Latest News

ആനക്കൊമ്പ് വേട്ടസംഘത്തെകുറിച്ചുള്ള വെബ് സീരിസുമായി ആമസോണ്‍; ചോച്ചറില്‍ താരങ്ങളായി നിമിഷയും റോഷനും; 240ലധികം രാജ്യങ്ങളില്‍ സ്ട്രീമിംഗ് ചെയ്യുന്ന സീരിസിന്റെ  എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസറായി ആലിയ

Malayalilife
 ആനക്കൊമ്പ് വേട്ടസംഘത്തെകുറിച്ചുള്ള വെബ് സീരിസുമായി ആമസോണ്‍; ചോച്ചറില്‍ താരങ്ങളായി നിമിഷയും റോഷനും; 240ലധികം രാജ്യങ്ങളില്‍ സ്ട്രീമിംഗ് ചെയ്യുന്ന സീരിസിന്റെ  എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസറായി ആലിയ

നക്കൊമ്പ് വേട്ടസംഘത്തെകുറിച്ചുള്ള വെബ് സീരിസുമായി ആമസോണ്‍
രംഗത്തെത്തുകയാണ്. യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള ഈ അന്വേഷണ കുറ്റകൃത്യ പരമ്പര ഇന്ത്യന്‍ ചരിത്രത്തില്‍ നടന്ന ഏറ്റവും വലിയ ആനക്കൊമ്പ് വേട്ടസംഘത്തെകുറിച്ചുള്ള സംഭവങ്ങളുടെ സാങ്കല്‍പ്പിക നാടകീകരണമായിരിക്കുമെന്ന സൂചനകളാണ് പുറത്ത് വരുന്നത്.

ഫെബ്രുവരി 23ന് ഇന്ത്യയിലും ലോകമെമ്പാടുമുള്ള 240ലധികം രാജ്യങ്ങളിലുമായി ആമസോണ്‍ പ്രൈം വീഡിയോ പോച്ചര്‍ സ്ട്രീം ചെയ്യും. ദില്ലിഹി ക്രൈം ക്രിയേറ്റര്‍ റിച്ചി മേത്തയാണ് പോച്ചറിന്റെ സംവിധായകന്‍. നിമിഷ സജയന്‍, റോഷന്‍ മാത്യു, ദിബ്യേന്ദു ഭട്ടാചാര്യ എന്നിവരടങ്ങുന്ന വൈവിധ്യമാര്‍ന്ന കഴിവുറ്റ അഭിനേതാക്കളാണ് പ്രധാന വേഷത്തിലുള്ളത്.

ക്യുസി എന്റര്‍ടൈന്‍മെന്റ് നിര്‍മ്മിക്കുന്ന പോച്ചറിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായി അഭിനേതാവും നിര്‍മ്മാതാവും സംരംഭകയുമായ ആലിയ ഭട്ട് എത്തിയതായി പ്രൈം വീഡിയോ പ്രഖ്യാപിച്ചു. ലോകം മുഴുവന്‍ അറിയപ്പെടുന്ന ഒരു പ്രശസ്ത കലാകാരിയാണ് ആലിയ, പ്രകൃതിയുടെ ചാമ്പ്യന്‍ എന്ന് കൂടി അറിയപ്പെടുന്ന അവര്‍ പ്രകൃതി സംരക്ഷണത്തിനും സുസ്ഥിരതയ്ക്കും വേണ്ടി സജീവമായി ശബ്ദം ഉയര്‍ത്തിയിട്ടുണ്ട്. 

ഒരു എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ എന്ന നിലയില്‍ അവരുടെ നിര്‍മ്മാണ കമ്പനിയായ എറ്റേണല്‍ സണ്‍ഷൈന്‍ പ്രൊഡക്ഷന്‍സ് പോച്ചറുമായുള്ള സഹകരണം, കഥയിലുള്ള അവരുടെ വിശ്വാസത്തെയും പ്രസക്തവുമായ കഥകള്‍ക്ക് ജീവന്‍ പകരാനും പ്രതികരണശേഷിയില്ലാത്തവര്‍ക്ക് വേണ്ടി ശബ്ദിക്കാനുള്ള അവരുടെ പ്രതിബദ്ധതയെയും അടിവരയിട്ട് പറയുന്നു.

പോച്ചറിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ആയി വരുന്നതിനെക്കുറിച്ച് ആലിയ ഭട്ട് ഇപ്രകാരം പറയുകയുണ്ടായി, ''അവിശ്വസനീയമാംവിധം പ്രാധാന്യമുള്ള ഈ പ്രോജക്റ്റിന്റെ ഭാഗമാകുന്നത് എനിക്കും എറ്റേണല്‍ സണ്‍ഷൈന്‍ പ്രൊഡക്ഷന്‍സിലെ മുഴുവന്‍ ടീമിനും ഒരു ബഹുമതിയാണ്. പോച്ചറിന്റെ സ്വാധീനം വളരെ വ്യക്തിപരമായിരുന്നു, വന്യജീവി കുറ്റകൃത്യങ്ങളുടെ അടിയന്തര പ്രശ്‌നത്തെക്കുറിച്ചു വെളിച്ചം വീശുന്ന റിച്ചിയുടെ ചിത്രീകരണം എനിക്കും എന്റെ ടീമിനും ശക്തമായ പ്രതിധ്വനിയായി അനുഭവപ്പെട്ടു.

 ക്രൂരമായ കുറ്റകൃത്യങ്ങളിലേക്ക് വെളിച്ചം വീശുന്ന യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാന മാക്കിയുള്ള പോച്ചറിലെ, കഥപറച്ചില്‍ എന്നെ ആത്മാര്‍ത്ഥമായി ആകര്‍ഷിച്ചു. എല്ലാ ജീവജാലങ്ങളോടും കൂടുതല്‍ അനുകമ്പയും പരിഗണനയും ഉള്ളവരായിരിക്കാനുള്ള ശക്തമായ സന്ദേശം നല്‍കിക്കൊണ്ട് പോച്ചര്‍ നമ്മുടെ കണ്ണ് തുറപ്പിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. സഹവര്‍ത്തിതത്തെ ആശ്ലേഷിക്കാനുള്ള ആഹ്വാനമാണിത്, റിച്ചി, ക്യുസി, പ്രൈം വീഡിയോ എന്നിവയുമായി സഹകരിക്കുന്നതിലും ഈ കഥയിലേക്ക് എന്റേതായ സംഭാവന നല്‍കുന്നതിലും ഞാന്‍ ആത്മാര്‍ത്ഥമായി ആവേശത്തിലാണ്.

എട്ട് എപ്പിസോഡുള്ള ഈ പരമ്പരയുടെ ആദ്യ മൂന്ന് എപ്പിസോഡുകള്‍ 2023ലെ സണ്‍ഡാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ജൊഹാന്‍ ഹെര്‍ലിന്‍ എയ്ഡ് ക്യാമറ ചലിപ്പിക്കുന്ന സീരീസിന് സംഗീതം നല്‍കിയത് ആന്‍ഡ്രൂ ലോക്കിംഗ്ടണാണ്. ബെവര്‍ലി മില്‍സ്, സൂസന്‍ ഷിപ്പ്ടണ്‍, ജസ്റ്റിന്‍ ലി എന്നിവരാണ് സീരീസിന്റെ എഡിറ്റിംഗ് ചെയ്തിരിക്കുന്നത്.

Read more topics: # പോച്ചര്‍
Alia Bhatt Executive Producer foR e series Poacher

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES