Latest News

സീ കേരളം ബസിംഗയുടെ സ്വാതന്ത്ര്യദിന എപ്പിസോഡിൽ നവജാത ശിശുവിന് 'ഇന്ത്യ' എന്ന് നാമകരണം

Malayalilife
സീ കേരളം ബസിംഗയുടെ സ്വാതന്ത്ര്യദിന എപ്പിസോഡിൽ നവജാത ശിശുവിന് 'ഇന്ത്യ' എന്ന് നാമകരണം

സീ കേരളം ചാനൽ അവതരിപ്പിക്കുന്ന കുടുംബപ്രേക്ഷകരുടെ മഹോത്സവമായ ബസിംഗ ഫാമിലി ഫെസ്റ്റിവൽ ഗെയിം ഷോ ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യദിനം അതുല്യമായ രീതിയിൽ ആഘോഷിക്കും. ആഗസ്റ്റ് 14-ന് (ഞായർ) വൈകിട്ട് 6 മണിക്ക് സംപ്രേഷണം ചെയ്യുന്ന ബസിംഗ ഫാമിലി ഫെസ്റ്റിവലിന്റെ സ്വാതന്ത്ര്യ ദിന എപ്പിസോഡിൽ ഒരു  നവജാതശിശുവിന്   'ഇന്ത്യ' എന്ന് നാമകരണം ചെയ്തു കൊണ്ടാണ് ആഘോഷങ്ങൾക്ക് സീ കേരളം അരങ്ങൊരുക്കുന്നത്. 

സ്വാതന്ത്ര്യ ദിന എപ്പിസോഡിൽ കുഞ്ഞിന്റെ മാതാപിതാക്കളും ബന്ധുക്കളും മറ്റ് അഭ്യുദയകാംക്ഷികളും ബസിംഗ ഫാമിലി ഫെസ്റ്റിവലിന്റെ ഭാഗമായി സീ കേരളം സ്റ്റുഡിയോ ഫ്ലോറിൽ ഒത്തുചേരും. ഈ അവസരത്തിൽ, ലോകമെമ്പാടുമുള്ള സീ കേരളം പ്രേക്ഷകരെ സാക്ഷി നിർത്തി  നവജാത ശിശുവിന്  'ഇന്ത്യ' എന്ന് പേരിടും. ജാതിയോ മതമോ നോക്കാതെ കുഞ്ഞിനെ വളർത്തണമെന്ന ആഗ്രഹം കൊണ്ടാണ് തങ്ങളുടെ നവജാതശിശുവിന്  ‘ഇന്ത്യ’ എന്ന് പേരിടാൻ തീരുമാനിച്ചതെന്ന് കുഞ്ഞിന്റെ മാതാപിതാക്കൾ അറിയിച്ചു. ഒരു മതേതര രാഷ്ട്രമെന്ന നിലയിൽ ഇന്ത്യ ഉയർത്തിപ്പിടിക്കുന്ന വിശ്വാസങ്ങളുടെ പര്യായമായി രാജ്യത്തിന്റെ പേര് നിലകൊള്ളുന്നതിനാൽ ഇന്ത്യ എന്ന പേര് തിരഞ്ഞെടുക്കുന്നത് സ്വാഭാവികമാണെന്നും അവർ പറഞ്ഞു. 

സീ കേരളം സ്റ്റുഡിയോയിൽ നടത്തുന്ന ഷോയിൽ പങ്കെടുത്തും, സംപ്രേഷണ സമയത്ത് ടിവിയിൽ ഷോ കണ്ടുകൊണ്ടും ഗെയിം കളിച്ച് സമ്മാനങ്ങൾ നേടാനുള്ള അവസരമാണ് ഗെയിം ഷോ ഒരുക്കുന്നത്. ബസിംഗ ഫാമിലി ഫെസ്റ്റിവലിൽ പങ്കെടുക്കാനും ഗോവിന്ദ് പത്മസൂര്യ അവതരിപ്പിക്കുന്ന ഗെയിം ഷോ കളിക്കാനും ആഗ്രഹിക്കുന്ന പൊതുജനങ്ങൾക്ക് തങ്ങളുടെ സാന്നിധ്യം ഷോയെ എങ്ങനെ മെച്ചപ്പെടുത്താമെന്ന് വിശദീകരിക്കുന്ന ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ അയയ്ക്കാവുന്നതാണ്. വീഡിയോകൾ 9656533355 എന്ന നമ്പറിലേക്ക് അയച്ചാൽ ഷോയിൽ പങ്കെടുക്കാനുള്ള അവസരം ലഭിക്കുകയും ചെയ്യും. 

zee keralam have The Bzinga Family Festival episode will have an infant being named ‘India’ on the show

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക