മലയാളത്തിന്റെ പ്രിയ ഗായികയാണ് റിമി ടോമി. ഗായികയായി എത്തി പാട്ടിലൂടെയും തന്റേതായ അവതരണത്തിലൂടെയും നടിയായുമെല്ലാ താരം പേരെടുത്തു. അപാര ഡ്രസ് സെന്‍സാണ് റിമി ടോമിക്ക്. താരത്തിന്റെ വസ്ത്രങ്ങളെല്ലാം തന്നെ ട്രന്‍ഡിങ്ങാണ്. സാരിയായാലും മോഡേണ്‍ ഡ്രസായാലും റിമിക്ക് ചേരും. കോമഡി സ്റ്റാര്‍സില്‍ താരം ധരിക്കുന്ന വസ്ത്രങ്ങള്‍ കാണുവാന്‍ വേണ്ടി മാത്രം വീട്ടമ്മമാര്‍ കാത്തിരിക്കാറുണ്ട്. റിമിയുടെ അടിപൊളി സാരികളുടെയും മറ്റ് വസ്ത്രങ്ങളുടെയും പിന്നില്‍ പ്രവര്‍ത്തിക്കുന്നത് തിരുവനന്തപുരത്തെ വേദിക കളക്ഷന്‍സാണ്. വേദികയുടെ സാരഥി മൈത്രി ആനന്ദിന്റെ നേതൃത്വത്തില്‍ രൂപകല്പന ചെയ്യുന്ന വസ്ത്രങ്ങളാണ് വേദികയുടെ ഹൈലൈറ്റ്. റിമി ടോമിയുടെ ചില കിടിലന്‍ വസ്ത്രങ്ങള്‍ കാണാം.