Latest News

'മനോഹരമായ സൂര്യാസ്തമയങ്ങള്‍ തണുത്ത കടല്‍ക്കാറ്റ് ഒപ്പം അവനും..'; വിവാഹത്തിന് പിന്നാലെ ഓസ്‌ട്രേലിയന്‍ യാത്രയില്‍ ആര്യയും സിബിനും; ചിത്രങ്ങള്‍ പങ്കുവെച്ച് ആര്യ

Malayalilife
 'മനോഹരമായ സൂര്യാസ്തമയങ്ങള്‍ തണുത്ത കടല്‍ക്കാറ്റ് ഒപ്പം അവനും..'; വിവാഹത്തിന് പിന്നാലെ ഓസ്‌ട്രേലിയന്‍ യാത്രയില്‍ ആര്യയും സിബിനും; ചിത്രങ്ങള്‍ പങ്കുവെച്ച് ആര്യ

ടിയും അവതാരകയുമായ ആര്യ ബാബുവും കൊറിയോഗ്രാഫറും ഡി.ജെയുമായ സിബിന്‍ ബെഞ്ചമിനും ഓസ്‌ട്രേലിയയില്‍ നിന്നുള്ള മനോഹരമായ ചിത്രങ്ങള്‍ പങ്കുവെച്ചു. വിവാഹം കഴിഞ്ഞതിന് പിന്നാലെയാണ് ഇരുവരും ഓസ്‌ട്രേലിയയിലേക്ക് തിരിച്ചത്. അഡ്‌ലെയ്ഡിലെ മനോഹരമായ സൂര്യാസ്തമയങ്ങള്‍ക്കിടയില്‍ സിബിനൊപ്പം നില്‍ക്കുന്ന ചിത്രങ്ങളാണ് ആര്യ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. 

'മനോഹരമായ സൂര്യാസ്തമയങ്ങള്‍, തണുത്ത കടല്‍ക്കാറ്റ്, അവന്റെ ഊഷ്മളമായ ആലിംഗനങ്ങളും' എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. വിവാഹത്തിന് മുമ്പേ കമ്മിറ്റ് ചെയ്ത ഒരു ഷോയുടെ ഭാഗമായാണ് ഓസ്‌ട്രേലിയയില്‍ എത്തിയതെന്നും, വിവാഹം കഴിഞ്ഞ അടുത്ത ദിവസം തന്നെ യാത്ര തിരിക്കേണ്ടി വന്നെന്നും ആര്യ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. മകള്‍ ഖുഷി നാട്ടില്‍ അമ്മക്കൊപ്പമാണെന്നും താരം വ്യക്തമാക്കി. 

വിവാഹത്തിന് പിന്നാലെ ഇരുവരുടെയും ചിത്രങ്ങള്‍ക്ക് താഴെ നിരവധി പേരാണ് ആശംസകളുമായി എത്തുന്നത്. 'നിങ്ങള്‍ രണ്ട് പേരും പൊളി ആണ്. നിങ്ങളെ കാണുമ്പോള്‍ ഒരുപാട് സന്തോഷം തോന്നുന്നു,' എന്ന് തുടങ്ങി നിരവധി സ്‌നേഹ പ്രകടനങ്ങളാണ് പോസ്റ്റിന് താഴെ ലഭിക്കുന്നത്.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Arya Babu (@arya.badai)

arya badai with husband sibin

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES