'തനിക്ക് പ്രണയമുണ്ടായിരുന്നെന്നും ആദ്യത്തെ മൂന്നു പ്രണയങ്ങള്‍ പൊട്ടിപ്പോയി ഇപ്പോള്‍ നാലാമത്തേത് തുടര്‍ന്നു കൊണ്ടിരിക്കുന്നു, ഇതും പൊട്ടി പാളീസാവുമോ എന്നറിയില്ലെന്നും അദ്ദേഹം പറയുന്നു. എന്നും ജൂഹി 'ബി ഇറ്റ് മീഡിയ' എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരിക്കുകയാണ്.
തന്റെ ഡ്രീം ബോയ് എങ്ങനെ ആയിരിക്കണമെന്നും ജൂഹി അഭിമുഖത്തി വ്യക്തമാക്കിയിട്ടുണ്ട്. അണ്ടര്‍സ്റ്റാന്‍ഡിംഗ് ആയിരിക്കണം ട്രാവലിംഗ് ഇഷ്ടപ്പെടുന്നയാളും ഫുഡ്ഡി ആയ ആളായിരിക്കണം മാത്രമല്ല താന്‍ അഭിനയിക്കുന്നതിന് ഇഷ്ടമുള്ള ആളായിരിക്കണം എന്നൊക്കെയാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്. ആരെങ്കിലും പ്രൊപ്പോസ് ചെയ്തിട്ടുണ്ടോ എന്ന ചോദ്യത്തിന് പന്ത്രണ്ടിന് മുകളില്‍ ആളുകള്‍ തന്നെ പ്രൊപ്പോസ് ചെയ്തിട്ടുണ്ടെന്നും സ്‌കൂളില്‍ പഠിക്കുമ്പോള്‍ അതുണ്ടായിരുന്നതെന്നുമാണ് ജൂഹിയുടെ മറുപടി.
ഇന്‍സ്റ്റയില്‍ പുതിയൊരു ചിത്രവും ജൂഹി ഇന്ന് പങ്കുവെച്ചിട്ടുണ്ട്. മുടിയിലും മുഖത്തുമൊക്കെ പഞ്ചാരമണല്‍ തൂകിയിട്ടാണ് പുതിയ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഫോട്ടോഗ്രാഫറായ ഡെയ്‌സി ഡേവിഡാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്.
ഒരു കുറിപ്പ് പങ്കുവെച്ചുകൊണ്ടാണ് ജൂഹി ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത് സമുദ്രമെന്നത് അവള്‍ക്ക് സ്വപ്നത്തിന് അപ്പുറത്തുള്ളൊരു സ്ഥലമാണ്, അവളെ തന്നെ കണ്ടെത്തുന്നതിന് അവള്‍ സന്ദര്‍ശിക്കേണ്ട ഒരു സ്ഥലമാണ്. അവള്‍ അവിടെ നിന്നും നഗരത്തിലേക്ക് തിരിച്ചുപോകുമ്പോള്‍ അവളുടെ കണ്ണില്‍ സൂര്യനെ കാണാനാകും, മുടിയില്‍ കാറ്റ് കുടിയിരിക്കും. അവളുടെ ചുണ്ടുകളില്‍ ഉപ്പിന്റെ സ്വാദുമുണ്ടാകും, എന്നതാണ് കുറിപ്പ്.