മലയാളത്തില്‍ നിത്യയൗവനം കാത്തുസൂക്ഷിക്കുന്ന നടനാണ് ശരത്ത്. രണ്ടു പെണ്‍മക്കളുടെ അച്ഛനായിട്ടും അന്നും ഇന്നും താരത്തിന് യാതൊരു മാറ്റവുമില്ലെന്നാണ് ആരാധകര്‍ പറയാറുള്ളത്. ഇപ്പോള്‍ തന്നെ ഏറെ വേദനിപ്പിച്ച ഒരു അനുഭവം ശരത്ത് തുറന്നുപറഞ്ഞതാണ് വൈറലാകുന്നത്.
ഇപ്പോള്‍ മഴവില്‍ മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന ഭ്രമണം സീരിയലില്‍ വില്ലനായ രവിശങ്കറായി തിളങ്ങുകയാണ് നടന്‍ ശരത്ത്. നായക വേഷങ്ങളും നന്‍മ നിറഞ്ഞ വേഷങ്ങളിലും മാത്രം കണ്ടിട്ടിള്ള ശരത്തിന്റെ വേഷപകര്‍ച്ച ആരാധകരെയും അമ്പരപ്പിച്ചിരുന്നു. കലാകുടുംബത്തില്‍ നിന്നുമാണ് ശരത്ത് അഭിനയ ലോകത്തേക്ക് എത്തിയത്. വെണ്‍മണി കവികളുടെ പിന്മുറക്കാരനാണ് ശരത്
ആലുവയിലെ വെള്ളാരപ്പള്ളി ഗ്രാമത്തിലുള്ള തിരുവൈരാണിക്കുളം ക്ഷേത്രത്തിനടുത്താണ് ശരത്തിന്റെ തറവാട്. എങ്കിലും, വര്‍ഷങ്ങളായി തിരുവനന്തപുരത്താണ് താമസം. പ്രശസ്ത കഥകളിപ്പാട്ടുകാരനായിരുന്ന കലാമണ്ഡലം വെണ്‍മണി ഹരിദാസാണ് ശരത്തിന്റെ അച്ഛന്‍. ഷാജി എന്‍ കരുണിന്റെ സ്വം എന്ന ചിത്രത്തില്‍ കണ്ണന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് ശരത്ത് അഭിനയരംഗത്തേക്ക് എത്തുന്നത്. ഇതില്‍ ശരത്തിന്റെ അച്ഛനും അഭിനയിച്ചിരുന്നു. സിനിമയില്‍ രാമയ്യരായി ഹരിദാസും മകന്‍ കണ്ണനായി ശരത്തും അഭിനയിച്ചു.
ആദ്യ സിനിമയില്‍ തന്നെ ശരത്ത് അച്ഛന്റെ മരണാനന്തര കര്‍മങ്ങള്‍ ചെയ്യുന്ന ഒരു രംഗം ഉണ്ടായിരുന്നു. അതു ചിത്രീകരിക്കുമ്പോള്‍ നന്നായി ചെയ്യാന്‍ പറഞ്ഞു പ്രോല്‍സാഹിപ്പിച്ച് അച്ഛന്‍ ഷൂട്ടിങ് സെറ്റില്‍ നിന്നിരുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞ് അച്ഛന്‍ മരിച്ചു. കര്‍മങ്ങള്‍ ചെയ്യാനിരുന്നപ്പോള്‍ ആ സിനിമയിലെ രംഗം മനസ്സില്‍ എത്തിയെന്നും അത് വേദനിപ്പിക്കുന്ന ഓര്‍മ്മയാണെന്നും താരം പറയുന്നു.
സ്വമ്മിന് ശേഷം നിരവധി അവസരങ്ങള്‍ ശരത്തിനെ തേടിയെത്തി. സ്വം' മുതല്‍ 'മോളി ആന്റി റോക്‌സ് 22 ഓളം സിനിമകളിലും താരം വേഷമിട്ടു. ഇതില്‍ 'പത്രം' സിനിമയിലെ 'ഇബ്‌നു'വിനെ ഇപ്പോഴും പ്രേക്ഷകര്‍ ഓര്‍മ്മിക്കുന്നുണ്ട്. ശരത്തിന് ഏറെ ഇഷ്ടമുള്ളത് 'ശ്രീ മഹാഭാഗവതം' എന്ന സീരിയലിലെ ശ്രീകൃഷ്ണന്റെ വേഷമാണ്. തന്റെ സ്വപ്നങ്ങള്‍ക്കും അപ്പുറമുള്ള ഒന്നായിരുന്നു അതെന്ന് താരം പറയുന്നു. വില്ലന്‍ വേഷം ചെയ്യണമെന്ന് ആശിച്ച ശരത്തിന് ഇപ്പോള്‍ ഭ്രമണത്തിലൂടെ ആ ആഗ്രഹവും സഫലമായിരിക്കുകയാണ്.
2006ല്‍ ആണ് അകന്ന ബന്ധു കൂടിയായ മഞ്ജുവിനെ ശരത്ത് വിവാഹം കഴിച്ചത്. മഞ്ജു തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഓഡിയോളജിസ്റ്റാണ്. ശരത്ത് മഞ്ജു ദമ്പതികളുടെ മക്കളായ വേദ ഏഴാം ക്ലാസിലും ധ്യാന മൂന്നാം ക്ലാസിലും പഠിക്കുന്നു.