സ രി ഗ മ പ കേരളം വിജയകരമായി 50 ന്റെ നിറവിൽ

Malayalilife
സ രി ഗ മ പ കേരളം വിജയകരമായി 50 ന്റെ നിറവിൽ

സീ മലയാളം ചാനലിന്റെ സംഗീത റിയാലിറ്റി ഷോ ആയ സ രി ഗ മ പ കേരളം വിജയകരമായി 50 എപ്പിസോഡുകൾ ഈ ശനിയാഴ്ച പൂർത്തിയാക്കും. ഇന്ത്യ ഒട്ടാകെ ജനപ്രീയമായ ഈ ഷോ കേരളത്തിലും റേറ്റിംഗിൽ മികച്ചു നിൽക്കുകയാണ്. ഇതര റിയാലിറ്റി ഷോകളിൽ നിന്ന് വ്യത്യസ്തമായ ഒന്നാണ് സ രി ഗ മ പ കേരളം.

ആദ്യമായാണ് കേരളത്തിൽ പ്രായഭേദമെന്യേ ഏതൊരാൾക്കും പങ്കെടുക്കാവുന്ന ഒരു റിയാലിറ്റി ഷോ വരുന്നത്. കൗമാരക്കാർമുതൽ മുതിർന്നവർ വരെ ഒരേ മനസോടെയാണ് ഇവിടെ മത്സരിക്കുന്നതെന്നും ഈ  വേറിട്ടതാക്കുന്നു. മാത്രവുമല്ല പങ്കെടുത്ത മിക്ക മത്സരാർത്ഥികളും സിനിമകളിൽ പാടി എന്നത്  സ രി ഗ മ പ യുടെ വിജയമാണ്.

ഈ വര്ഷം ഏപ്രിൽ 6 നാണു സീ കേരളം സ രി ഗ മ പ ആരംഭിക്കുന്നത്. പ്രശസ്ത പിന്നണി ഗായിക സുജാതയും, സംഗീത സംവിധായകരായ ഗോപി സുന്ദറും ഷാൻ റഹ്മാനുമാണ് വിധികർത്താക്കൾ. ഗ്രാൻഡ് ജൂറി വിഭാഗവും ഈ ഷോയെ വ്യത്യസ്തമാക്കുന്നു.

see keralam sarigamapa50 episode

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES