ഖുഷിയുടെ ഡാഡ്‌സില്ല, എന്റെ ഭര്‍ത്താവ്: സിബിനൊപ്പമുള്ള മനോഹര നിമിഷങ്ങള്‍ കോര്‍ത്തിണക്കിയ വീഡിയോയിലൂടെ സിബിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ആര്യ പങ്ക് വച്ചത്

Malayalilife
 ഖുഷിയുടെ ഡാഡ്‌സില്ല, എന്റെ ഭര്‍ത്താവ്: സിബിനൊപ്പമുള്ള മനോഹര നിമിഷങ്ങള്‍ കോര്‍ത്തിണക്കിയ വീഡിയോയിലൂടെ സിബിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ആര്യ പങ്ക് വച്ചത്

ഏറെക്കാലമായി ആര്യയോട് ആരാധകര്‍ ചോദിച്ചിരുന്ന ചോദ്യമായിരുന്നു രണ്ടാമതൊരു വിവാഹം കഴിക്കുന്നുണ്ടോ എന്നത്. ആദ്യ വിവാഹ തകര്‍ച്ചയും പിന്നീടുണ്ടായ പ്രണയ തകര്‍ച്ചയിലുമെല്ലാം തകര്‍ന്നുപോയ ആര്യ മൂന്നാമതൊരു പ്രണയത്തിലേക്ക് ചെന്നെത്തിയത് ആരാധകര്‍ക്ക് മുന്നില്‍ വച്ചു തന്നെയായിരുന്നു. എന്നാല്‍ ഇരുവരും തമ്മിലുള്ളത് സുഹൃത്ബന്ധമാണെന്ന് പലരും തെറ്റിദ്ധരിച്ചപ്പോള്‍ ഉള്ളില്‍ കൊണ്ടുനടന്ന പ്രണയം പുറത്തുപറഞ്ഞത് ആരാധകര്‍ക്കു മാത്രമല്ല, നടിയുടെ സുഹൃത്തുക്കള്‍ക്കും ഞെട്ടലായിരുന്നു. പിന്നാലെ വിവാഹനിശ്ചയവും നടത്തിയിരിക്കെ ഇപ്പോഴിതാ, ഇരുവരും ഒരുമിച്ച് താമസം തുടങ്ങിയിരിക്കുകയാണ്. ഇന്ന് തന്റെ പ്രിയപ്പെട്ടവന്റെ പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍ നേര്‍ന്നുള്ള പോസ്റ്റില്‍ സിബിനൊപ്പം വീട്ടില്‍ നിന്നുള്ള മനോഹര ദൃശ്യങ്ങളെല്ലാം കോര്‍ത്തിണക്കി ആര്യ വീഡിയോ ചെയ്തിരിക്കുന്നത്. ഒപ്പം ഹൃദയസ്പര്‍ശിയായ കുറിപ്പും പങ്കുവെച്ചാണ് ആര്യ തന്റെ ഭാവി വരന് പിറന്നാള്‍ ആശംസിച്ചത്. ജന്മദിനാശംസകള്‍ പങ്കാളി. ജന്മദിനാശംസകള്‍ ഖുഷിയുടെ ഡാഡ്‌സില്ല... എന്ത് സംഭവിച്ചാലും അവസാനം ഞാന്‍ നിന്നിലേക്ക് മടങ്ങിവരാന്‍ ആഗ്രഹിക്കുന്നു.

എന്റെ വീട്... എന്റെ സമാധാനത്തിന്റെയും സ്നേഹത്തിന്റെയും വാസസ്ഥലം. എന്നെ നിലനിര്‍ത്തിയതിന് നന്ദി എന്നാണ് സിബിന് പിറന്നാള്‍ ആശംസിച്ച് ആര്യ കുറിച്ചത്. ഒപ്പം തനിക്കും മകള്‍ക്കും ഒപ്പമുള്ള സിബിന്റെ നല്ല നിമിഷങ്ങള്‍ അടങ്ങിയ വീഡിയോകളും ആര്യ പങ്കുവെച്ചിരുന്നു. അതേസമയം, ഇരുവരും ഒരുമിച്ച് ജീവിതം തുടങ്ങിയെന്ന വാര്‍ത്തയും സന്തോഷത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചിരിക്കുന്നത്. ഏറെ വര്‍ഷങ്ങളായുള്ള ഇവരുടെ സൗഹൃദമാണ് പ്രണയത്തിലേക്ക് എത്തിയത്. ഇവരുടെ സൗഹൃദത്തെ കുറിച്ച് പ്രേക്ഷകര്‍ അറിഞ്ഞത് ഏഷ്യാനെറ്റിലെ സ്റ്റാര്‍ട്ട് മ്യൂസികിലൂടെയാണ്. എന്നാല്‍ അതിനും വര്‍ഷങ്ങള്‍ക്കു മുന്നേ തുടങ്ങിയ സൗഹൃദമായിരുന്നു അത്. ആര്യയുടെ വിവാഹമോചനത്തിലും പിന്നീടുണ്ടായ പ്രണയത്തകര്‍ച്ചയിലുമെല്ലാം ആശ്വാസമായി ഒപ്പം നിന്ന സിബിന്റെ സാന്നിധ്യം ആര്യയുടെ മനസ് കീഴടക്കുകയായിരുന്നു.

നടി, അവതാരക എന്നീ നിലകളില്‍ ശ്രദ്ധേയായ ആര്യ ബഡായ് ഇടയ്ക്ക് ബിഗ്‌ബോസില്‍ എത്തിയപ്പോള്‍ അതിക്രൂരമായി സൈബര്‍ ആക്രമണത്തിന് ഇരയാക്കപ്പെട്ടിരുന്നു. ബിഗ് ബോസ് മലയാളത്തില്‍ മത്സരിച്ചതിന് ശേഷമാണ് ആര്യ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ക്ക് ഇരയായത്. അതുവരെ ടെലിവിഷന്‍ ഷോ കളില്‍ സജീവമായിരുന്നെങ്കിലും പല അവസരങ്ങളും നഷ്ടമായി. പിന്നാലെ സിബിന് മുന്നില്‍ ബിഗ്‌ബോസിലേക്ക് എത്താനുള്ള അവസരം വന്നപ്പോഴും പോകരുത്.. എന്ന നിര്‍ദ്ദേശമാണ് ആര്യ നല്‍കിയത്. തങ്ങള്‍ തമ്മില്‍ ഒരു കാര്യത്തില്‍ ആദ്യമായി എതിരഭിപ്രായം ഉണ്ടായത് ഇക്കാര്യത്തിലാണെന്ന് ആര്യ അന്ന് പോസ്റ്റില്‍ കുറിച്ചിരുന്നു. എന്റെ ഹൃദയത്തിന്റെ ഏറ്റവും വലിയ പാര്‍ട്ട് എന്നാണ് അന്ന് സിബിനെ വിശേഷിപ്പിച്ചിരുന്നത്. പക്ഷേ അത് സൗഹൃദം കൊണ്ടാണെന്ന് എല്ലാവരും കരുതി. ബിഗ് ബോസിന് ശേഷം തന്റെ ജീവിതത്തിലുണ്ടായ ദുരനുഭവങ്ങളുടെ വെളിച്ചത്തിലാണ് പോവരുത് എന്ന് ആര്യ പറഞ്ഞത്. പക്ഷേ പോവണം എന്ന സിബിന്റെ ആഗ്രഹത്തിന് പിന്നീട് ആര്യ വഴങ്ങി. സാമ്പത്തിക പ്രശ്‌നങ്ങളെല്ലാം തീര്‍ക്കണമെന്ന ഉദ്ദേശമായിരുന്നു സിബിന് ഉണ്ടായിരുന്നത്.

പക്ഷേ സിബിന്‍ ബിഗ് ബോസില്‍ എത്തിയതും കാര്യങ്ങളെല്ലാം തകിടം മറിഞ്ഞു. മാസിക സമ്മര്‍ദ്ദത്തിലാണ് എന്ന് പറഞ്ഞാണ് സിബിന്‍ ഷോയില്‍ നിന്ന് പുറത്തായത്. അന്ന് സിബിന് വേണ്ടി ആര്യ ശക്തമായി സംസാരിച്ചു. ആര്യയുടെ ചില വാക്കുകള്‍ ഷോയ്ക്കും ചാനലിനും എതിരെ ആയിരുന്നു. അത് ആര്യയുടെ കരിയറിനെ ബാധിച്ചു. അതിന് ശേഷം തന്റെ മുഖം ഇനി മിനിസ്‌ക്രീനില്‍ കാണാന്‍ സാധ്യതയില്ല എന്ന് തന്നെ ആര്യ പറഞ്ഞിരുന്നു. സിബിന് വേണ്ടി കരിയര്‍ പോലും ആര്യ സാക്രിഫൈസ് ചെയ്തപ്പോഴും ആ ബന്ധം ഇങ്ങനെ ഒരു പ്രണയത്തിന് വേണ്ടിയായിരുന്നു എന്ന് ആരാധകരാരും അറിഞ്ഞില്ല.

കഴിഞ്ഞ വര്‍ഷം അവസാനത്തോടെയാണ് 2025ല്‍ താന്‍ വിവാഹിതയാകുമെന്ന വിവരം ആര്യ ബഡായി സോഷ്യല്‍മീഡിയ വഴി അറിയിച്ചത്. എന്നാല്‍ ആരാണ് തന്റെ പങ്കാളിയാകാന്‍ പോകുന്ന വ്യക്തിയെന്ന് ആര്യ വെളിപ്പെടുത്തിയിരുന്നില്ല. ഇത്രയും കാലം ഒളിപ്പിച്ച് വെച്ചിരുന്ന സര്‍പ്രൈസാണ് ഇപ്പോള്‍ പുറത്ത് വിട്ടത്. അതേസമയം, ആര്‍ജെയും ബിഗ് ബോസ് താരവുമാണ് സിബിന്‍ ബെഞ്ചമിന്‍. ആര്യയുടേതു മാത്രമല്ല, സിബിന്റേതും രണ്ടാം വിവാഹമാണ്. വര്‍ഷങ്ങള്‍ക്കു മുന്നേ തന്നെ വിവാഹമോചനം നേടിയ സിബിന് ഒരു കുഞ്ഞുമുണ്ട്. ആര്യയ്ക്ക് ആദ്യ വിവാഹത്തില്‍ പിറന്ന മകളാണ് പന്ത്രണ്ട് വയസുകാരി ഖുഷി.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Arya Babu (@arya.badai)

sibin birthday wish arya

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES