Latest News

ഞാന്‍ രണ്ട് കുട്ടികളുടെ അമ്മയാണ്; ബോഡി ഷേപ്പ് ഒക്കെ ഉണ്ടാക്കുന്നതിലും വലിയ ഒരു ഡ്യൂട്ടിയാണ് ഞാന്‍  ചെയ്തുകൊണ്ടിരിയ്ക്കുന്നത്;ബോഡി ഷെയ്പ് എല്ലാം പോയല്ലോ എന്ന് കമന്റുമായി എത്തിയവര്‍ക്ക് മറുപടി നല്‍കി ശാലു കുര്യന്‍

Malayalilife
 ഞാന്‍ രണ്ട് കുട്ടികളുടെ അമ്മയാണ്; ബോഡി ഷേപ്പ് ഒക്കെ ഉണ്ടാക്കുന്നതിലും വലിയ ഒരു ഡ്യൂട്ടിയാണ് ഞാന്‍  ചെയ്തുകൊണ്ടിരിയ്ക്കുന്നത്;ബോഡി ഷെയ്പ് എല്ലാം പോയല്ലോ എന്ന് കമന്റുമായി എത്തിയവര്‍ക്ക് മറുപടി നല്‍കി ശാലു കുര്യന്‍

കുടുംബപ്രേക്ഷകരുടെ പ്രിയ നടി ആണ് ശാലു കുര്യന്‍. ഇപ്പോള്‍ താരം അഭിനയ മേഖലയില്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയില്‍ തന്റെ വിശേഷങ്ങളും, ചിത്രങ്ങളും പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ താരം പങ്കുവെച്ച ചിത്രത്തിന് നിരവധി കമെന്റുകള്‍ എത്തിയിരുന്നു എന്നാല്‍ അതിലൊരു കമന്റിനെ താരം ഇപ്പോള്‍ മറുപടി നല്‍കുന്നത് ആണ് സോഷ്യല്‍ മീഡിയില്‍ വൈറല്‍ ആകുന്നത്. നടിയുടെ ബോഡി ഷെയ്പ്പിനെ കളിയാക്കി കൊണ്ടായിരുന്നു ഒരു ആരാധികയുടെ കമെന്റ്.

കമന്റിന് കുറിക്ക് കൊള്ളുന്ന മറുപടിയാണ് ശാലു നല്‍കിയത്. ബോഡി ഷേപ്പ് എല്ലാം പോയല്ലോ ശാലുവെന്ന് ചോദിച്ചുകൊണ്ടായിരുന്നു ഒരു പെണ്‍കുട്ടിയുടെ കമന്റ്.ബോഡി ഷേപ്പ് ഉണ്ടാക്കുന്നതിലും വലിയ ഒരു ഡ്യൂട്ടിയാണ് ഞാന്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിയ്ക്കുന്നത്', എന്നാണ് ശാലു മറുപടി നല്‍കിയത്. ഇപ്പോള്‍ സീരിയല്‍ ഒന്നും ഇല്ലേ എന്ന പരിഹാസ്യം നിറഞ്ഞ ചോദ്യങ്ങളോട് ശാലു പ്രതികരിക്കാനേ നിന്നില്ല.

സുഖമാണോ എന്ന് ചോദിച്ചവരോട് അതിന് മറുപടി പറയുകയും തിരിച്ച് അതേ കാര്യം അന്വേഷിക്കുകയും ചെയ്തിട്ടുമുണ്ട് ശാലു. വാവ സുഖമായിരിക്കുന്നോ എന്ന് ചോദിച്ചപ്പോള്‍ രണ്ട് വാവകളും സുഖമായിരിക്കുന്നു എന്നാണ് ശാലു കുര്യന്‍ മറുപടി നല്‍കിയത്.

പത്തനംതിട്ട റാന്നി സ്വദേശിയായ മെല്‍വിന്‍ ഫിലിപ്പാണ് ശാലുവിനെ വിവാഹം ചെയ്തത്. 2017ല്‍ ആയിരുന്നു ശാലു കുര്യന്‍ വിവാഹിതയായത്. കൊച്ചിയിലെ ഒരു പ്രമുഖ ഹോട്ടലിലെ പിആര്‍ മാനോജരാണ് മെല്‍വിന്‍. മൂത്ത മകന് അലിസ്റ്റര്‍ മെല്‍വിന്‍ എന്നാണ് ശാലുവും കുടുംബവും പേരിട്ടിരിക്കുന്നത്. അടുത്തിടെ ഒരു യൂട്യൂബ് ചാനലും താരം തുടങ്ങിയിരുന്നു

shalu kurian reacted body shaming coment

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക