പുതുമയാര്‍ന്ന സീരിയലുകള്‍ മലയാളികള്‍ക്ക് സമ്മാനിക്കുന്ന ചാനലാണ് ഏഷ്യാനെറ്റ്. ഏഷ്യാനെറ്റില്‍ പുതിയതായി ആരംഭിച്ച പാടാത്ത പൈങ്കിളി എന്ന സീരിയലും വ്യത്യസ്തമായ ഒരു കഥയാണ് പറയുന്നത്. ഓമനത്തിങ്കള്‍പ്പക്ഷി, പരസ്പരം, എന്റെ മാനസപുത്രി, പ്രണയം തുടങ്ങിയ ഹിറ്റ് സീരിയലുകളുടെ സംവിധായകനായ സുധീഷ് ശങ്കര്‍ ആണ് പാടാത്ത പൈങ്കിളി ഒരുക്കുന്നത്. സെപ്റ്റംബര്‍ ഏഴിനാണ് പരമ്പര സംപ്രേഷണം ആരംഭിച്ചത്. ദിനേഷ് പള്ളത്തിന്റേതാണ് കഥ. കണ്‍മണി എന്ന അനാഥപെണ്‍കുട്ടിയുടെ കഥയാണ് സീരിയല്‍ പറയുന്നത്. പുതുമുഖങ്ങളാണ് സീരിയലില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
നായിക കണ്‍മണിയായി എത്തുന്നത് നടി മനീഷ മഹേഷാണ്. നായകന്‍ ദേവയായി എത്തുന്നതാകട്ടെ സൂരജ് സണും. സീരിയലിലേക്ക് ആദ്യമായിട്ടാണ് എങ്കിലും ടിക്ടോക്കിലൂടെയും തന്റെ യൂട്യൂബ് ചാനലിലൂടെയും മലയാളികള്‍ക്ക് സുപരിചിതനാണ് സൂരജ്. നിരവധി നെഗറ്റീവ് കഥാപാത്രങ്ങളാണ് സീരിയലില്‍ ഉളളത്. അതില്‍ കണ്‍മണിയെ സ്വന്തമാക്കാന്‍ ശ്രമിക്കുന്ന ഭരത്താണ് ഏറെ ശ്രദ്ധിക്കപ്പെടുന്ന വില്ലന്‍. മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ട ഏതു വിധേനേയും കണ്‍മണിയെ സ്വന്തമാക്കാന്‍ ശ്രമിക്കുന്ന കഥാപാത്രമാണ് ഭരത്. സീരിയലില്‍ ഭരത്തായി എത്തുന്നത് സച്ചിന്‍ സന്തോഷ് എന്ന താരമാണ് ഭരത്തായി എത്തുന്നത്. സീരിയലില്‍ ശ്രദ്ധിക്കപ്പെടുന്ന സച്ചിന്‍ എന്നാല്‍ അഭിനയരംഗത്ത് ആദ്യമല്ല. കെകെ രാജീവ് സംവിധാനം ചെയ്ത സ്വപ്നം എന്ന പരമ്പരയില്‍ ബാല താരമായി സച്ചിന്‍ എത്തിയിട്ടുണ്ട്.
സീ കേരളത്തിലെ സ്വാതി നക്ഷത്രം ചോതിയിലും താരം എത്തിയിരുന്നു. തിരുവനന്തപുരം സ്വദേശിയാണ് സച്ചിന്‍. അച്ഛന്‍ സന്തോഷ് കുമാര്‍ അമ്മ ഗീത. അസിസ്റ്റന്‍് ക്യാമറമാന്‍ കൂടിയാണ് താരം.നെഗറ്റീവ് റോള്‍ അസാധ്യമായിട്ടാണ് താരം പെര്‍ഫോം ചെയ്യുന്നത്. കണ്‍മണിയിലെ ഭരത് എന്ന കാഥാപാത്രത്തോട് പ്രേക്ഷകര്‍ക്ക് വെറുപ്പ് തോന്നും വിധത്തിലാണ് താരത്തിന്റെ അഭിനയം. വളരെ കുറച്ച് എപ്പിസോഡുകള്‍ കൊണ്ടു തന്നെ സച്ചിനെ ഭരത്തായി പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കയാണ്.