Latest News

സൗകര്യമില്ല ചേട്ടാ.. ഇപ്പോള്‍ കയറാന്‍';വിവാഹം കഴിഞ്ഞ് മടങ്ങവേ ചുറ്റും നിന്ന ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് നേരെ പൊട്ടിത്തെറിച്ച് വീണാ നായര്‍; വിവാഹം കഴിഞ്ഞ് ഭര്‍ത്താവിന്റെ വീട്ടിലേക്ക് മടങ്ങുന്ന വീഡിയോ സോഷ്യലിടത്തില്‍ വൈറലാകുമ്പോള്‍

Malayalilife
 സൗകര്യമില്ല ചേട്ടാ.. ഇപ്പോള്‍ കയറാന്‍';വിവാഹം കഴിഞ്ഞ് മടങ്ങവേ ചുറ്റും നിന്ന ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് നേരെ പൊട്ടിത്തെറിച്ച് വീണാ നായര്‍; വിവാഹം കഴിഞ്ഞ് ഭര്‍ത്താവിന്റെ വീട്ടിലേക്ക് മടങ്ങുന്ന വീഡിയോ സോഷ്യലിടത്തില്‍ വൈറലാകുമ്പോള്‍

ഇന്നലെ കോഴിക്കോടു വച്ചാണ് സീരിയല്‍ നടി വീണാ നായര്‍ വിവാഹിതയായത്. ആദ്യം ക്ഷേത്ര മുറ്റത്തു വച്ചും പിന്നീട് വിവാഹ മണ്ഡപത്തില്‍ വച്ചും നടന്ന ചടങ്ങുകളില്‍ ബന്ധുക്കളും സുഹൃത്തുക്കളും സീരിയല്‍ താരങ്ങളും അടക്കം ആയിരത്തിലധികം പേരാണ് പങ്കെടുത്തത്. ശേഷം വൈകിട്ടോടെയാണ് വരന്റെ വീട്ടിലേക്ക് മടങ്ങാന്‍ വീണ നായര്‍ പുറത്തേക്ക് വന്നത്. വിവാഹ റിസപ്ഷനു ശേഷം കരഞ്ഞുകൊണ്ടായിരുന്നു വീണ വീട്ടുകാരോട് യാത്ര പറഞ്ഞിറങ്ങിയത്. ആ ഒരു മാനസിക സമ്മര്‍ദ്ദത്തില്‍ കാറിലേക്ക് കയറാന്‍ വന്ന വീണ ഒരു നിമിഷം അവിടെ നിന്നപ്പോള്‍ 'കാറില്‍ കയറിയിട്ട് കരയൂ എന്ന് അവിടെ നിന്ന ഒരു ഓണ്‍ലൈന്‍ മീഡിയ ക്യാമറാക്കാരന്‍ പറഞ്ഞപ്പോള്‍ രോഷം നിയന്ത്രണം വിട്ടു പോവുകയായിരുന്നു വീണയ്ക്ക്. ''സൗകര്യമില്ല ചേട്ടാ ഇപ്പോള്‍ കയറാന്‍'' എന്നാണ് വീണ ആ സ്പോട്ടില്‍ തന്നെ മറുപടി പറഞ്ഞത്. തുടര്‍ന്ന് മീഡിയയ്ക്ക് മുഖം കൊടുക്കാതെ ബാഗ് കാറിന്റെ ഡിക്കിയിലേക്ക് കയറ്റിവച്ച് വീണ മടങ്ങുകയായിരുന്നു.  

വീഡിയോ വൈറലായതോടെ നടി പിന്തുണച്ചും വിമര്‍ശിച്ചും ആളുകള്‍ എത്തുകയായിരുന്നു. 'തീരെ അഹങ്കാരമില്ലാത്ത കുട്ടി. ഭാവി എന്താകുവോ എന്തോ, അഹങ്കാരത്തിനു കയ്യും കാലും വെച്ച പെണ്ണ് , കല്യാണത്തിന്റെ അന്നു പോലും ഇത്രേയും വിനയം കാണിക്കുന്ന കുട്ടി'... എന്നിങ്ങനെ പോകുന്നു വിമര്‍ശനം, എന്നാല്‍ വീണ ചെയ്തതില്‍ ഒരു തെറ്റുമില്ലെന്നാണ് ഭൂരിപക്ഷം പേരുടേയും അഭിപ്രായം. വിവാഹ ദിവസം ഇതുപോലെയുള്ള അനാവശ്യ ഡയലോഗൊക്കെ പറഞ്ഞാല്‍ ഇങ്ങനെ തന്നെയാകണം മറുപടിയെന്നു നടിയെ പിന്തുണയ്ക്കുന്നവര്‍ പറയുന്നു.

അതേസമയം, തികച്ചും ലളിതമായ ചടങ്ങിലായിരുന്നു വീണയുടെയും വൈഷ്ണവിന്റേയും വിവാഹം. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത ഗൗരീശങ്കരം എന്ന ഒരൊറ്റ സീരിയലിലൂടെ പ്രേക്ഷക മനസു കവരുകയും ഇപ്പോള്‍ ഫ്‌ളവേഴ്‌സിലെ പഞ്ചാഗ്നിയിലൂടെ അമൃതയായും തിളങ്ങുന്ന നടിയാണ് വീണാ നായര്‍. താരപ്രശസ്തിയുടെ ഉന്നതിയില്‍ നില്‍ക്കവേയാണ് ജീവിതത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് നടി നടക്കുന്നത്. ഗൗരീശങ്കരത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കെയായിരുന്നു വീണയുടെ വിവാഹ നിശ്ചയം നടന്നത്. 2024 സെപ്റ്റംബറിലായിരുന്നു വിവാഹനിശ്ചയം. നിശ്ചയം കഴിഞ്ഞ് ഏഴു മാസം തികയവേയാണ് വിവാഹത്തിലേക്കും എത്തുന്നത്. പ്രണയ വിവാഹമാണ് വീണയുടേത്. കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുത്ത ഒരു ചെറിയ ചടങ്ങിലായിരുന്നു വിവാഹനിശ്ചയം.

തൃശ്ശൂരുകാരിയായാണ് വീണ ജനിച്ചതെങ്കിലും പഠിച്ചതും വളര്‍ന്നതും എല്ലാം മുംബൈയിലായിരുന്നു. തൃശൂരിലെ പ്രേംകുമാര്‍ - ശ്രീലത ദമ്പതികളുടെ മകളായിട്ടായിരുന്നു ജനനം. ബിസിനസ് മാനേജ്മെന്റ് ബിരുദധാരിയാണ്. ഒരു മികച്ച ക്ലാസിക്കല്‍ ഡാന്‍സറായ വീണ ടിക് ടോക് വീഡിയോകള്‍ നിരവധി ചെയ്യാറുണ്ടായിരുന്നു. അങ്ങനെയാണ് സിനിമാ രംഗത്തേക്ക് പ്രവേശിച്ചത്. ഒരിക്കല്‍ നാടോടിക്കാറ്റ് മൂവിയിലെ മോഹന്‍ലാല്‍ - ശോഭന റൊമാന്റിക് സീന്‍ ടിക് ടോക്ക് ചെയ്ത് വൈറലായതാണ് വീണയ്ക്ക് സിനിമാഭിനയത്തിലേയ്ക്ക് കടക്കാന്‍ പ്രചോദനമായത്. ആകാശഗംഗ 2 എന്ന ചിത്രത്തിലേയ്ക്ക് അഭിനേതാക്കളെ ആവശ്യമുണ്ടെന്നറിഞ്ഞ വീണ മണിച്ചിത്രത്താഴിലെ ശോഭന അവതരിപ്പിച്ച നാഗവല്ലിയുടെ ഒരു രംഗം അഭിനയിച്ച വീഡിയോ സംവിധായകന്‍ വിനയന് അയച്ചുകൊടുക്കുകയും അത് ഇഷ്ടപ്പെട്ട സംവിധായകന്‍ വീണയെ ആ സിനിമയില്‍ നായികയായി തിരഞ്ഞെടുക്കുകയും ചെയ്തു. ആകാശഗംഗ 2 വില്‍ ആരതി വര്‍മ്മ എന്ന നായിക കഥാപാത്രത്തെയാണ്  വീണ അവതരിപ്പിച്ചത്.

പ്രണയവിലാസം എന്ന ചിത്രത്തില്‍ അര്‍ജ്ജുന്‍ അശോകനൊപ്പം റിഹാനാ എന്ന കഥാപാത്രത്തേയും അവതരിപ്പിച്ചിരുന്നു. പിന്നാലെയാണ് ഗൗരീശങ്കരത്തിലേക്ക് നായികയായി എത്തിയത്. ഗൗരീശങ്കരം സീരിയല്‍ അവസാനിച്ച ശേഷമാണ് വീണ പഞ്ചാഗ്നിയിലേക്ക് എത്തിയത്. നേരത്തെ ലീമാ ബാബു എന്ന സീരിയല്‍ നടിയായിരുന്നു അമൃത എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത്. എന്നാല്‍ തികച്ചും സ്വകാര്യമായ കാരണങ്ങളാല്‍ ലിമ പഞ്ചാഗ്നിയില്‍ നിന്നും ക്വിറ്റ് ചെയ്തപ്പോഴാണ് ആ വേഷത്തിലേക്ക് വീണ എത്തിയത്. വിവാഹ നിശ്ചയം കഴിഞ്ഞ് മാസങ്ങള്‍ക്കിപ്പുറം വിവാഹ വിശേഷവും അറിയിച്ചെത്തിയ വീണയ്ക്ക് വിവാഹാശംസകള്‍ അറിയിക്കുകയാണ് ആരാധകര്‍ ഇപ്പോള്‍. വൈഷ്ണവ് എന്ന ഛോട്ടാ ബാഹുബലിയെയാണ് വീണ വിവാഹം കഴിക്കാന്‍ ഒരുങ്ങുന്നത്. ഏറെക്കാലത്തെ പ്രണയ സാഫല്യം കൂടിയാണ് ഇവരുടെ വിവാഹം. എന്തായാലും വീണയുടെ വിവാഹവിശേഷങ്ങള്‍ കൂടുതല്‍ അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Vijaya Media (@vijayamedia)

veena nair lashes out media

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES