ബിഗ്‌ബോസിനുളളിലും സോഷ്യല്‍ മീഡിയയിലും നിറഞ്ഞു നില്‍ക്കുന്നത് രജിത് കുമാറിന്റെ പുറത്താകലുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ്. കണ്ണില്‍ മുളക് തേച്ചതിനെ തുടര്‍ന്ന് കണ്ണിന് സുഖമില്ലാതായ രേഷ്മ ഇന്നലെ ഷോയിലെക്ക് തിരിച്ചെത്തിയിട്ടും എല്ലാവരുടെയും ചിന്ത രജിത് കുമാര്‍ എന്തിന് ഇങ്ങനെ ചെയ്തു എന്നതാണ്. ബിഗ്‌ബോസില്‍ പൊതുവില്‍ എല്ലാവരോടും ഇക്കാര്യം ചര്‍ച്ച ചെയ്യുന്നത് ആര്‍ജെ രഘു ആണ്. രജിത്തിന്റെ ഇത്തരത്തിലെ പെരുമാറ്റത്തെക്കുറിച്ച് രഘുവിന് വ്യക്തമായ ചില കാരങ്ങളും ഉണ്ട്.
രഘുവും സുജോയും തമ്മില്‍ ഈ വിഷയത്തില്‍ സംസാരിക്കുന്നതിനിടെയാണ് എന്തുകൊണ്ടാണ് രജിത്ത് ഇത്തരത്തില്‍ പെരുമാറിയതെന്നും രഘു സുജോയോട് വ്യക്തമാക്കുന്നുണ്ട്.
ഇത്രയും പ്രശ്നങ്ങള്‍ക്ക് കാരണമായ സംഭവം നേരില്‍ കാണാത്ത വ്യക്തിയാണ് സുജോ. രഘു സംഭവം നടക്കുമ്പോള്‍ സ്ഥലത്തുണ്ടായിരുന്നു. രജിത് ചെയ്തത് സുജോ നേരില്‍ കണ്ടിരുന്നെങ്കില്‍ തന്നേക്കാള്‍ മോശമായിട്ട് പെരുമാറുമായിരുന്നെന്നും സുജോ ദേഷ്യപ്പെടുമായിരുന്നെന്നും രഘു പറയുന്നു. രജിത് പോയത് അയാളുടെ കാരണം കൊണ്ടുതന്നെയാണെന്നും രഘു പറയുന്നു.
രജിത്ത് പെട്ടെന്ന് ചെയ്ത ഒരു പ്രവര്‍ത്തി ആണ് അതെന്ന അഭിപ്രായം രഘുവിനില്ല. കാരണം ഈ സംഭവം നടക്കുന്നതിന് തലേദിവസം രാത്രിയില്‍ 21 ദിവസം താന്‍ അനുഭവിച്ച കാര്യങ്ങള്‍ രേഷ്മ രജിത്തിനോട് പങ്കുവച്ചിരുന്നു. പുള്ളിയുടെ ഭാഗത്ത് ഈ വിഷയത്തില്‍ ഒരു ന്യായവും ഇല്ലെന്ന് പറഞ്ഞാണ് അന്ന് താന്‍ നേരില്‍ കണ്ട കാഴ്ച രഘു സുജോയ്ക്ക് വിവരിച്ചത്. 'പിടിച്ചുനിര്‍ത്തി കൈ ഉള്ളിലിട്ടു ഒറ്റ തേക്കലായിരുന്നു'.രേഷ്മയോട് ഇത്തരത്തില്‍ പെരുമാറിയതിന് ശേഷം രജിത് പറഞ്ഞ ന്യായവും രഘുവിന് വിചിത്രമായി തോന്നി. തന്നെ കള്ളനെന്ന് വിളിച്ചതിന് പകരമായാണ് ഇങ്ങനെ ചെയ്തത് എന്നായിരുന്നു രജിത്തിന്റെ ന്യായം. ആ വാചകം ഒരുപക്ഷെ പുള്ളി പല സ്ഥലത്തും കേട്ടിട്ടുണ്ടാകാം എന്നും ആ വികാരമാകാം പുറത്തുവന്നതെന്നും രഘു പറയുന്നു. ഈ പ്രവര്‍ത്തി ചെയ്തത് രജിത് അല്ലെന്നും കാരണം അയാള്‍ക്കാരെയും ദ്രോഹിക്കാന്‍ കഴിയില്ലെന്നും രഘു പറയുന്നുണ്ട്. ഇപ്പോഴും പുള്ളി (രജിത്) ഉറങ്ങിയിട്ടില്ലെങ്കില്‍ ചിന്തിക്കുന്നത് അവളെ (രേഷ്മ) കുറിച്ചായിരിക്കും, രഘു പറയുന്നു. അതിന്റെ കുറ്റബോധം കാരണം തനിക്ക ്ഹൗസിലേക്ക് മടങ്ങി വരണ്ട എന്ന് രജിത്ത് തന്നെ തീരുമാനിച്ചിട്ടുണ്ടാകുമെന്നും രഘു പറയുന്നുണ്ട്.