മലയാളികള്‍ ഏറ്റെടുത്ത പ്രണയ ജോഡികളാണ് പേളിയും ശ്രീനിഷും. ഇരുവരുടെയും വിവാഹവും ആരാധകര്‍ ഏറ്റെടുത്തിരുന്നു. വിവാഹശേഷമുള്ള ഇവരുടെ കാര്യങ്ങള്‍ അറിയാനും ആരാധകര്‍ക്ക് ഏറെ താല്പര്യമായിരുന്നു. കഴിഞ്ഞ ദിവസം പേളിയുടെ കുടുംബത്തോടൊപ്പമുള്ള സന്തോഷനിമിഷങ്ങളുടെ ചിത്രങ്ങളും ഇവര്‍ പങ്കുവച്ചിരുന്നു. അതേസമയം ഇപ്പോള്‍ പേളിയുടെ പുതിയൊരു ചിത്രവും അതിന് ശ്രീനിഷ് നല്‍കിയ കമന്റുമാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്.
മലയാളികള്‍ ഏറ്റെടുത്ത പ്രണയ ജോഡികളാണ് പേളിയും ശ്രീനിഷും. ബിഗ്‌ബോസില്‍ മത്സരാര്‍ത്ഥികളായി എത്തിയ ഇരുവരും ഹൗസിനുളളില്‍ വച്ച് പരസ്പരം ഇഷ്ടത്തിലാകുകയായിരുന്നു. പിന്നീട് വിവാഹം കഴിഞ്ഞ ഇരുവരും പാലക്കാട്ട് ശ്രീനിയുടെ വീട്ടില്‍ സന്തോഷജീവിതം ആരംഭിച്ച ചിത്രങ്ങളും വൈറലായിരുന്നു. ശ്രീനിയുടെ നാടായ പാലക്കാട് അമ്പലത്തിലും പറമ്പിലുമൊക്കെ നടക്കുന്ന പേളിയുടെ വീഡിയോയും ചിത്രങ്ങളും പുറത്തു വന്നിരുന്നു.
തനി നാടന്‍ പെണ്‍കുട്ടിയായി താലി അണിഞ്ഞ് കുറി തൊട്ട് ശ്രീനിയോടൊപ്പം ഇരിക്കുന്ന പേളിയുടെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു. പേളിയുടെ കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുന്ന ശ്രീനിഷിന്റെ ചിത്രങ്ങളും താരങ്ങള്‍ പങ്കുവച്ചിരുന്നു. ഏതോ ഒരു റിസോര്‍ട്ടില്‍ സമയം ചിലവഴിക്കുന്ന ചിത്രങ്ങളാണ് ഇരുവരും പങ്കുവച്ചത്. ഇപ്പോള്‍ താന്‍ പൂളില്‍ കിടക്കുന്ന ഒരു ചിത്രം പേളി പങ്കുവച്ചതിന് ശ്രീനിഷിന്റെ കമന്റും അതിന് പേളിയുടെ മറുപടിയുമാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്.
തന്റെ ബ്രൈഡല്‍ ഷവറിനിടയില്‍ പൂളില്‍ കിടക്കുന്ന ഒരു ചിത്രമാണ് പേളി പങ്കുവച്ചത്. പേളിയുടെ ചിത്രത്തിന് ഇതാരാ എന്നായിരുന്നു ശ്രീനിയുടെ കമന്റ്. യുവര്‍ ക്യൂട്ട് പൊണ്ടാട്ടി എന്നാണ് പേളി കമന്റിന് നല്‍കിയ മറുപടി. താരങ്ങളുടെ കമന്റ് ഏറ്റുപിടിച്ച് ആരാധകരും എത്തിയിട്ടുണ്ട്. ഇതാരാണെന്നറിയില്ലേ ഇതാണ് നിങ്ങളുടെ ഭാര്യയെന്നും ഇതാണ് ശ്രീനിയേട്ടന്‍ കെട്ടിയ പേളി മേക്കപ്പ് പോയെന്നെ ഉളളുവെന്നും ഒക്കെയാണ് കമന്റുകള്‍ എത്തിയത്. സ്വന്തം ഭാര്യയെ നോക്കിയിട്ടാണോ ഇങ്ങനെ ചോദിക്കുന്നതെന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്. രസകരമായ നിരവധി കമന്റുകളാണ് ചിത്രത്തിന് എത്തുന്നത്. ഒപ്പം പേളി പാചകം ചെയ്യുന്ന ചിത്രങ്ങളും വൈറലാവുകയാണ്.
മുഖം കാണാനാകുന്നില്ലെങ്കിലും പേളി ശ്രീനിഷിനു വേണ്ടി പാചകം ചെയ്യുന്നതാണ് അതെന്നാണ് ആരാധകര്‍ പറയുന്നത്. ഇരുവരുടെയും കൂടുതല്‍ ചിത്രങ്ങള്‍ കാണാനും വിശേഷങ്ങള്‍ അറിയാനുമുളള ആകാംഷയിലാണ് ആരാധകര്‍. കൊച്ചിയില്‍ ക്രിസ്ത്യന്‍ ആചാരപ്രകാരവും പാലക്കാട്ട് ഹിന്ദു ആചാരപ്രകാരവുമായിരുന്നു ശ്രീനിയുടെയും പേളിയുടെയും വിവാഹം നടന്നത്. മലയാളികള്‍ക്ക് മുന്നില്‍ പൂവിട്ട പ്രണയമായതിനാല്‍ തന്നെ എല്ലാവരും ഇവരുടെ വിവാഹത്തെ ഉറ്റുനോക്കിയിരുന്നു. അതിനാല്‍ തന്നെയാണ് ഇവരുടെ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് താല്‍പര്യവും.