Latest News

നിമിഷ സജയന്‍, റോഷന്‍ മാത്യു ഒന്നിക്കുന്ന ആമസോണ്‍ ഒറിജിനല്‍ സീരീസ് 'പോച്ചര്‍' ഫെബ്രുവരി  23 മുതല്‍ പ്രൈം വീഡിയോയില്‍

Malayalilife
 നിമിഷ സജയന്‍, റോഷന്‍ മാത്യു ഒന്നിക്കുന്ന ആമസോണ്‍ ഒറിജിനല്‍ സീരീസ് 'പോച്ചര്‍' ഫെബ്രുവരി  23 മുതല്‍ പ്രൈം വീഡിയോയില്‍

ജോര്‍ദാന്‍ പീലെസ് ഗെറ്റ് ഔട്ട്, സ്‌പൈക്ക് ലീയുടെ ബ്ലാക്ക് ക്ലാന്‍സ്മാന്‍ തുടങ്ങിയ ഫീച്ചര്‍ ഫിലിം ഹിറ്റുകള്‍ നല്‍കിയ ഓസ്‌കാര്‍ നേടിയ പ്രൊഡക്ഷന്‍ ഫിനാന്‍സ് കമ്പനിയായ ക്യുസി എന്റര്‍ടൈന്‍മെന്റ് നിര്‍മ്മിച്ച ആദ്യത്തെ ടെലിവിഷന്‍ പരമ്പരയായ ആമസോണ്‍ ഒറിജിനല്‍ ക്രൈം സീരീസ് പോച്ചറിന്റെ പ്രീമിയര്‍ ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട വിനോദ കേന്ദ്രമായ പ്രൈം വീഡിയോ പ്രഖ്യാപിച്ചു.

ക്യുസി എന്റര്‍ടൈന്‍മെന്റിന്റെ ധനസഹായത്തോടെ, എമ്മി അവാര്‍ഡ് ജേതാവായ ചലച്ചിത്ര നിര്‍മ്മാതാവ് റിച്ചി മേത്തയാണ് പോച്ചറിന്റെ തിരക്കഥയും സംവിധാനവും  നിര്‍വ്വഹിച്ചിരിക്കുന്നത്. നിമിഷ സജയന്‍, റോഷന്‍ മാത്യു, ദിബ്യേന്ദു ഭട്ടാചാര്യ എന്നിവരടങ്ങുന്ന കഴിവുറ്റ അഭിനേതാക്കളാണ് ഇതില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

കോടതി രേഖകളുടെയും സാക്ഷ്യപത്രങ്ങളുടെയും അടിസ്ഥാനത്തില്‍, കേരളത്തിലെ നിബിഡ വനങ്ങളിലും ഡല്‍ഹിയിലെ കോണ്‍ക്രീറ്റ് കാടുകളിലും നടന്ന സംഭവങ്ങളുടെ സാങ്കല്‍പ്പിക നാടകീകരണമാണ് പോച്ചര്‍. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഓഫീസര്‍മാര്‍, വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയിലെ എന്‍ജിഒ പ്രവര്‍ത്തകര്‍, പോലീസ് കോണ്‍സ്റ്റബിള്‍മാര്‍, ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും വലിയ ആനക്കൊമ്പ് വേട്ട സംഘത്തെക്കുറിച്ച് അന്വേഷിക്കാന്‍ ജീവന്‍ പണയപ്പെടുത്തിയ നല്ല സമരിതാക്കള്‍ എന്നിവര്‍ നല്‍കിയ മഹത്തായ സംഭാവനകള്‍ ഈ പരമ്പര കാണിക്കുന്നു.

കഥയുടെ ആധികാരികത ഉയര്‍ത്തിപ്പിടിക്കാന്‍, പോച്ചര്‍ കേരളത്തിലും ന്യൂഡല്‍ഹിയിലും യഥാര്‍ത്ഥ ജീവിത പശ്ചാത്തലത്തില്‍ ചിത്രീകരിച്ചു, പ്രധാനമായും മലയാളം, ഹിന്ദി, ഇംഗ്ലീഷ് എന്നിവയില്‍ ചിത്രീകരിച്ചിരിക്കുന്നു. എട്ട് എപ്പിസോഡുകള്‍ ഉള്ള പരമ്പരയുടെ ആദ്യ മൂന്ന് എപ്പിസോഡുകള്‍ 2023-ലെ സണ്‍ഡാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചു, അവിടെ പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്.  ഫെബ്രുവരി  23ന് ഇന്ത്യയിലും ലോകമെമ്പാടുമുള്ള 240-ലധികം രാജ്യങ്ങളിലും പ്രൈം വീഡിയോയില്‍ പോച്ചര്‍ പ്രീമിയര്‍ ചെയ്യും.

Read more topics: # പോച്ചര്‍
poacher series stream on prime video

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES