മലയാള പ്രേക്ഷകര്‍ക്ക് സംഗീത വിരുന്ന് തീര്‍ത്ത് വിസ്മയം സമ്മാനിച്ച പരിപാടിയാണ് ഏഷ്യാനെറ്റിലെ ഐഡിയ സാറ്റാര്‍ സിംഗര്‍. 2006 ല്‍ ആരംഭിച്ച സ്റ്റാര്‍ സിംഗര്‍ പരിപാടി പ്രേക്ഷര്‍ ഇരുകൈയും നീട്ടി ഏറ്റെടുക്കുകയായിരുന്നു. സീസണ്‍ ഏഴു സീസനുകള്‍ വിജയം ആവര്‍ത്തിച്ച സ്റ്റാര്‍ സിംഗറിന്റെ എട്ടാം സീസനുമായി ഏഷ്യാനെറ്റ് രംഗത്തെത്തുകയാണ്. പഴയ സറ്റാര്‍ സിംഗര്‍ വേദിയില്‍ നിന്നും വ്യത്യസ്തത പുലര്‍ത്തിയായിരിക്കും ഇത്തവണത്തെ പരിപാടി എത്തുക എന്നാണ് അണിയറ വര്‍ത്തമാനം.
ഓഡിഷനിലൂടെ തിരഞ്ഞെടുക്കുന്ന മത്സരാര്‍ത്ഥികൡ നിന്നും വിവിധ റൗണ്ടിലൂടെ ഫൈനലിലേക്ക് തിരഞ്ഞെടുക്കുകയും പ്രേക്ഷക വോട്ടിങ്ങിലും പെര്‍ഫോമന്‍സിലൂടെയും വിജയിയെ കണ്ടെത്തുന്നതുമായിരുന്നു രീതിയാണ് സ്റ്റാര്‍ സിംഗര്‍ ഷോയെ ശ്രദ്ധേയമാക്കിയത്. 2006 ല്‍ ആരംഭിച്ച ഷോയില്‍ റിമി ടോമിയായിരുന്നു അവതാരിക. ആദ്യ സീസണില്‍ അരുണ്‍ രാജ്, കവിതാ ജയറാം എന്നിവരായിരുന്നു വിജയിച്ചത്. വിജയിക്ക് ഒരു ലക്ഷം രൂപയായിരുന്നു ക്യാഷ് പ്രൈസ്. രണ്ടാം സീസണോട് കൂടിയാണ് സ്റ്റാര്‍ സിംഗര്‍ വേദി പ്രേക്ഷകരുടെ മനം കവര്‍ന്നത്. രണ്ടാം സീണലിലൂടെ വിജയി ആയി എത്തിയത് മലയാളത്തിന്റെ പ്രിയപ്പെട്ട ഗായകനായി മാറിയ നജിം അര്‍ഷാദാണ്. 40 ലക്ഷം രൂപയുടെ ഫ്‌ളാറ്റ് ആയിരുന്നു സമ്മാനം ആദ്യ റണ്ണറപ്പായി എത്തിയത് ദുര്‍ഗാ വിശ്വനാഥായിരുന്നു.
2008സീസണില്‍ വിജയ് ആയത് വിവേകാനന്തനും 2009 സീസണില്‍ വിജയ് ആയത് ജോബി ജോണുമായിരുന്നു. കല്‍പനാ രവീന്ദ്രനും മൃദുല വാര്യരും 2010 സീസണ്‍ വിജയ് ആയപ്പോള്‍ 2011-12 സീസണിലെ വിജയി മെറിന്‍ ജോര്‍ജായി. 2014ലെ ഏഴാം സീസണോടെ താത്കാലികമായി സ്റ്റാര്‍ സീംഗര്‍ വേദി മലയാള സ്വീകരണമുറിയില്‍ നിന്ന് യാത്ര പറയുകയായിരുന്നു. തൃശ്ശൂര്‍ സ്വദേശി മാളവിക അനില്‍ കുമാറാണ് അവസാന സീസണിലെ വിജയ് ആയത്.
ഓരോ സീസണിലും പ്രേക്ഷകര്‍ മനസിലേറ്റിയ ഒത്തിരി താരങ്ങളുണ്ടായിരുന്നു. സ്റ്റാര്‍ സിംഗര്‍ സീസണിലൂടെ അത്തരത്തില്‍ ശ്രദ്ധിക്കപ്പെട്ടവരാണ് സന്നിധാനന്ദ്, അന്തരിച്ച നര്‍ത്തകിയും പാട്ടുകാരിയുമായ മഞ്ജുഷ എന്നിവര്‍. സ്റ്റാര്‍ സിംഗറിന്റെ എട്ടാം സീസണ്‍ അനൗണ്‍സ് ചെയ്ത് ഏഷ്യാനെറ്റ് തന്നെയാണ് ട്രെയിലര്‍ പുറത്തിറക്കിയത്. ഉടന്‍ തന്നെ ഓഡിഷനുള്ള തീയതിയും കുറിക്കുമെന്നാണ് അറിയിക്കാന്‍ കഴിയുന്നത്.