മലയാള കുടുംബ പ്രേക്ഷകർ ഏറ്റെടുത്ത ജനപ്രിയ പരമ്പരയാണ് സാന്ത്വനം. പരമ്പര ജൈത്രയാത്ര തുടരുന്നത് ഉദ്വേഗഭരിതമായ കഥാ സന്ദര്‍ഭങ്ങളിലൂടെയാണ്. സഹോദര സ്നേഹം എടുത്ത് കാണിക്കുന്ന ഒരു കുടുംബത്തിന്റെ കഥയാണ് പരമ്പരയിലൂടെ പറയുന്നത്. പരമ്പരയിലെ അഞ്ജലിയുടെയും ശിവന്‍റെ വിവാഹവും, അപര്‍ണയുടെയും ഹരിയുടെയും വിവാഹവും അതിനു പിന്നാലെ നടക്കുന്ന സംഭവ വികാസങ്ങളാണ് ഇപ്പോൾ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്. പരമ്പരയിലെ ഓരോ കഥാപാത്രങ്ങളും മികച്ച അഭിനയം കാഴ്ച വയ്ക്കുമ്പോൾ ഏറെ ശ്രദ്ധ നേടിയ ഒരു കഥാപാത്രമാണ് ജയന്തി. പരമ്പരയിൽ നടി ചിപ്പിയുടെ സഹോധാരണയായി എത്തുന്ന സേതുവിന്റെ ഭാര്യയായിട്ടാണ് ജയന്തി എത്തുന്നത്. ജയന്തി എന്ന കഥാപാത്രത്തെ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത് നടി അപ്സര രത്നാകരൻ ആണ്. അടുത്തിടെയാണ് താരത്തിന്റെ വിവാഹം നടന്നത്.
എന്നാൽ ഇപ്പോൾ കല്യാണ വിശേഷങ്ങള്‍ പങ്കുവെയ്ക്കുകയാണ് ആല്‍ബിയും അപ്‌സരയും. നടി അനു ജോസഫിന്റെ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വിവാഹ വിശേഷവും തുടര്‍ന്നുണ്ടായ വിവാദങ്ങളെ കുറിച്ചും മനസ്സ് തുറന്നത്. കഥാപാത്രത്തിന്റെ പേരില്‍ വിവാഹത്തിന് ശേഷവും ചീത്ത കേള്‍ക്കാറുണ്ടെന്ന് അപ്‌സര പറയുന്നു. വിവാഹത്തിന് ശേഷം തങ്ങള്‍ ഒരുമിച്ച് പുറത്ത് പോകുമ്പോള്‍ ചീത്ത കേള്‍ക്കാറുണ്ട്. നടി സിരിഗയുടെ അമ്മ തന്നെ ആദ്യമായി കണ്ടപ്പോള്‍ മുഖം ടാറിട്ട റോഡില്‍ ഉരയ്ക്കാന്‍ തോന്നിയെന്നും എന്നാല്‍ നേരിട്ട് കണ്ടപ്പോഴാണ് പാവമാണെന്ന് മനസ്സിലായതെന്നും അമ്മ പറഞ്ഞതായി താരം പറയുന്നു.
രണ്ട് വീട്ടിലും വിവാഹത്തിന് എതിര്‍പ്പ് ഉണ്ടായിരുന്നു. ചേട്ടന്റെ ഒരു ബന്ധു വന്ന് എന്റെ അമ്മയോട് സംസാരിക്കുകയായിരുന്നു. പിന്നീട് എല്ലാത്തിനും കുറച്ച് സമയം വേണ്ടി വന്നു. പിന്നീട് ചേട്ടന്റെ വീട്ടില്‍ പോയി സംസാരിച്ചു. അവരെ പറഞ്ഞ് മനസ്സിലാക്കി വിവാഹം കഴിക്കുകയായിരുന്നു.-അപ്‌സര പറഞ്ഞു. വിവാഹം കഴിഞ്ഞതോടെ തനിക്ക് ഉത്തരവാദിത്വം കൂടി. ഇത്രയും നാള്‍ നമുക്ക് മുഴുവന്‍ ഉത്തരവാദിത്വമില്ലായിരുന്നു. ഇപ്പോള്‍ എന്റെ അമ്മയും ഇവളുടെ അമ്മയും വിളിച്ച് അന്വേഷിക്കുമെന്നും ആല്‍ബി പറയുന്നു.
സീരിയലില്‍ തന്നെ കണ്ടാല്‍ നേരില്‍ കാണുന്നതിനെക്കാള്‍ പ്രായം തോന്നിക്കും. തനിക്ക് 25 വയസാണ് പ്രായം. തന്റെ വയസ് പറഞ്ഞപ്പോള്‍ കുറെ ആളുകള്‍ ചോദിച്ചു. 25 വയസ് ആണോ എന്ന് ! അവളെ കണ്ടാല്‍ 10, 30 വയസ് വരും. തടിച്ചി എന്നൊക്കൊ കുറെ കമന്റ്‌സ് വന്നു. അതൊന്നും കണ്ടപ്പോള്‍ ആദ്യം എനിക്ക് വിഷമം തോന്നിയില്ല. പിന്നീട് ഒരു ഓണ്‍ലൈന്‍ ചാനലുകാര്‍ വിളിച്ചു. ഇതിനെ കുറച്ചുള്ള പ്രതികരണം ചോദിച്ചിരുന്നു. -ബോഡി ഷെയ്മിംഗിനെ കുറിച്ച് അപ്‌സര പറഞ്ഞു.
ഒരു ആര്‍ട്ടിസ്റ്റില്‍ നിന്നുണ്ടായ സമാനമായ ഒരു സംഭവവും അപ്‌സര പറയുന്നു. രൂപം നോക്കിയോ സൗന്ദര്യം നോക്കിയോ അല്ല നമ്മള്‍ ഓരാളെ ചേച്ചി എന്ന് വിളിക്കേണ്ടത്. എന്നാല്‍ അത്തരത്തില്‍ ചില ആളുകളുണ്ടെന്ന് പറഞ്ഞ് കൊണ്ടാണ് ഇക്കാര്യം പറഞ്ഞത് . എന്റെ ചേച്ചിയെക്കാളും പ്രായമുളള ഒരു നടിയെ ഞാന്‍ ചേച്ചി എന്ന് വിളിച്ചു . അവര്‍ക്ക് 30 വയസ് വരും. പ്രായം അറിയാവുന്നത് കൊണ്ടാണ് ഞാന്‍ അവരെ ചേച്ചി എന്ന് വിളിച്ചത്. എന്നാല്‍ അവര്‍ എന്നോട് ചേച്ചി എന്ന് വിളിക്കരുതെന്ന് എന്ന് പറഞ്ഞു. തനിക്ക് കുറച്ച് തടി തോന്നിക്കുമെന്നും അവരെ ചേച്ചി എന്ന് വിളിക്കുമ്പോള്‍ എന്തോ പോലെ തോന്നുമെന്നും പറഞ്ഞു. അത് തനിക്ക് അല്‍പം ഫീല്‍ ചെയ്തു.-അപ്‌സര പറഞ്ഞു.