വീപ്പ, തടിച്ചി, കുട്ടിയാന എന്നൊക്കെ ആയിരുന്നു കുട്ടിക്കാലത്ത് കൂട്ടുതകാര്‍ കളിയാക്കി വിളിച്ചിരുന്നത്; താന്‍ നേരിട്ട പരിഹാസങ്ങള്‍ പങ്ക് വെച്ച്‌ മഞ്ജു സുനിച്ചന്‍

Malayalilife
വീപ്പ, തടിച്ചി, കുട്ടിയാന എന്നൊക്കെ ആയിരുന്നു കുട്ടിക്കാലത്ത് കൂട്ടുതകാര്‍ കളിയാക്കി വിളിച്ചിരുന്നത്;  താന്‍ നേരിട്ട പരിഹാസങ്ങള്‍  പങ്ക് വെച്ച്‌ മഞ്ജു സുനിച്ചന്‍

വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോ യിലൂടെ സിനിമാരംഗത്തെത്തിയ അഭിനേത്രിയാണ് മഞ്ജു സുനിച്ചന്‍. ഹാസ്യപരിപാടിയായ മറിമായം കണ്ട ആരും മഞ്ജുവിനെ മറക്കാന്‍ സാധ്യതയില്ല. ഒരു ചെറിയ റിയാലിറ്റി ഷോയില്‍ നിന്ന് തുടങ്ങി 2017 ലെ കേരള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് നേടുന്നത് വരെ എത്തി നില്‍ക്കുകയാണ് മഞ്ജുവിന്റെ അഭിനയ ജീവിതം. റിയാലിറ്റി ഷോയില്‍ പങ്കെടുക്കാന്‍ സാധിച്ചതാണ് തന്റെ ജീവിതം മാറ്റി മറിച്ചതെന്നും ഇവിടെ വരെ എത്തിയതും അതുകൊണ്ടാണെന്നും താരം പറയുന്നു. കുട്ടിക്കാലം മുതല്‍ നല്ല തടിയായിരുന്നതുകൊണ്ട് തന്നെ എല്ലാവരും കളിയാക്കുമായിരുന്നു.

വീപ്പ, തടിച്ചി, കുട്ടിയാന എന്നിങ്ങനെ പല ഇരട്ടപ്പേരുകളും സ്‌കൂളില്‍നിന്നു കിട്ടിയിട്ടുണ്ട്. മെലിയാനായി പഠിച്ച പണി എല്ലാം നോക്കിയിട്ടും നടന്നില്ല. എന്നെ പോലെ തന്നെ വണ്ണം ഉള്ളവര്‍ ഇതേ പോലെ ഒരു പാട് കളിയാക്കലുകള്‍ അനുഭവിക്കുന്നുണ്ട്. സിനിമയില്‍ എത്തിയതിനു ശേഷമാണ് വണ്ണം കുറയ്ക്കാന്‍ സാധിച്ചത്. സ്‌ക്രീനില്‍ കാണുമ്ബോള്‍ സാധാരണ വണ്ണത്തെക്കാളും കൂടുതലായാണ് കാണുന്നത്. അതു കൊണ്ടു തന്നെ വണ്ണം കുറയ്‌ക്കേണ്ടത് അത്യാവശ്യമായിരുന്നു. അങ്ങനെയാണ് കുറച്ചെങ്കിലും മെലിഞ്ഞത്. ആദ്യമൊക്കെ ബുദ്ധിമുട്ടായിരുന്നുവെങ്കിലും പിന്നീട് വണ്ണം കുറയുന്നത് കണ്ടപ്പോള്‍ ആവേശമായി അതിനെ തുടര്‍ന്നാണ് ഇപ്പോഴത്തെ അവസ്ഥയിലെത്തിയതെന്ന് മഞ്ജു പറയുന്നു.

പൃഥ്വിരാജിന്റെ ചക്രത്തിലാണ് മഞ്ജു ആദ്യമായി അഭിനയിച്ചത്. വില്ലന്റെ ഭാര്യയുടെ കഥാപാത്രമായിരുന്നു ചക്രത്തില്‍. അന്ന് സിനിമയുടെ പ്രാധാന്യത്തെക്കുറിച്ചൊന്നും അറിയില്ലായിരുന്നു. അഭിനയിച്ചു, പ്രതിഫലം വാങ്ങി. അന്ന് മേക്കപ്പ് ചെയ്തത് പട്ടണം റഷീദായായിരുന്നുവെന്നും മിക്ക പ്രമുഖരെയും അന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും മഞ്ജു പറയുന്നു. വെറുതെ അല്ല ഭാര്യയില്‍ അഭിനയിച്ചതിനു ശേഷമാണ് നിരവധി ചിത്രങ്ങളില്‍ അഭിനയിക്കാന്‍ അവസരം ലഭിക്കുന്നത്. നോര്‍ത്ത് 24 കാതത്തില്‍ ഒരു ചെറിയ വേഷത്തില്‍ അഭിനയിച്ചു. ഗോകുല്‍ സുരേഷ് അഭിനയിക്കുന്ന ഉള്‍ട്ട എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്.

Read more topics: # manju sunil about life
manju sunil about life

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES