സുഹൃത്തും നടനുമായ ശിവ സൂര്യ;സീരിയല്‍ നടി സിന്ധു ജീവിതം പറയുമ്പോള്‍

രു കാലത്ത് മിനി സ്‌കീനില്‍ തിളങ്ങി നിന്ന താരമായിരുന്നു നടി സിന്ധു. അക്കാലത്ത് ചില സിനിമകളും താരം ചെയ്തിരുന്നു. ദൂരദര്‍ശനിലെ മിക്ക ഏകദേശം മൂന്നുറോളം സീരിയലുകളിലും താരം സജീവമായിരുന്നു. പിന്നീട് കുറെ വര്‍ഷങ്ങള്‍ താരം അഭിനയത്തില്‍ നിന്ന് വിട്ട് നിന്നു. ഇപ്പോള്‍ വീണ്ടും സജീവമായിരിക്കുകയാണ്. മഞ്ഞില്‍ വിരിഞ്ഞ പൂവ്, കളിവീട് എന്നീ സിരിയലുകളിലെല്ലാം സിന്ധു അഭിനയിക്കുന്നുണ്ട്. ഇപ്പോഴിതാ, തന്റെ ജീവിതത്തില്‍ സംഭവിച്ച പല കാര്യങ്ങളെ പറ്റിയും നടി ദുഃഖത്തോടെ തുറന്നു പറഞ്ഞതാണ് ആരാധകരുടെ ശ്രദ്ധ നേടുന്നത്. ഒപ്പം ഇപ്പോഴുള്ള തന്റെ ജീവിതത്തെ പറ്റിയും അമ്മച്ചിയുടെ മരണവും ദാമ്പത്യത്തില്‍ സംഭവിച്ചതുമെല്ലമാണ് നടി തുറന്നു പറഞ്ഞത്.

ടിവി കാണുമ്പോഴാണ് പെട്ടെന്ന് അമ്മയ്ക്ക് നെഞ്ചു വേദന വരുന്നത്. പിന്നീട് ആശുപത്രിയില്‍ കൊണ്ടുപോയി. അവിടെയെത്തിച്ച് കണ്ടപ്പോള്‍ അമ്മയ്ക്ക് കുഴപ്പമൊന്നും ഇല്ലായിരുന്നു. പക്ഷേ സിന്ധു തിരികെ വീട്ടിലേയ്ക്ക് പോന്ന സമയം അമ്മ മരിക്കുകയായിരുന്നു. അമ്മച്ചി മരിക്കുന്നതിന് ഒരു വര്‍ഷം മുന്‍പ് തന്റെ ആദ്യ ഭര്‍ത്താവ് മകളെ വിവാഹം കഴിച്ചോട്ടോ എന്ന് അമ്മയോട് ചോദിച്ചത്. അമ്മയ്ക്ക് അതിഷ്ടമില്ലായിരുന്നു. അമ്മ മരിച്ചതോടെ വീട്ടില്‍ തന്നെ ഒറ്റപ്പെട്ടു. അപ്പോഴാണ് സഹോദരിമാരുടെ ഭര്‍ത്താക്കന്‍മാര്‍ തന്റെ വിവാഹത്തെ പറ്റി പറഞ്ഞത്. അന്ന് 26 വയാസിയിരുന്നു.

അങ്ങനെ പ്രണയിച്ച ആളെ തന്നെ വിവാഹം കഴിച്ചു. സുരേഷ് എന്നായിരുന്നു ആദ്യ ഭര്‍ത്താവിന്റെ പേര്. വളരെ സ്നേഹത്തോടെ തന്നെയാണ് ദാമ്പത്യജീവിതം മുന്നോട്ടു കൊണ്ടുപോയിരുന്നത്. പക്ഷേ അദ്ദേഹത്തിന്റെ അമ്മയ്ക്കും അച്ഛനും ഈ ബന്ധം അത്ര താല്‍പര്യമുണ്ടായിരുന്നില്ല. ആ ഇഷ്ടക്കുറവ് സിന്ധുവിനോട് നേരിട്ട് പ്രകടമാക്കുകയും ചെയ്തിരുന്നു. എങ്കിലും സ്നേഹനിധിയായ ഭര്‍ത്താവിനൊപ്പമുള്ള ജീവിതം ആ വേദനകളെല്ലാം കണ്ടില്ലെന്നു നടിക്കാനുള്ള ശക്തി സിനഅധുവിന് നല്‍കി.

അങ്ങനെയിരിക്കെയാണ് ഭര്‍ത്താവ് എക്‌സ്പോര്‍ട്ട് ബിസിനസ് തുടങ്ങിയത്. പക്ഷേ അത് തകര്‍ന്നതോടെ വലിയ സാമ്പത്തിക പ്രതിസന്ധിയിലായി. സിന്ധു അഭിനയിച്ച് സമ്പാദിച്ച പണമെല്ലാം ആ വഴിക്ക് പോയി. ഒടുവില്‍ പുള്ളിയും പോയി. ലിവര്‍ സിറോസിസ് ആയിരുന്നു അദ്ദേഹത്തിന്. കൂടെ മഞ്ഞപ്പിത്തവും വന്നു. പക്ഷേ അറിഞ്ഞില്ല. പിന്നീട് എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥ ആയിരുന്നു. ശരിക്കും സീറോയില്‍ നില്‍ക്കുന്ന അവസ്ഥ. ഒരിക്കലും ഭര്‍ത്താവിന്റെ മരണം പ്രതീക്ഷിച്ചിരുന്നില്ല. മരണ ശേഷം സ്വന്തം വീട്ടിലേക്ക് പോലും പോയില്ല.

ആ സമയം ഭര്‍ത്താവിന്റെ അച്ഛനും അമ്മയ്ക്കും നല്ല സ്‌നേഹമായിരുന്നു. എന്നാല്‍ ഭര്‍ത്താവ് കൂടിയ എല്‍ഐസി പോളിസിക്ക് വേണ്ടി ആയിരുന്നു അവര്‍ സ്‌നേഹം കാട്ടിയത്. അത് കിട്ടിയപ്പോള്‍ ഇനി നീ വീട്ടില്‍ പോയ്‌ക്കോളാന്‍ പറഞ്ഞ് ഇറക്കിവിടുകയായിരുന്നു. ആ സമയത്താണ് ഭര്‍ത്താവിന്റെ  പ്പെടുന്നത്. മിമിക്രി കലാകാരനുമാണ് അദ്ദേഹം. എല്ലാവരും ഉപേക്ഷിക്കുകയും ഇറക്കിവിടുകയും ചെയ്ത കാലത്ത് സിന്ധുവിന് എന്നും സഹായങ്ങളുമായി ഒപ്പമുണ്ടായിരുന്നത് ശിവസൂര്യ മാത്രമായിരുന്നു. പിന്നീട് അദ്ദേഹം തന്നെ ജീവിതത്തിലേയ്ക്കു വന്നു.

ഇപ്പോള്‍ കല്യാണം കഴിഞ്ഞിട്ട് ഒന്‍പതു വര്‍ഷമായി. ഇദ്ദേഹത്തെ കല്യാണം കഴിച്ചപ്പോള്‍ പലരും ഇദ്ദേഹം മദ്യപാനിയാണെന്നും സ്ത്രീ വിഷയത്തില്‍ താല്‍പ്പര്യമുള്ള ആളാണെന്നുമൊക്കെ വ്യക്തമാക്കിയിരുന്നു. അധികം കാലം ഈ ബന്ധം മുന്നോട്ട് പോകില്ലെന്നും എല്ലാവരും പറഞ്ഞു. പക്ഷേ ഇപ്പോള്‍ ഇരുവരും നല്ല രീതിയില്‍ ജീവിതം മുന്നോട്ടു കൊണ്ടുപോവുകയാണ്. ആരുമില്ലാത്ത ഒന്നുമില്ലാതിരുന്ന അവസ്ഥയിലാണ് ശിവസൂര്യ സിന്ധുവിന് കൂട്ടായത്. ഇപ്പോള്‍ വീട് വയ്ക്കാനായി സ്ഥലമൊക്കെ വാങ്ങി. അവിടെ പുതിയ വീട് വെക്കാനുള്ള ഒരുക്കത്തിലാണ് ഈ താരദമ്പതികള്‍ ഇപ്പോള്‍

Read more topics: # സിന്ധു
sindhu shivasurya life

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക