Latest News

സരിഗമപ കേരളം തിരിച്ചെത്തുന്നു; സീസൺ 2 ഓഡിഷൻസ് ആരംഭിച്ചു

Malayalilife
സരിഗമപ കേരളം തിരിച്ചെത്തുന്നു; സീസൺ 2 ഓഡിഷൻസ് ആരംഭിച്ചു

സംഗീത പ്രേമികളുടെ മനംകവർന്ന സരിഗമപ കേരളം ആദ്യ സീസണിനു ശേഷം, സ്വീകരണമുറികളിലെ നിറസാന്നിധ്യമായി മാറിയ മലയാളികളുടെ സ്വന്തം സീ കേരളം, 'സ രി ഗ മ പ കേരളം സീസൺ 2 അവതരിപ്പിക്കുന്നു. ആദ്യ സീസണ്‍ പൂര്‍ത്തിയാകുന്നതിനു മുൻപ് തന്നെ മത്സരാർത്ഥികളെ പിന്നണി ഗായകരാക്കാന്‍ സരിഗമപ കേരളത്തിന് കഴിഞ്ഞു എന്നത് മലയാളം ടെലിവിഷനിൽ ഒരു ചരിത്രം തന്നെ ആയിരുന്നു.

പുതിയ സീസണിനായുള്ള ഡിജിറ്റല്‍ ഓഡിഷനുകള്‍ ഇതിനകം ആരംഭിച്ചു കഴിഞ്ഞു . 18വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് വെര്‍ച്വല്‍ ഓഡിഷനിലൂടെ സുരക്ഷിതമായി ഷോയുടെ ഭാഗമാകാം. ഡിജിറ്റല്‍ ഓഡിഷന്‍റെ മുഴുവന്‍ പ്രക്രിയയും www.zeekeralam.in എന്ന വെബ്സൈറ്റില്‍ വിശദീകരിച്ചിട്ടുണ്ട്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിച്ചാല്‍ രജിസ്ട്രേഷന്‍ ഫോം ലഭ്യമാകും. രജിസ്‌ട്രേഷന് പുറമെ സംഗീത അഭിരുചി വ്യക്തമാകുന്ന ഒരു വീഡിയോ അപ്ലോഡ് ചെയ്യുകയും വേണം. കൂടാതെ, 91529 15281 എന്ന നമ്പറിലേക്ക് മിസ്ഡ് കോള്‍ നല്‍കിയാല്‍ വെബ്സൈറ്റ് ലിങ്ക് ലഭ്യമാകും.രണ്ടാഴ്ച്ച നീണ്ടു നിൽക്കുന്ന ഓഡിഷനിലൂടെ മികവുറ്റ ഗായകപ്രതിഭകളെ തിരഞ്ഞെടുക്കും.


 

 
ZEE Keralam Sa Re Ga Ma Pa Audition 2 started

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക