കറുത്തമുത്ത് സീരിയലിലൂടെ മിനസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ദര്‍ശന ദാസ്. കറുത്തമുത്തിലെ ഗായത്രിയായി തിളങ്ങുന്ന താരം ഇപ്പോള്‍ സീ കേരളത്തില്‍ പുതിയൊരു സീരിയലില്‍ നായികയാകാനുളള ഒരുക്കത്തിലാണ്. സീ കേരളത്തിലെക്ക് എത്തുന്ന താരത്തിന്റെ പുതിയ സീരിയല്‍ വിശേഷങ്ങളും ജീവിത വിശേഷങ്ങളും അറിയാം.
കറുത്ത മുത്തിലെ ഗായത്രിയായി പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ദര്‍ശന ദാസ്. പാലക്കാട് കല്ലടിക്കോട് സ്വദേശിനിയാണ് ദര്‍ശന. ജനിച്ചതും വളര്‍ന്നതുമൊക്കെ പാലക്കാടാണ. അച്ഛന്‍ അമ്മ രണ്ടു ചേച്ചിമാര്‍ എന്നിവരടങ്ങുന്ന കുടുംബമാണ് ദര്‍ശനയുടേത്. ചേച്ചിമാര്‍ രണ്ടുപേരും വിവാഹിതരാണ്. പത്താംക്ലാസ്സു വരെ ക്ലാസ്സിക്കല്‍ ഡാന്‍സ് പഠിച്ചിരുന്ന ദര്‍ശന ഭക്തി ആല്‍ബങ്ങളില്‍ അഭിനയിച്ചത് വഴിയാണ് അഭിനയത്തിലേക്ക് എത്തുന്നത്. കുടുംബസുഹൃത്തിന്റെ അഭിപ്രായം അനുസരിച്ചാണ് താരം അഭിനയത്തിലേക്ക് തിരിയുന്നത്.
ആദ്യം സിനിമയിലാണ് അവസരങ്ങള്‍ക്ക് ശ്രമിച്ചത് എങ്കിലും സീരിയലിലാണ് അവസരം ലഭിച്ചത്. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന പട്ടുസാരി എന്ന സീരിയലിലാണ് താരം ആദ്യം അഭിനയിച്ചത്. പിന്നീട് ഫോര്‍ ദ പീപ്പിള്‍ എന്ന സീരിയലില്‍ നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിച്ചു. കറുത്തമുത്തിലും ആദ്യം നെഗറ്റീവ് ആയിരുന്നു കഥാപാത്രം എന്നാല്‍ പിന്നീട് പോസ്റ്റീവ് ആയി മാറി. കറുത്തമുത്തിലെ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടതോടെയാണ് സീ കേരളത്തില്‍ സുമംഗലീഭവ എന്ന സീരിയലില്‍ നായികയായി ദര്‍ശന എത്തുന്നത്.
സിംപിളായി നടക്കാനാണ് തനിക്ക് ഇഷ്ടമെന്നും സീരിയലിലേ കഥാപാത്രങ്ങള്‍ക്ക് വേണ്ടിയാണ് മേക്കൊപ്പക്കെ ഉപയോഗിക്കുന്നതെന്നും താരം പറയുന്നു. തന്റെ സൗന്ദര്യ രഹസ്യവും താരം പങ്കുവയ്ക്കുന്നുണ്ട്. ഷൂട്ടിങ്ങിനു ശേഷം വെയിലുകൊണ്ടുളള കരുവാളിപ്പൊക്കെ മാറാന്‍ തൈരും ഉപ്പും ചേര്‍ത്തുളള മിശ്രിതം മുഖത്ത് പുരട്ടാറാണു ചെയ്യുന്നതെന്ന് താരം പറയുന്നു. അതേസമയം വിവാഹം ഉടന്‍ ഇല്ലെന്നും ഇപ്പോള്‍ അഭിനയത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും താരം പറയുന്നു. പ്രണയം ഉണ്ടായിരുന്നെങ്കിലും അത് ബ്രേക്കപ്പ് ആയി. തന്നെ മനസ്സിലാക്കുന്ന പിന്തുണയ്ക്കുന്ന ഒരാളാകണം തന്റെ ഭാവി വരനാകേണ്ടതെന്നാണ് ദര്‍ശനയുടെ ആഗ്രഹം. പൊതുവേ നോണ്‍വെജ് കഴിക്കാറില്ലാത്ത ദര്‍ശനയ്ക്ക് പ്രിയം വെജിറ്റേറിയന്‍ ഭക്ഷണത്തോടാണ്. ചോറും സാമ്പാറും തൈരുമാണ് താരത്തിന്റെ ഇഷ്ട ഭക്ഷണം. അനുഷ്‌കയാണ് ദര്‍ശനയ്ക്ക് ഏറെ ഇഷ്ടമുള്ള നടി.
കറുത്തമുത്തില്‍ ദര്‍ശനയുടെ അച്ഛന്റെ വേഷം ചെയ്ത റിച്ചാര്‍ഡ് ആണ് സീ കേരളത്തിലെ സീരിയലില്‍ താരത്തിന്റെ നായകനായി എത്തുന്നത്. വിവാഹശേഷം ഭര്‍ത്താവിന്റെ അമിതമായ സ്നേഹത്തിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കുന്ന നായികയുടെ ജീവിതമാണ് സീരിയലിന്റെ ഇതിവൃത്തം.