Latest News

കുടംപുളിയും തേയിലയും വിറ്റ് മക്കളെ നോക്കി; ഇത് അഭിമാനവും സന്തോഷവും തോന്നുന്ന നിമിഷം; ഇളയ മകളുടെ ഗ്രാജുവേഷന്‍ ചിത്രം പങ്കുവച്ച് നടി നിഷാ സാരംഗ്‌

Malayalilife
 കുടംപുളിയും തേയിലയും വിറ്റ് മക്കളെ നോക്കി; ഇത് അഭിമാനവും സന്തോഷവും തോന്നുന്ന നിമിഷം; ഇളയ മകളുടെ ഗ്രാജുവേഷന്‍ ചിത്രം പങ്കുവച്ച് നടി നിഷാ സാരംഗ്‌

ഫ്‌ളവേഴ്‌സിലെ ഉപ്പും മുളകിലൂടെ പ്രേക്ഷകരുടെ മനസില്‍ ചേക്കേറിയ നടിയാണ് നിഷ ഷാരംഗ്. നിരവധി സിനിമകളിലും സീരിയലുകളിലും മുഖം കാണിച്ചിട്ടുള്ള നിഷ പ്രശസ്തയായത് ഉപ്പും മുളകിലൂടെയുമാണ്.ശ്യാമപ്രസാദിന്റെ നിരവധി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ അഗ്‌നിസാക്ഷി എന്ന ചിത്രത്തിലൂടെയാണ് നിഷ ഷാരംഗ് അഭിനയലോകത്തേക്ക് എത്തുന്നത്.  പത്താം ക്ലാസു കഴിഞ്ഞ് അധികം വൈകാതെ തന്നെ നിഷ വിവാഹിതയായിരുന്നു. എന്നാല്‍ പിന്നീട് താരം ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു. രേവതിയും രേവിതയുമാണ് നിഷയുടെ മക്കള്‍. എന്നാല്‍ ഉപ്പും മുളകിലെ മക്കളും തനിക്ക് സ്വന്തം മക്കള്‍ ആണെന്നും അവരും തന്നെ അമ്മയെന്നാണ് വിളിക്കുന്നതെന്നും താരം പറഞ്ഞിരുന്നു. ഉപ്പുമുളകില്‍ തന്റെ അച്ഛനും അമ്മയുമായ നീലുവിനെയും ബാലുവിനെയും തങ്ങള്‍ സ്വന്തം അച്ഛനമ്മമാരെ പോലെയാണ് കാണുന്നതെന്നും ഉപ്പും മുളകിലെ കുട്ടിത്താരങ്ങള്‍ പറഞ്ഞിട്ടുണ്ട്. 

വളരെയേറെ  കഷ്ടപ്പാടിലൂടെ കടന്നുപോയ ജീവിതമാണ്  നിഷയുടേത്. കഷ്ടപ്പാടുകള്‍ക്കിടയിലും തന്റെ മക്കള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കാന്‍  നിഷ ശ്രമിച്ചു. നിഷയുടെ മൂത്ത മകള്‍ വിവാഹിതയാണ്. ഇപ്പോള്‍ തന്റെ ജീവിതത്തിലെ അഭിമാന നിമിഷം പങ്കുവച്ചാണ് താരം എത്തിയിരിക്കുന്നത്. മകളുടെ ഗ്രാജ്വേഷന്‍ ചടങ്ങിനിടയിലെ ചിത്രങ്ങള്‍ പങ്കുവെച്ചാണ് താരം ഇപ്പോള്‍ എത്തിയിട്ടുള്ളത്. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് താരം സന്തോഷവും അഭിമാനവും തുളുമ്പുന്ന ആ നിമിഷത്തെക്കുറിച്ച് പങ്കുവച്ചത്. അമ്മയെന്ന നിലയില്‍ ഒരുപാട് അഭിമാനം തോന്നുന്നു നിമിഷമാണിതെന്നും ഇനിയും ഒരുപാട് ദൂരവും ഉയരവും കീഴടക്കണമെന്ന ആശംസയും താരം മകള്‍ക്ക് നേര്‍ന്നിട്ടുണ്ട്. നിഷ സാരംഗിന്റെ പോസ്റ്റ് ഷെയര്‍ ചെയ്ത് ഉപ്പും മുളകും ടീമും എത്തിയിരുന്നു.

 പ്രമുഖ ബ്രാന്‍ഡിന്റെ കുക്കറിവെയര്‍ വിതരണം നടത്തിക്കിട്ടിയ വരുമാനം കൊണ്ടാണ് കുറേക്കാലം നിഷയും കുട്ടികളും ജീവിച്ചത്.  പാത്രങ്ങള്‍ വില്‍ക്കുന്നതിനൊപ്പം അടിമാലിയില്‍ നിന്ന് സഹോദരന്‍ എത്തിച്ചു തരുന്ന കുടംപുളിയും തേയിലയുമെല്ലാം വിറ്റ് നിഷ ഉപജീവനം കണ്ടെത്തി. കടകളില്‍ നേരിട്ടു കൊണ്ടുപോയി കൊടുത്ത് കിട്ടുന്ന ചെറിയ ലാഭം കൂട്ടി വച്ചാണ് നിഷ കുടുംബം നടത്തിയതും മക്കളെ പഠിപ്പിച്ചതും. ഇതൊടൊപ്പം തന്നെ കൊച്ചിയില്‍ റിയല്‍ എസ്റ്റേറ്റ് ബ്രോക്കറായി ജോലി ചെയ്തു. പിന്നീട് പ്രാരാബ്ധങ്ങളും ഉത്തരവാദിത്തങ്ങളും കൂടിയതോടെ അഭിനയത്തിലേക്ക് തിരിച്ച് വരികയായിരുന്നു. പിന്നീട് സീരിയലുകളിലും സിനിമകളിലും അഭിനയിച്ചു. മടങ്ങി വരവ് ഗംഭാരമായതോടെ സ്വന്തമായി വീടെന്നും വാഹനമെന്നുമുളള ആഗ്രഹങ്ങളുമൊക്കെ താരം സ്ഫലമാക്കി. ഇപ്പോള്‍ തനിക്ക് ലഭിക്കാത്ത വിദ്യാഭ്യാസയോഗ്യതകള്‍ മകള്‍ക്ക് ലഭിച്ചതില്‍ ആനന്ദിക്കുകയാണ് നിഷ.

 

Nisha sarang daughter Graduation facebook post

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES