Latest News

രേഷ്മയുടെ കണ്ണില്‍ മുളക് തേച്ചത് സത്യമോ;അതിന് പിന്നിലെ സത്യം വെളിപ്പെടുത്തി രജിത് കുമാര്‍...!!

Malayalilife
രേഷ്മയുടെ കണ്ണില്‍ മുളക് തേച്ചത് സത്യമോ;അതിന് പിന്നിലെ സത്യം വെളിപ്പെടുത്തി രജിത് കുമാര്‍...!!

ബിഗ്‌ബോസ് സീസണ്‍ ടൂവില്‍ ഏറ്റവും അധികം ആരാധകരുള്ള മത്സരാര്‍ത്ഥിയായിരുന്നു ഡോ.രജിത് കുമാര്‍. എന്നാല്‍ ഹൗസിലെ ഒരു ടാസ്‌ക്കുമായി ബന്ധപ്പെട്ട് രേഷ്മയുടെ കണ്ണില്‍ മുളക് തെച്ചെന്ന പേരില്‍ രജിത്തിനെ പുറത്താക്കിയിരുന്നു. വലിയ പ്രതിഷേധങ്ങളായിരുന്നു ഇതിനെിരെ ആരാധകരില്‍ നിന്നും ഉണ്ടായത്. എന്നാല്‍ എന്താണ് സത്യത്തില്‍ അന്ന സംഭവിച്ചതെന്ന് ഇതുവരെയും രജിത് പറഞ്ഞിരുന്നില്ല. ഇപ്പോള്‍ അന്ന് എന്താണ് സത്യത്തില്‍ സംഭവിച്ചതെന്ന് തുറന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ് രജിത്. 

ഹൈസ്‌ക്കൂള്‍ ടാസ്‌ക്കിനിടെ രേഷ്മയുടെ കണ്ണില്‍ മുളക്  തേച്ചതിനാണ് രജിത് കുമാറിനെ ബിഗ്‌ബോസ് ഹൗസില്‍ നിന്നും പുറത്താക്കിയത്. രേഷ്മയുടെ ആവശ്യപ്രകാരമായരുന്നു ഈ പുറത്താക്കല്‍. അതോടെ രേഷ്മയ്‌ക്കെതിരെയും ബിഗ്‌ബോസിനെതിരെയും വലിയ പ്രതിഷേധങ്ങളായിരുന്നു അരങ്ങേറിയത്. പിന്നീട് ഷോയില്‍ നിന്നും നെടുമ്പാശ്ശേരിയിലെത്തിയ രജിത്തിനെ സ്വീകരിക്കാന്‍ നിരവധിയാളുകളാണ് എത്തിയിരുന്നത്. ഇതിനെതിരെ പോലീസ് കേസും എടുത്തിരുന്നു. രജിത്ത് പുറത്ത് പോയി തൊട്ടടുത്ത ദിവസം തന്നെ രേഷ്മയും പുറത്തായി. 

എന്നാല്‍ എന്താണ് ആ ഹൈസ്‌ക്കൂള്‍ ടാസ്‌ക്കില്‍ സംഭവിച്ചതെന്നതിനെ കുറിച്ച് ഒരു കൃത്യതയും ആര്‍ക്കും ലഭിച്ചിരുന്നില്ല. ബിഗ്‌ബോസുമായുള്ള സീക്രട്ട് ടാസ്‌ക്കായിരുന്നു എന്നാണ് ആദ്യം എല്ലാവരും കരുതിയിരുന്നത്. എന്നാല്‍ രജിത് പുറത്തെത്തിയതോടെ അത് കാര്യമാണെന്ന് മനസ്സിലായി. ഇപ്പോഴിതാ എന്താണ് അന്നത്തെ ഹൈസ്‌ക്കൂള്‍ ടാസ്‌ക്കില്‍ സംഭവിച്ചതെന്ന് മീഡിയഗ്രാം ചാനലിന് കൊടുത്ത അഭിമുഖത്തില്‍ രജിത് തുറന്ന് പറഞ്ഞിരിക്കുകയാണ്.

അത് ഒരു ഗെയിം ഷോയാണ്, അതില്‍ മുകളില്‍ ഉള്ളവരുടെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ചാണ് കാര്യങ്ങള്‍ മുന്‍പോട്ട് പോകുന്നത്. ഇപ്പോള്‍ മോനോട് നിന്റെ സംവിധായകന്‍ പറയുന്നു നീ മദ്യപാനിയുടെ റോള്‍ ചെയ്യണം എന്ന് അപ്പോള്‍ നീ അത് ചെയ്‌തേ പറ്റൂ എന്ന് അവതാരകനോടായി രജിത് പറയുന്നു. അത് പ്രകാരം ഇഷ്ടം ഇല്ലാത്ത പല കാര്യങ്ങളും ചെയ്യേണ്ടതായി വരും, കള്ള് ഇഷ്ടം അല്ലെങ്കിലും കുടിക്കേണ്ടതായി വരും, അത് ഷാപ്പില്‍ പോയി കുടിക്കേണ്ടതായും ചിലപ്പോള്‍ ഒരാളുടെ തലയില്‍ വരെ ഒഴിക്കേണ്ടിയും വരും, പറ്റില്ലെന്നു പറഞ്ഞാല്‍ പോയി പണി നോക്കാന്‍ പറയും അല്ലെ, കാരണം ഒരുപാട് പേര് വേറെ കാത്തു നില്‍പ്പുണ്ട്. അതാണ് അവിടെയും നടന്നത്. നല്ല വികൃതി ആകണം എന്നായിരുന്നു നിര്‍ദ്ദേശം. എന്നോട് കുട്ടികള്‍ വികൃതി കാണിച്ചു. അടുത്ത റോള്‍ എന്റേത് ആയിരുന്നു. ഞാനും വികൃതി ആയി മാറി'

അധ്യാപകന്‍ എന്ന് ഉളില്‍ ഉള്ളത് കൊണ്ടും മുന്‍പില്‍ നില്‍ക്കുന്നത് പെണ്‍കുട്ടി ആയതു കൊണ്ടും, ആ കുട്ടിയുടെ കണ്ണിലുള്ള ശ്രദ്ധ കൊണ്ടും വളരെ സൂക്ഷിച്ചാണ് അത് ചെയ്തത്. മുളകിന്റെ ഒരു തുള്ളി വെള്ളം പോളയ്ക്ക് താഴെയായി അല്‍പ്പം പുരട്ടി, പോളയ്ക്ക് ഉള്ളിലോ, കണ്ണ് തുറന്നു വച്ച് അതിനുള്ളില്‍ കുത്തി തേക്കുകയോ ഒന്നും ചെയ്തില്ല. ആ വീഡിയോ പരിശോധിച്ചാല്‍ കൃത്യമായി മനസ്സിലാകും. അത് ആ കുട്ടിക്കായി കൊണ്ടുവന്നതാല്ല. രഘുവിനും, പാഷാണം ഷാജിയ്ക്കുമായി കൊണ്ട് വന്നതാണ്. അതും ഒടിഞ്ഞിരിക്കുന്ന കൈയ്യുടെ സുരക്ഷയ്ക്കായി'

'ഗെയിം നെ അതിന്റെ രീതിയില്‍ എടുക്കണ്ടേ, അങ്ങിനെ ആണെങ്കില്‍ എന്റെ ശരീരം മുഴുവനും ഡാമേജാണ്. ഞാന്‍ അതിനൊന്നും പരാതി പറഞ്ഞില്ല. പിന്നെ എന്നെ വെളിയിലാക്കാനുള്ള ഓരോ അവസരവും എതിര്‍ മത്സരാര്‍ത്ഥികള്‍ ഉപയോഗിച്ച് കൊണ്ടേയിരുന്നു. ഇപ്പോള്‍ അത് ആ കുട്ടിക്ക് കിട്ടി, അത് നന്നായി അവള്‍ ഉപയോഗിച്ചു. ഇത് ഗെയിം ആണ്' , എന്നാണ് അദ്ദേഹം പറഞ്ഞത്.


 

Read more topics: # rajith kumar family,# biggboss
about rajith kumar family

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES