Latest News

ആശങ്കകളും സംശയങ്ങൾക്ക് മറുപടി നൽകി നടി റെബേക്ക; ഏറ്റെടുത്ത് ആരാധകർ

Malayalilife
ആശങ്കകളും സംശയങ്ങൾക്ക് മറുപടി നൽകി നടി റെബേക്ക; ഏറ്റെടുത്ത് ആരാധകർ

ഴിഞ്ഞ ദിവസമാണ് കസ്തൂരിമാൻ ഫെയിം റെബേക്ക സന്തോഷിന്റെ വിവാഹ വാർത്ത പുറത്തുവരുന്നത്. ഏറെ ആഘോഷത്തോടെ നടന്ന വിവാഹ നിശ്ചയ ചടങ്ങിന്റെചിത്രങ്ങളും വീഡിയോകളും ഇപ്പോഴും വൈറൽ ആണ്. കാവ്യയുടേയും ജീവയുടേയും കഥ പറയുന്ന പരമ്പര രസകരമായ മുഹൂര്‍ത്തങ്ങളിലൂടെയാണ് കടന്നു പോകുന്നത്. കാവ്യയും ജീവയും ഒരുമിക്കുന്നതിനായി ആകാംഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. പരമ്പരയില്‍ കാവ്യയായി എത്തുന്നത് റെബേക്ക സന്തോഷാണ്. താരത്തിന്റെ വിവാഹ വാർത്ത പുറത്തുവന്നതോടെയാണ് നിരവധി സംശയങ്ങളുമായി ആരാധകരും എത്തിയത്. 

സംശയങ്ങൾക്കൊക്കെ മറുപടിയുമായി താരം ഇൻസ്റാഗ്രാമിലൂടെയാണ് മറുപടി പറഞ്ഞത്. വിവാഹ വാര്‍ത്തകള്‍ പുറത്ത് വന്നതോടെ ആരാധകര്‍ ആശങ്കയിലാവുകയായിരുന്നു. വിവാഹത്തോടെ നടിമാര്‍ക്ക് അഭിനയം നിര്‍ത്തേണ്ടി വരുന്ന പതിവ് റെബേക്കയും പിന്തുടരുമോ എന്നാണ് ആരാധകരുടെ ആശങ്ക. ഇത് കൊണ്ടല്ല എന്നാണ് നടി പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ റെബേക്കയുടെ വിവാഹനിശ്ചയം പ്രണയദിനമായ ഫെബ്രുവരി 14നായിരുന്നു നടന്നത്. യുവസംവിധായകന്‍ ശ്രീജിത്ത് വിജയന്‍ ആണ് റെബേക്കയുടെ വരന്‍. നാളുകളായി ഇരുവരും പ്രണയത്തിലായിരുന്നു. മാര്‍ഗ്ഗംകളി, കുട്ടനാടന്‍ മാര്‍പ്പാപ്പ എന്നീ സിനിമകളുടെ സംവിധായകനാണ് ശ്രീജിത്ത്.

പ്രേക്ഷകരെ പിടിച്ച നിർത്തുന്ന തരത്തിലാണ് ഈ സീരിയലിന്റെ കഥപറച്ചിൽ. 2017ലാണ് കസ്തൂരിമാന്‍ സംപ്രേക്ഷണം ആരംഭിച്ചത്. വളരെ പെട്ടെന്നു തന്നെ പ്രേക്ഷകരുടെ ശ്രദ്ധ നേടാന്‍ കസ്തൂരിമാനിന് സാധിച്ചിരുന്നു. റേറ്റിങ്ങില്‍ ഏറെ നാള്‍ മുന്നിലുണ്ടായിരുന്ന പരമ്പരയിലെ കഥാ സന്ദര്‍ഭങ്ങള്‍ സിനിമകളെ പോലും വെല്ലുന്നതായിരുന്നു. നേരത്തെ ലോക്ക്ഡൗണിന് മുമ്പായി പരമ്പര അവസാനിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പരമ്പരയുടെ സംപ്രേക്ഷണം തുടരുകയായിരുന്നു. ജീവയുടേയും കാവ്യയുടേയും മക്കളുടെ കടന്നുവരവോടെ പുതിയ സന്ദര്‍ഭങ്ങളിലേക്ക് കടന്നിരിക്കുകയാണ് പരമ്പര.
 

rebecca kasthooriman serial wedding post

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക