രണ്ട് അനാഥ സഹോദരിമാരുടെ കഥ പറയുന്ന സീതാ കല്യാണം സീരിയല്‍ ഏഷ്യാനെറ്റില്‍ ഇപ്പോള്‍ ഏറെ ജനപ്രീതി നേടി മുന്നേറുകയാണ്. അനാഥരായ ചേച്ചിയും അനിയത്തിയുമാണ് സീരിയലിലെ മുഖ്യ കഥാപാത്രങ്ങള്‍. അനിയത്തിയുടെ ജീവിതത്തിനായി തന്റെ ജീവിതം ബലിയാടാക്കിയ സീതയാണ് സീരിയലിലെ കേന്ദ്ര കഥാപാത്രം. എന്നാല്‍ ഇതറിയാതെ സ്വാതി ഇനി സീതയ്ക്ക് നേരെ തിരിയുന്നതാണ് ഇപ്പോള്‍ സീരിയലിന്റെ ഇതിവൃത്തം. എന്നാല്‍ ഇന്നത്തെ എപിസോഡിന്റെ പ്രമോയില്‍ സ്വാതി അധികം വൈകാതെ ചേച്ചിയുടെ രഹസ്യം തിരിച്ചറിയുമെന്ന സൂചനയാണ് നല്‍കുന്നത്.
കല്യാണ്‍ രാജേശ്വരിയുടെ മകനല്ലെന്നുള്ള യഥാര്‍ത്ഥ സത്യങ്ങള്‍ സീത മനസ്സിലാക്കുന്നിടത്തും, രാജേശ്വരിയെ അതേ നാണയത്തില്‍ തിരിച്ചടിക്കുന്നതുമാണ് ഇപ്പോഴത്തെ എപിസോഡുകളില്‍ കാണിക്കുന്നത്. അതേസമയം സീതയെയും അനിയത്തി സ്വാതിയെയും തമ്മില്‍ തല്ലിക്കാനും രാജേശ്വരി കരുക്കള്‍ നീക്കുന്നുണ്ട്. ഇതില്‍ ഒരു പരിധി വരെ രാജേശ്വരി വിജയിക്കുന്നുണ്ടെങ്കിലും സ്വാതി അധികം വൈകാതെ രാജേശ്വരിയുടെ തനിനിറം മനസിലാക്കുകയും രാജേശ്വരി തന്റെ ചേച്ചിയോട് ചെയ്ത ചതി മനസിലാക്കുകയും ചെയ്യുമെന്നാണ് പ്രമോ നല്‍കുന്ന സൂചന. സീതയുടെ ഓപ്പറേഷന്‍ നടത്തിയ ഡോക്ടറെ സ്വാതി കാണാനെത്തുന്നതും ഡോക്ടറോട് സത്യങ്ങള്‍ ചോദിക്കുന്നതും പ്രമോയില്‍ കാണിക്കുന്നുണ്ട്. ഹണിമൂണിനായി അജയ്ക്കൊപ്പം വിദേശത്തേക്ക് പോകാന്‍ തയ്യാറെടുക്കുന്ന സ്വാതി എന്നാല്‍ ഭര്‍ത്താവിനോട് ചേച്ചിയുടെ സര്‍ജറി എന്തിനായിരുന്നു എന്നറിയാതെ എവിടേക്കുമില്ലെന്നും പറയുന്നുണ്ട്. എന്നാല്‍ ഈ ചതി സ്വാതി മനസിലാക്കിയാല്‍ പിന്നെ രാജേശ്വരിയുടെ അവസ്ഥ വളരെ പരിതാപകരമായി മാറും.
അതേസമയം സ്വാതി ഇനിയും സത്യങ്ങള്‍ അറിയാന്‍ വൈകുമെന്നാണ് സീരിയലിന്റെ അണിയറക്കാര്‍ നല്‍കുന്ന സൂചന. സ്വാതിയും സീതയും തമ്മില്‍ തെറ്റുകയും സ്വാതി സീതയെ വെറുക്കുന്ന തരത്തിലേക്ക് എത്തിക്കാനുള്ള നീക്കങ്ങളാണ് രാജേശ്വരി നടത്തുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്. കഥ ഇനിയും കുറച്ചു എപിസോഡുകള്‍കൂടി ഇതേപടി മുന്നോട്ട് കൊണ്ടുപോകാനാണ് സാധ്യത. അതേസമയം രാജേശ്വരി തന്നോട് ചെയ്ത ചതിക്ക് പല രീതിയിലും സീത ഇപ്പോള്‍ തിരിച്ചടികള്‍ നല്‍കുന്നുണ്ട്. ഇതൊക്കെ കാണാന്‍ പ്രേക്ഷകര്‍ ഏറെ ആകാംഷയോടെയാണ് കാത്തിരിക്കുന്നത്.