മലയാളത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സീരിയലുകളില്‍ ഒന്നായിരുന്നു കറുത്തമുത്ത്. നടി ശരണ്യയെ അവസാനമായി മിനിസ്‌ക്രീനിലെത്തിയ പരമ്പരയായും പ്രേമി വിശ്വനാഥ് എന്ന നടി മലയാളികള്‍ക്കു മുഴുവന്‍ പരിചിതമായതും അക്ഷരാ കിഷോര്‍ എന്ന ബാലതാരം പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കിയതും എല്ലാം ഈ സീരിയലിലൂടെയായിരുന്നു. അതിലെ മറ്റൊരു താരമായിരുന്നു ഗണേശനായി അഭിനയിച്ച നടന്‍ കിരണ്‍ വിശ്വനാഥന്‍ അയ്യര്‍. പരമ്പരയുടെ മൂന്നാം സീസണിലാണ് ഗണേഷനായി കിരണ്‍ എത്തിയത്. തുടര്‍ന്ന് നിരവധി സീരിയലുകളില്‍ അഭിനയിച്ച കിരണ്‍ ഇപ്പോള്‍ പങ്കുവച്ച ഒരു വീഡിയോയാണ് വൈറലായി മാറുന്നത്. ഒരു ട്രെയിന്‍ യാത്രയ്ക്കിടെ നടന്‍ കണ്ട, എല്ലാവരെയും ഞെട്ടിക്കുന്ന കാഴ്ചയാണ് നടന്‍ പകര്‍ത്തി പങ്കുവച്ചത്.
കേരളാ എക്‌സ്പ്രസ് ട്രെയിന്‍ യാത്രയ്ക്കിടെയാണ് നടന്‍ ഇതു കണ്ടത്. സീറ്റില്‍ നിന്നും എഴുന്നേറ്റ് ഡോര്‍ സൈഡിലേക്ക് വന്ന് നിന്നപ്പോഴാണ് അടഞ്ഞു കിടക്കുന്ന എതിര്‍വശത്തുന്ന ഡോറിനരികെ ഒരാള്‍ ഇരിക്കുന്നതു കണ്ടത്. നിലത്ത് നീല പ്ലാസ്റ്റിക് പാത്രത്തില്‍ കുറച്ചു വടകളും ഒരു പാത്രത്തില്‍ ചട്‌നി പോലെയും അതെടുക്കാനുള്ള തവിയും ഒക്കെയാണ്. വടകളില്‍ അയാള്‍ കയ്യിട്ട് ഇളക്കുന്നതും കാണാം. ടോയ്‌ലറ്റും കൈകഴുകുകയും വേസ്റ്റ് ഇടുകയും ഒക്കെ ചെയ്യുന്ന സ്ഥലത്തിന് തൊട്ടിപ്പുറത്താണ് അയാള്‍ ഇരിക്കുന്നതും ഫോണ്‍ ചെയ്തുകൊണ്ട് ഈ പരിപാടി കാണിക്കുന്നതും. റെയില്‍വേ കാറ്ററിംഗ് ടീമിന്റെ നീല യൂണിഫോമും അയാള്‍ ധരിച്ചിട്ടുണ്ട്. കേരളാ എക്‌സ്പ്രസിനേയും ഇന്ത്യന്‍ റെയില്‍വേയേയും ട്രെയിന്‍ ഫുഡിനേയും ടാഗ് ചെയ്തുകൊണ്ട് കിരണ്‍ കുറിച്ചത് ഇങ്ങനെയാണ്:
ഇന്നു കേരളാ എക്‌സ്പ്രസില്‍ കണ്ട കാഴ്ച. ഈ കടികള്‍ അല്ലേ നമ്മള്‍ കഴിക്കുന്നത്.. അയാള്‍ കൈ ഇട്ടു ഡോര്‍ സൈഡില്‍ വച്ച ശുദ്ധമായ കടികള്‍ എന്നു പറഞ്ഞാണ് നടന്‍ ഈ വീഡിയോ പങ്കുവച്ചത്. ഈ വീഡിയോ മാത്രമല്ല, സോഷ്യല്‍ ആയിട്ടുള്ള പല വീഡിയോകളും നടന്‍ പങ്കുവച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം വന്ദേഭാരത് ട്രെയിനില്‍ കയറിയപ്പോള്‍ കൈ കഴുകാന്‍ പോലും വെള്ളം ഇല്ലാഞ്ഞതും ഭക്ഷണം വളരെയധികം മോശമായതിന്റെ വീഡിയോയും കോഴിക്കോട് ലുലുമാളിലുണ്ടായ അനുഭവവും എല്ലാം നടന്‍ പങ്കുവച്ചിട്ടുണ്ട്. നടന്‍ എന്നതിലുപരി സാമൂഹ്യപരമായ പല കാര്യങ്ങളിലും തന്റേതായ അഭിപ്രായങ്ങളും മറ്റും പങ്കുവെക്കുകയും ചെയ്യുന്ന ഒരാള്‍ കൂടിയാണ് കിരണ്‍. ഇപ്പോള്‍ ഫ്‌ളവേഴ്‌സിലെ വീട്ടിലെ വിളക്ക് എന്ന പരമ്പരയിലാണ് അഭിനയിക്കുന്നത്. നീയും ഞാനും സീരിയലിലും അഭിനയിച്ചിരുന്ന കിരണ്‍ കോഴിക്കോടുകാരന്‍ കൂടിയാണ്.