ഭാര്യ സീരിയലിലെ ഗാന്ധാരിയമ്മയായി മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ജെന്നിഫര്‍ ആന്റണി. സീരിയല്‍ അവസാനിച്ചെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. തന്റെ കുടുംബത്തോടൊപ്പമഉളള ചിത്രങ്ങളും ടിക്ടോക് വീഡിയോകളും ജെന്നിഫര്‍ പങ്കുവയ്ക്കാറുണ്ട്. താരം പങ്കുവച്ച ഒരു പുതിയ വീഡിയോ ആണ് ആരാധകര്‍ ഏറ്റെടുക്കുന്നത്.
തെന്നിന്ത്യയില്‍ നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ താരമാണ് ജെന്നിഫര്‍ ആന്റണി. എന്നാല്‍ മലയാളികള്‍ക്ക് താരത്തെ പരിചയം ഏഷ്യാനെറ്റിലെ ഭാര്യ സീരിയലിലെ കഥാപാത്രത്തിലൂടെയാണ്. ഏഷ്യാനെറ്റില്‍ ഏറെ ജനപ്രീതി നേടിയ സീരിയലായിരുന്ന ഭാര്യയില്‍ ഗാന്ധാരിയമ്മ എന്ന കരുത്തുറ്റ ഒരു സ്ത്രീകഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. സീരിയിലിലൂടെയാണ് മലയാളി പ്രേക്ഷകര്‍ക്ക് താരത്തെ പരിചയമെങ്കിലും മമ്മൂട്ടിയുടെ നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങളില്‍ താരം എത്തിയിരുന്നു.
ഭാസ്‌കര്‍ ദ് റാസ്‌ക്കല്‍, കസബ, പത്തേമാരി പോലുള്ള സിനിമകളിലെ കഥാപാത്രം കയ്യടി നേടിയിരുന്നു .ഭാര്യ അവസാനിച്ചെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. തന്റെ ചിത്രങ്ങളും ടികടോക് വീഡിയോകളും താരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ കുടുംബത്തോടൊപ്പം ഒരു വീഡിയോ താരം പങ്കുവച്ചതാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. ഒരു സ്വിമ്മിംഗ് പൂളില്‍ നീന്തുന്ന വീഡിയോ ആണ് ജെന്നിഫര്‍ ആന്റണി ഷെയര്‍ ചെയ്തിരിക്കുന്നത്.
ഒന്നിച്ചുനീന്തുന്ന ഒരു കുടുംബം എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ഷെര്‍ ചെയ്തിരിക്കുന്നത്. സ്വിമ്മിംഗ് പൂളില്‍ നിന്നുള്ള ഫോട്ടോയും ഷെയര്‍ ചെയ്തിട്ടുണ്ട്. ഏത് സ്ഥലത്തുനിന്നുള്ള ചിത്രങ്ങളാണ് ഇതെന്ന് പറഞ്ഞിട്ടില്ല. എന്തായാലും നിരവധി പേരാണ് വീഡിയോയ്ക്കും ചിത്രങ്ങള്‍ കമന്റുകള്‍ ചെയ്യുന്നത്.
ഭാര്യ സീരിയല്‍ അവസാനിച്ചതോടെ അവധിക്കാലം കുടുംബത്തോടൊപ്പം ആഘോഷിക്കുന്നതിന്റെ തിരക്കിലാണ് താരം. അവധിക്കാല ആഘോഷങ്ങളുടെ വീഡിയോയും ചിത്രങ്ങളും ജെന്നിഫര്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുമുണ്ട്. മലയാളത്തില്‍ 20ഓളം ചിത്രങ്ങളില്‍ വേഷമിട്ട നടി തമിഴിലിലും കന്നഡയിലും സജീവമാണ്.
വെളളഇിത്തിരയില്‍ സജീവമായ താരം ശരിക്കും ഒരു ചിത്രകാരിയാണ്. ഒപ്പം 1992ല്‍ മിസ് ബാംഗ്ലൂര്‍ പട്ടവും ജെന്നിഫര്‍ സ്വന്തമാക്കിയിട്ടുണ്ട്. കുടുംബത്തോടൊപ്പവും ഭാര്യ ടീമിനോപ്പവുമുളള ചിത്രങ്ങള്‍ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്.
#family #dayout #summertime #swim #sunnyday #withthegang
A post shared by Jennifer Antony (@jennifer_antony_official) on Apr 28, 2019 at 5:57am PDT