പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് രഞ്ജിനി ഹരിദാസ്. അവതാരക, അഭിനേത്രി, ഗായിക തുടങ്ങി വിവിധ മേഖലകളില്‍ മികവ് തെളിയിച്ച് മുന്നേറിയ രഞ്ജിനി ബിഗ് ബോസ് മലയാളത്തിലും മത്സരിച്ചിരുന്നുബിഗ് ബോസ് സീസണ്‍ രണ്ട് വരുന്നുവെന്ന ഏഷ്യാനെറ്റിന്റെ പ്രഖ്യാപനത്തിന് പിന്നാലെ മത്സരാര്‍ത്ഥികളെ കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ പുരോഗമിക്കുകയാണ്. ആരെ വേണമെന്ന് നിര്‍ദേശിക്കാന്‍ സംഘാടകര്‍ ആവശ്യമുന്നയിക്കുകയും ചെയ്തു.
പല പേരുകളും ഇതുവരെ ഉയര്‍ന്നുവന്നെങ്കിലും സരിത എസ്. നായരുടെ പേര് നിര്‍ദേശിച്ചിരിക്കുകയാണ് ബിഗ് ബോസ് ആദ്യ സീസണിലെ ശക്തയായ മത്സരാര്‍ത്ഥി രഞ്ജിനി ഹരിദാസ്.സരിത ആരാണ് എന്താണ് എന്ന് അറിയാന്‍ താല്‍പര്യമുണ്ട് .യഥാര്‍ത്ഥ ജീവിതത്തില്‍ അവര്‍ ആരായിരുന്നു. പലപ്പോഴായി സോഷ്യല്‍ മീഡിയയിലും മറ്റുമായി അവരെ എഴുതിക്കണ്ടതും അവരുടെ അഭിമുഖങ്ങളിലെ സംസാരവും തികച്ചും വ്യത്യസ്തമാണ്. അതുകൊണ്ടുതന്നെ ബിഗ് ബോസിലേക്ക് അവര്‍ എത്തിയാല്‍ അവരെ കുറിച്ച് കൂടുതല്‍ മനസിലാക്കാന്‍ നമുക്ക് സാധിക്കും.
സോളാര്‍ കേസും തുടര്‍ന്നുള്ള കേസുകളും ആരോപണങ്ങളും അടക്കം രാഷ്ട്രീയ കേരളത്തെ ഇളക്കിമറിച്ച സരിതയെ ബിഗ് ബോസിന്റെ സീസണ്‍ രണ്ടിലേക്ക് നിര്‍ദേശിക്കാന്‍ രഞ്ജിനിക്ക് കാരണങ്ങളുണ്ട്.ബിഗ് ബോസാണ് തന്റെ ജീവിതത്തിലെ പല പുതിയ കാര്യങ്ങളും പഠിക്കാന്‍ സഹായകമായത്. ബിഗ് ബോസ് എന്ന് പറയുന്നത് ഒരിക്കലും ഒരു റിയാലിറ്റി ഷോയല്ല. മറിച്ച് അത് ഒരു കൂട്ടം അപരിചിതും സുപരിചിതരായ അപരിചിതരും ഒത്തുള്ള ജീവിതമാണ്. അത് ജീവിതത്തില്‍ പല കാര്യങ്ങളും മനസിലാക്കാന്‍ നമ്മളെ സഹായിക്കുമെന്നും നമ്മളെ തിരിച്ചറിയാന്‍ സഹായിക്കുമെന്നും രഞ്ജിനി പറഞ്ഞു.