Latest News

കുടുംബവിളക്ക് മികച്ച സീരിയല്‍; മനോജ് ശ്രീലകം സംവിധായകന്‍; രാജീവ് നടന്‍, അമല നടി

Malayalilife
കുടുംബവിളക്ക് മികച്ച സീരിയല്‍;  മനോജ്  ശ്രീലകം സംവിധായകന്‍; രാജീവ് നടന്‍, അമല നടി

ന്മഭൂമി മൂന്നാമത് ടെലിവിഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്ത കുടുംബവിളക്കാണ് മികച്ച സീരിയല്‍. മിസിസ് ഹിറ്റ്‌ലറിന്റെ (സീ കേരള)  സംവിധായകന്‍  മനോജ്  ശ്രീലകം ആണ്  മികച്ച സംവിധായകന്‍ . മികച്ച നടനായി രാജീവ് പരമേശ്വരനും (സാന്ത്വനം, ഏഷ്യാനെറ്റ്) നടിയായി അമല ഗിരീശനും (ചെമ്പരത്തി, സീ കേരള) തെരഞ്ഞെടുക്കപ്പെട്ടു. താഴെ പറയുന്നവയാണ് മറ്റ് അവാര്‍ഡുകള്‍.

മികച്ച രണ്ടാമത്തെ സീരിയല്‍-  മഞ്ഞില്‍ വിരിഞ്ഞ പൂവ് (മഴവില്‍ മനോരമ), തിരക്കഥ-ജെ പള്ളാശ്ശേരി (സ്വാന്തനം, ഏഷ്യാനെറ്റ്), സ്വഭാവ നടന്‍ -കോട്ടയം റഷീദ് (പാടാത്ത പൈങ്കിളി, ഏഷ്യാനെറ്റ്), സ്വഭാവ നടി -രഞ്ജുഷ  മേനോന്‍ (വിവിധ സീരിയലുകള്‍), താരജോഡി-  വിപിന്‍ ജോസ് അന്‍ഷിത,(കൂടെവിടെ, ഏഷ്യാനെറ്റ്), കോമഡി ടീം -ഉരുളക്ക് ഉപ്പേരി (അമൃത ടി വി),ഹാസ്യ നടന്‍ -അനീഷ് രവി (അളിയന്‍സ്, കൗമുദി ടിവി), ഹാസ്യ നടി-ശ്രുതി രജനീകാന്ത് ചക്കപ്പഴം,ഫഌവഴ്‌സ്), ബാലതാരം -കണ്ണന്‍ (ചക്കപ്പഴം, ഫഌവഴ്‌സ് ),പ്രത്യേക ജൂറി പരാമര്‍ശം-ശ്രീദേവി അനില്‍(എന്റെ മാതാവ്, സൂര്യ)

ജി എസ് വിജയന്‍,   ചെയര്‍മാന്‍ (സംവിധായകന്‍), കലാധരന്‍ (സംവിധായകന്‍), ദീപു കരുണാകരന്‍ ( സംവിധായകന്‍), ലീലാ പണിക്കര്‍ (നടി) ഗുര്‍ദ്ദീപ് കൗര്‍ വേണു( നിര്‍മ്മാതാവ്) പി ശ്രീകുമാര്‍ (മാധ്യമ പ്രവര്‍ത്തകന്‍) എന്നവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് നിര്‍ണ്ണയിച്ചത്. മെയ് 28 ന് തൊടുപുഴയില്‍ നടക്കുന്ന താരനിശയില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും.

Read more topics: # janmabhoomi ,# television award
janmabhoomi television award

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES