Latest News

മികച്ച നടി വാനമ്പാടിയിലെ പത്മിനി..! നടന്‍ കസ്തൂരിമാനിലെ ജീവ; ജനപ്രിയനടിയായി കസ്തൂരിമാനിലെ കാവ്യ; കല്യാണും സീതയും മികച്ച ജോഡികള്‍; ഏഷ്യാനെറ്റ് ടെലിവിഷന്‍ അവാര്‍ഡസ് ആര്‍ക്കൊക്കെ..?

Malayalilife
മികച്ച നടി വാനമ്പാടിയിലെ പത്മിനി..! നടന്‍ കസ്തൂരിമാനിലെ ജീവ; ജനപ്രിയനടിയായി കസ്തൂരിമാനിലെ കാവ്യ; കല്യാണും സീതയും മികച്ച ജോഡികള്‍; ഏഷ്യാനെറ്റ് ടെലിവിഷന്‍ അവാര്‍ഡസ് ആര്‍ക്കൊക്കെ..?

ലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്നതാണ് ഏഷ്യാനെറ്റ് ടെലിവിഷന്‍ അവാര്‍ഡ ദാനം. വീട്ടമ്മമാരുടെയു മിനിസ്‌ക്രീന്‍ ആരാധകരുടെയും പ്രിയപ്പെട്ട സീരിയലുകളും  നായകമാരും നായകന്മാരുമൊക്കെ ആരൊക്കെ ആണെന്നും മികച്ച നായികാനായകന്മാരെയും മറ്റും അറിയാനുളള ആകാംഷയുമൊക്കെയാണ് ഉളളത്. ഏഷ്യാനെറ്റ്  ടെലിവിഷന്‍ അവാര്‍ഡ്‌സ് ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ഉടന്‍ തന്നെ അവാര്‍ഡ് ടീവിയില്‍ പ്രദര്‍ശിപ്പിക്കും.

എന്നാല്‍ പല താരങ്ങളും ഇതിനോടകം തന്നെ  തങ്ങള്‍ക്ക് കിട്ടിയ അവാര്‍ഡിന്റെ സന്തോഷം പങ്കുവച്ചിട്ടുണ്ട്. ഏഷ്യാനെറ്റില്‍ മുന്നില്‍ നില്‍ക്കുന്ന  സീരിയലുകളാണ്  കസ്തൂരിമാന്‍, സീതാ കല്യാണം, വാനമ്പാടി, കറുത്തമുത്ത്, പൗര്‍ണ്ണമിത്തിങ്കള്‍ തുടങ്ങിയവ. എല്ലാ സീരിയലിനും മികച്ച് പ്രേക്ഷക പ്രീതിയാണ് ഉളളതും. അതുകൊണ്ട് ആരാകും ഇത്തവണ മികച്ച നടനും നടിയും വില്ലനുമൊക്കെ ആകുന്നത് എന്ന ആകാംഷയിലാണ് പ്രേക്ഷകര്‍. 

എന്നാല്‍ അവാര്‍ഡ് പ്രഖ്യാപന ശേഷം അവാര്‍ഡ് കയ്യില്‍ പിടിച്ചുളള ചില ചിത്രങ്ങള്‍ താരങ്ങള്‍ പങ്കുവച്ചിരുന്നു. അതില്‍ നിന്നും മികച്ച അവാര്‍ഡ് കരസ്ഥമാക്കിയത് കസ്തൂരിമാനിലെ  ജീവയെ മികച്ചതാക്കിയ ശ്രീറാം രാമചന്ദ്രനാണ്.  മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത് വാനമ്പാടിയിലെ പത്മിനിയെ അവിസ്മരണീയമാക്കുന്ന നടി സുചിത്ര നായരാണ്.  പോപ്പുലര്‍ ആക്ട്രസ് ആയി  തിരഞ്ഞെടുക്കപ്പെട്ടത് നടി റബേക്ക സന്തോഷാണ്.

ഏറെ പ്രേക്ഷകപ്രീതി നേടി മുന്നേറുന്ന കസ്തൂരിമാനിലെ കാവ്യ എന്ന കഥാപാത്രത്തിനാണ് താരത്തിന് അവാര്‍ഡ് ലഭിച്ചത്. ആയിരക്കണക്കിന് ആരാധകരാണ് കാവ്യയ്ക്ക് ഉളളത്. മികച്ച ഓണ്‍സ്‌ക്രീന്‍കപ്പിളായി തിരഞ്ഞെടുക്കപ്പട്ടത്  സീതാകല്യാണത്തിലെ കല്യാണ്‍-സീത ജോഡികളാണ്. നടന്‍ അനൂപ്, നടി ധന്യമേരി വര്‍ഗ്ഗീസ് എന്നിവര്‍ക്കാണ് മികച്ച സ്‌ക്ര്ീന്‍ ജോഡികള്‍ക്കുളള അവാര്‍ഡ് ലഭിച്ചത്. ഏഷ്യാനെറ്റ് അവാര്‍ഡ് ലഭിച്ചതിന്റെ സന്തോഷം പങ്കുവച്ച് റബേക്ക കുറിപ്പ് പങ്കുവച്ചിരുന്നു. 

കസ്തൂരിമാനിലെ അഭിനയത്തില്‍ തതനിക്ക് പോപ്പുലര്‍ ആക്ടര്‌സ് അവാര്‍ഡ് ലഭിച്ചതില്‍ സന്തോഷമുണ്ടന്നെും റബേക്ക പറയുന്നു. തന്റെ കുടുംബത്തിനും കസ്തൂരിമാന്‍ ടീമിനും താരം നന്ദി പറയുന്നുണ്ട്. കൂടാതെ ജൂറിക്കും തന്റെ ആരാധകര്‍ക്കുമെല്ലാം താരം നന്ദി പറയുന്നുണ്ട്. കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പാണ് നാഷണല്‍ അവാര്‍ഡ് പ്രഖ്യാപനം ഉണ്ടായത്.

കേരളം ഒന്നടങ്കം പ്രളയത്തില കപ്പെട്ട് കഷ്ടതകള്‍ അനുഭവിക്കുന്ന  സമയമായതിനാല്‍  അവാര്‍ഡിന്റെ സന്തോഷം പങ്കുവച്ചെങ്കിലും എല്ലാവരും പ്രളയക്കെടുതിയില്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നാണ് താരങ്ങള്‍ അഭ്യര്‍ത്ഥിച്ചത്. ഇപ്പോള്‍ ടെലിവിഷന്‍ അവാര്‍ഡിന്റെ സന്തോഷം പങ്കുവയ്ക്കുന്നുണ്ടെങ്കിലും താരങ്ങളെല്ലാം പ്രളയത്തില്‍ അകപ്പെട്ട വര്‍ക്കുളള രക്ഷയ്ക്കായും സഹായം എത്തിക്കുന്നതിനുമുളള പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. ,

kasthoori man serial

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES