മഴവില്‍ മനോരമയിലെ ഹിറ്റ് സീരിയല്‍ ആത്മസഖി പ്രേക്ഷകര്‍ മറക്കാനിടയില്ല. സിരീയലിലൂടെ മിനിസക്രീന്‍ പ്രേക്ഷകര്‍ ഏറ്റെടുത്ത താരമാണ ചാരുലത എന്ന ചിലങ്ക. വ്യത്യസ്തമായ പേരുമായി ബിഗ്സ്‌ക്രീനില്‍ നിന്നും മിനിസ്‌ക്രീനിലെത്തിയ താരം വിവാഹിതയായി എന്ന വാര്‍ത്തകള്‍ എത്തുമ്പോള്‍ ആരാധകര്‍ ഞെട്ടിയിരിക്കയാണ്.
മഴവില്‍ മനോരമയിലെ ഏറെ ശ്രദ്ധേയമായ സീരിയലായിരുന്നു ആത്മസഖി. ആത്മസഖിയിലെ നന്ദിതയേയും സത്യനെയും ഏറ്റെടുത്തപോല പ്രേക്ഷകര്‍ നെഞ്ചേറ്റിയ മറ്റൊരു താരമാണ് സീരിയലിലെ ചാരുലത എന്ന ചാരുവിന്റെ കഥാപാത്രം. ചാരുവിന്റെ കഥാപാത്രത്തെ അവതരിപ്പിച്ച ചിലങ്കയെ പ്രേക്ഷകര്‍ ശ്രദ്ധിച്ചിരുന്നു. ഇടതൂര്‍ന്ന മുടിയും നീണ്ട കണ്ണുകളുമായി നാടന്‍പെണ്‍കുട്ടിയായി ചാരു മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഉളളില്‍ പതിഞ്ഞു. പിന്നീട് അധികം അഭിനയരംഗത്ത് കാണാതിരുന്ന ചിലങ്ക വിവാഹിയതായ വാര്‍ത്തയാണ് ഇപ്പോള്‍ എത്തുന്നത്. കഴിഞ്ഞ ദിവസമാണ് ചിലങ്കയുടെ വിവാഹം ഗുരുവായൂര്‍ അമ്പലത്തില്‍ നടന്നത്. അടുത്ത ബന്ധുക്കളുടെയും സീരിയലിലെ അടുത്ത സുഹൃത്തുകളുടെയും സാനിധ്യത്തിലായിരുന്നു വിവാഹം. ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് ആരാധകര്‍ ചിലങ്കയുടെ വിവാഹക്കാര്യം അറിഞ്ഞത്. മഞ്ഞ പട്ടുസാരിയും ചുവപ്പു ബ്ലൗസുമണിഞ്ഞാണ് ചിലങ്ക വിവാഹത്തിന് ഒരുങ്ങിയത്. ഒരു മാലയും വളയും ഒഴിച്ചാല്‍ മറ്റ് അലങ്കാരങ്ങളിലാത്തെ ലളിതമായിട്ടായിരുന്നു അമ്പലത്തിലെ വിവാഹം. ഇതിന് പിന്നീട് കല്യാണമണ്ഡപത്തില്‍ സര്‍വാഭരണഭൂഷിതയായി മാലയിടലും മറ്റ് ചടങ്ങുകളും നടന്നു. ഇപ്പോള്‍ താരത്തിന് ആശംസകള്‍ അര്‍പ്പിക്കുന്ന തിരക്കിലാണ് ആരാധകര്‍. സീരിയല്‍ താരങ്ങളായ സുഭാഷ് ബാലചന്ദ്രന്‍, സൗപര്‍ണിക സുഭാഷ്, ്അന്‍ഷിത തുടങ്ങിയവര്‍ ചടങ്ങിലെത്തിയിരുന്നു.
പത്തനംതിട്ടയിലെ കോന്നിയ്ക്കടുത്ത് കുളത്തുമണ്ണാണ് ചിലങ്കയുടെ നാട്. വീട്ടില്‍ അഭിനയപാരമ്പര്യമുള്ള ആരുമില്ല. ഒട്ടും പ്രതീക്ഷിക്കാതെയാണ് അഭിനയരംഗത്തേക്കു വന്നതെന്നും വീട്ടില്‍ നിന്നും വലിയ പിന്തുണയാണ് തനിക്ക് ലഭിച്ചതെന്നും ചിലങ്ക നേരത്തെ പറഞ്ഞിരുന്നു. വിനയന്‍സംവിധാനം ചെയ്ത 'ലിറ്റില്‍ സൂപ്പര്‍മാനി'ലൂടെയാണ് സിനിമയിലേക്ക് എത്തിയത്. പിന്നീട് മായാമോഹിനി എന്ന സീരിയലില്‍ അഭിനയിച്ചു. പിന്നീടാണ് ആത്മസഖി എത്തിയത്. സീരിയലിനൊപ്പം'തകര്‍പ്പന്‍ കോമഡി'യുള്‍പ്പടെയുള്ള ജനപ്രിയ ടെലിവിഷന്‍ പരിപാടികളിലും സജീവ സാന്നിധ്യമായിരുന്നു താരം. ഡിഗ്രിയും സിഎയും കഴിഞ്ഞ് ജോലി ചെയ്യുകയാണ് താരം.