നര്‍ത്തകി അഭിനയത്രി എന്നീ നിലകളില്‍ മലയാളികളുടെ പ്രിയതാരമാണ് അമ്പിളി ദേവി. ഇടക്കാലത്ത് സിനിമകളില്‍ നിന്ന് മാറി നിന്ന താരം പിന്നീട് മിനി സ്‌ക്രീനിലൂടെയാണ് തിരികെയെത്തിയത്. കഴിഞ്ഞ ജനുവരിയില്‍ നടന്‍ ആദിത്യന്‍ജയനെ വിവാഹം കഴിച്ച അമ്പിളി ഇപ്പോള്‍ ഗര്‍ഭിണിയാണ്. ചവറയിലെ അമ്പിളിയുടെ വീടിനോട് ചേര്‍ന്നു തന്നെയാണ് നൃത്തവിദ്യാലയം നടത്തിവരുന്നത്.
അമ്പിളിദേവിയുടെ നൃത്തവിദ്യാലയമായ നൃത്ത്യോദയയുടെ വാര്‍ഷികത്തില്‍ കുട്ടികള്‍ക്കൊപ്പം താരവും നൃത്തം ചെയ്തതാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുക്കുന്നത്. നിറവയറിലും കുട്ടികള്‍ക്കൊപ്പം നൃത്തം ചെയ്താണ് താരം വേദിയെ ആകര്‍ഷിച്ചത്. സിനിലൈഫ് പകര്‍ത്തിയ ദൃശ്യങ്ങള്‍ കാണാം