റെയില്‍വെ സ്റ്റേഷനില്‍ ലത മങ്കേഷ്‌കറുടെ ഗാനം എക് പ്യാര്‍ ക നഗ്മാ ഹേ ആലപിക്കുന്ന വീഡിയോ വൈറലായതോടെയാണ് റാണു മണ്ഡല്‍ എന്ന തെരുവു ഗായിക സോഷ്യല്‍ മീഡിയിയലെ താരമായത്. പിന്നീട് നിരവധി സംഗീത വേദികളിലും റാണു അതിഥിയായി എത്തിയിരുന്നു. ഹിമേഷ് രേഷ്മിയയുടെ കൂടെ പാട്ടു റെക്കോഡ് ചെയ്യാനുളള അവസരവും റാണുവിന് ലഭിച്ചിരുന്നു. സോഷ്യല്‍ മീഡിയ സെന്‍സേഷന്‍ ആയതോടെ റാണുവിന്റെ മകള്‍ റാണുവിന്റെ അടുത്തേക്ക് മടങ്ങിയെത്തിയതും വാര്‍ത്തയായിരുന്നു. പിന്നീട് പണവും പ്രശസ്തിയും ഒക്കെ ആയതോടെ റാണു ആളാകെ മാറിയെന്നും റാണുവിന്റെ സ്വഭാവത്തില്‍ പോലും വല്ലാത്ത ഹുങ്ക് വന്നുവെന്നും റാണുവിന്റെ ഒരു വീഡിയോ പ്രചരിച്ചിരുന്നു.
റാണുവിനൊപ്പം സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്ന ആരാധികയെ ശകാരിക്കുന്നതിന്റെ വീഡിയോയാണ് വൈറലായതും ചര്‍ച്ചയായതും. ആരാധികയെ ശകാരിക്കുന്ന റാണുവിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്. ഇതിനു പിന്നാലെ ഇപ്പോള്‍ റാണുവിന്റെ മേക്കോവര്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ കീഴടക്കുന്നത്.
മേക്ക്അപ്പ് ആര്‍ട്ടിസ്റ്റ് സന്ധ്യയാണ് റാണുവിന്റെ മേക്കോവറിന് പിന്നില്‍ കാന്‍പൂരില്‍ തന്റെ പുതിയ മേക്കോവര്‍ സലൂണ്‍ തുറക്കുന്നതിന്റെ ഭാഗമായാണ് കംപ്ലീറ്റ് മേക്കോവറിനായി റാണുവിന് സന്ധ്യ ക്ഷണിച്ചത്. ഇളം ഓറഞ്ച് നിറത്തിലുള്ള ലഹങ്കയാണ് റാണു ധരിച്ചിരിക്കുന്നത്. അതിനൊപ്പം തന്നെ ഇതിനോട് അനുയോജ്യമായ ആഭരണങ്ങളും അണിഞ്ഞിട്ടുണ്ട്.
തന്റെ പുതിയ മേക്കോവറിനെ കുറിച്ച് ചോദിച്ചപ്പോള്‍ റാണുവിന്റെ മറുപടിയാകട്ടെ 'ഞാനാണ് ഇതെന്ന് വിശ്വസിക്കാനാവുന്നില്ലെന്നും . താന്‍ ആകെ മാറിയിരിക്കുന്നുവെന്നും ഇതിപ്പോള്‍ കൂടുതല്‍ സുന്ദരിയും ആത്മവിശ്വാസം കൂടിയിട്ടുണ്ടെന്നും റാണു പറയുന്നു. റാണുവിന്റെ പുത്തന്‍ മേക്കോവറില്‍ അമ്പരന്നിരിക്കയാണ് സോഷ്യല്‍ മീഡിയ. മേക്കോവറാണോ അല്ലെങ്കില്‍ മേക്കപ്പ് ഓവര്‍ ആണോയെന്നാണ് ആരാധകര്‍ ചോദിക്കുന്നത
പശ്ചിമ ബംഗാളിലെ റാണാഗട്ട് എന്ന പ്രദേശത്തെ റെയില്‍വേ സ്റ്റേഷനിലും ലോക്കല്‍ ട്രെയിനുകളിലും പാടി നടന്നിരുന്ന ആളാണ് റാനു മണ്ഡല്‍്. ജീവിക്കാന്‍ മറ്റ് മാര്‍ഗ്ഗമില്ലാത്തതിനാല്‍ തന്നെ തനിക്ക് വരമായി കിട്ടിയ മധുര ശബ്ദത്തില്‍ അവര്‍ പാട്ടുകള്‍ പാടി. ട്രെയിനിലെ യാത്രക്കാരും മറ്റും കൊടുക്കുന്ന തുച്ഛമായ പണം കൊണ്ട് അവര്‍ ഭക്ഷണം കഴിച്ചു. ഭര്‍ത്താവ് മരിച്ച റാണുവിനെ മകള്‍ സ്വാതി ഉപേക്ഷിച്ച് പോകുകയായിരുന്നു.എന്നാല്‍ തനിക്ക് കൈവശമുള്ള മഹത്തായ കലയിലൂടെ റാണുവിന്റെ തലവര തന്നെ മാറി. വൈറലായ ആ വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത് ബംഗാളിലെ റാണാഗട്ടില്‍ തന്നെയാണ്.
ബംഗാളിലെ കൃഷ്ണനഗര്‍ സ്വദേശിയാണ് റാനു. ചെറുപ്രായത്തില്‍ തന്നെ അമ്മയെ നഷ്ടപ്പെട്ട അവരെ വളര്‍ത്തിയത് ബന്ധുവായ ഒരു സ്ത്രീയാണ്. വിഡിയോ വൈറലായതിന് പിന്നാലെ റാണുവിന്റെ ലുക്ക് തന്നെ മാറിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ റാണുവിന്റെ മകള്‍ സ്വാതി റാണുവിന് അരികിലേക്ക് മടങ്ങിയെത്തിയത് ഏറെ ചര്‍ച്ചയായിരുന്നു. ലതാ മങ്കേഷ്‌കറിന്റെ ശബ്ദത്തോടുള്ള സാമ്യമാണ് റാണു മണ്ഡലിനെ കണ്ണടച്ചു തുറക്കുന്ന സമയം കൊണ്ട് താരമാക്കിയത്. റാണുവിനെ ഹിമേഷ് വിധികര്‍ത്താവായ 'സൂപ്പര്‍ സ്റ്റാര്‍ സിംഗര്‍' എന്ന റിയാലിറ്റി ഷോയില്‍ പങ്കെടുപ്പിച്ചു. തുടര്‍ന്ന് ഹിമേഷിന്റെ 'ഹാപ്പി ഹാര്‍ദി ആന്‍ഡ് ഹീര്‍' എന്ന സിനിമയില്‍ റാണു പാടുകയും ചെയ്തു.
RECOMMENDED FOR YOU: