Latest News

സോഷ്യല്‍ മീഡിയയില്‍ തരംഗമായി ഷൈലോക്കിലെ പുതിയ ഗാനം! ഗാനം ആലപിച്ചത് സരിഗമപയിലെ ശ്വേത അശോക്, നാരായണി ഗോപന്‍, നന്ദ ജെ ദേവന്‍ എന്നിവര്‍ ചേര്‍ന്ന്

Malayalilife
 സോഷ്യല്‍ മീഡിയയില്‍  തരംഗമായി ഷൈലോക്കിലെ പുതിയ ഗാനം! ഗാനം ആലപിച്ചത്  സരിഗമപയിലെ ശ്വേത അശോക്, നാരായണി ഗോപന്‍, നന്ദ ജെ ദേവന്‍ എന്നിവര്‍ ചേര്‍ന്ന്

സോഷ്യൽ മീഡിയയിൽ  തരംഗമായി മാറിയിരിക്കുകയാണ് മമ്മൂട്ടിയുടെ റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രമായ  ഷൈലോക്കിലെ പുതിയ ഗാനം . സീ കേരളത്തിന്റെ സംഗീത റിയാലിറ്റി ഷോ സരിഗമപയിലെ ശ്വേത അശോക്, നാരായണി ഗോപൻ, നന്ദ ജെ ദേവൻ എന്നിവർ ആലപിച്ച ഗാനം ഇതിനോടകം തന്നെ രണ്ടു മില്യൺ പ്രേക്ഷകർ യൂട്യൂബിൽ കണ്ടു കഴിഞ്ഞു. ഗോപി സുന്ദറാണ് സംഗീത സംവിധാനം.  മമ്മൂട്ടിയുടെ  ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഷൈലോക്ക്. പടത്തിന്റെ ടോൺ സെറ്റു ചെയ്യുന്ന ഒരു അടിച്ചുപൊളി മൂഡിലാണ് കണ്ണേ കണ്ണേ എന്ന് തുടങ്ങുന്ന ഗാനം ഗോപി സുന്ദർ ഒരുക്കിയിരിക്കുന്നത്. തമിഴ് ടച്ച് ഉള്ള ഈ ഗാനം ശ്വേതയും, നാരായണിയും, നന്ദയും ചേർന്ന് ഗംഭീരമാക്കിയിട്ടുണ്ട്. പുതിയ ഗായകരായതു കൊണ്ട് തന്നെ ഗാനാലാപനത്തിന്റെ വ്യത്യസ്തതയും ഈ പാട്ടിനെ പ്രേക്ഷകർക്കിടയിൽ പ്രിയ്യപ്പെട്ടതാക്കുന്നു.

“ഗോപി സർ ആഗ്രഹിക്കുന്ന രീതിയിൽ പാടാൻ കഴിയുമ്പോൾ എനിക്ക് ലഭിക്കുന്ന സന്തോഷം വലുതാണ്.  നന്നായി പാടാൻ  സാറിന്റെ പ്രചോദനം  ഒന്ന്  കൊണ്ട് മാത്രമാണ്," ഗായിക ശ്വേത അശോക് പറയുന്നു.

‘ഗോപി സുന്ദറിനായി പാടാൻ കഴിയുക എന്നത് എനിക്ക് ഒരു സ്വപ്ന സാക്ഷാത്കാരമായിരുന്നു, ഒരുപാടു നാളായിട്ടുള്ള ആഗ്രഹമായിരുന്നു അത്. ആ ആഗ്രഹം യാഥാർഥ്യമായതിലും പാട്ട് നന്നായി പാടാൻ കഴിഞ്ഞതിലും വലിയ സന്തോഷം തോന്നുന്നു,"  നാരായണി ഗോപൻ പറയുന്നു.

‘സരിഗമപയ്ക്ക് നന്ദി, എനിക്ക് ഗോപി സാറിനെ കാണാനുള്ള അവസരം ലഭിച്ചതും സിനിമയിൽ പാടാനുള്ള അവസരം ലഭിച്ചതും സരിഗമപയിലൂടെയാണ്.  ഈ ഗാനത്തിന് മികച്ച സ്വീകാര്യത ലഭിച്ചതിൽ എന്റെ സുഹൃത്തുക്കളും കുടുംബവും അതിയായ സന്തോഷത്തിലാണ്," നന്ദ ജെ ദേവൻ പറയുന്നു. 

 

Read more topics: # sarigamapa ,# zee keralam
sarigamapa zee keralam

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES