ഏഷ്യാനെറ്റില്‍ പുതിയതായി ആരംഭിച്ച പാടാത്ത പൈങ്കിളി എന്ന സീരിയലും വ്യത്യസ്തമായ ഒരു കഥയാണ് പറയുന്നത്. ഓമനത്തിങ്കള്‍പ്പക്ഷി, പരസ്പരം, എന്റെ മാനസപുത്രി, പ്രണയം തുടങ്ങിയ ഹിറ്റ് സീരിയലുകളുടെ സംവിധായകനായ സുധീഷ് ശങ്കര്‍ ആണ് പാടാത്ത പൈങ്കിളി ഒരുക്കുന്നത്. നായകന്‍ ദേവയായി എത്തുന്നത് ടിക്ടോക്കിലൂടെയും തന്റെ യൂട്യൂബ് ചാനലിലൂടെയും മലയാളികള്‍ക്ക് സുപരിചിതനായ സൂരജ്.
ആണ്. ട3ക്ടോക്കില്‍ മോട്ടിവേഷണല്‍ വീഡിയോകളിലൂടെയാണ് സൂരജ് ശ്രദ്ധനേടിയത്. ഇപ്പോള്‍ യൂട്യൂബിലും ഇത്തരം വീഡിയോയും വ്‌ളോഗുമെല്ലാം സൂരജ് ചെയ്യുന്നുണ്ട്. സീരിയലില്‍ ദേവ എന്ന കഥാപാത്രത്തിന്റെ അമ്മയായി എത്തുന്ന നടി അംബിക മോഹന്‍ വഴിയാണ് സൂരജ് സീരിയലിലേക്ക് എത്തിയത്.
സൂരജ് യൂട്യൂബില്‍ സജീവമാണ്. സൂരജ് സണ്‍ എന്ന ചാനലിലൂടെയാണ് താരം വിശേഷങ്ങള്‍ പങ്കുവെച്ചെത്തുന്നത്. തന്റെ വസ്ത്രധാരണത്തെക്കുറിച്ച് വിമര്‍ശിച്ചെത്തിയവര്‍ക്ക് കിടിലന്‍ മറുപടി നല്‍കിയെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. മോട്ടിവേഷന്‍ വീഡിയോ പോസ്റ്റ് ചെയ്യുന്ന സമയത്ത് നെഗറ്റീവ് കമന്‍സ് കാണാറുണ്ട്. മുന്‍പൊരിക്കല്‍ താന്‍ ധരിച്ചിരുന്ന ടീഷര്‍ട്ടിനെ കളിയാക്കി ചിലരെത്തിയിരുന്നു. കീറിയിട്ടുണ്ടെന്ന് പറഞ്ഞായിരുന്നു ആദ്യത്തെ തവണ വിമര്‍ശിച്ചത്. ഒരേ ടീഷര്‍ട്ട് തന്നെ പിന്നെയും ഉപയോഗിച്ചുവെന്ന് പറഞ്ഞായിരുന്നു പിന്നീട് വിമര്‍ശിച്ചത്. അപ്പോഴും പ്രതികരിച്ചിരുന്നില്ല. മറ്റൊരു സന്ദര്‍ഭത്തില്‍ അവസരം വന്നപ്പോഴാണ് പ്രതികരിച്ചത്.
ടിക് ടോക് ചെയ്തിരുന്ന ഒരു പെണ്‍കുട്ടി അവളുടെ വീട് കാണിച്ചിരുന്നു. കുടില് പോലെയായിരുന്നു വീട്. റോഡിലൂടെ പോവുമ്പോള്‍ നമ്മള്‍ കുറേ പേര്‍ യാചിക്കുന്നതും, കടത്തിണ്ണയില്‍ കിടക്കുന്നതുമെല്ലാം കാണാറുണ്ട്. അതൊക്കെ നോക്കുമ്പോള്‍ നമുക്ക് കൊട്ടാരമല്ലേ, ഇതൊന്നും കാര്യമാക്കേണ്ടെന്നായിരുന്നു അമ്മ പറഞ്ഞത്. ഈ വിഷയത്തില്‍ ഞാനും പ്രതികരിച്ചിരുന്നു. എനിക്ക് കുറച്ച് ടീ ഷര്‍ട്ടുകളേയുള്ളൂ, സീരിയലിലേക്ക് വന്നപ്പോഴാണ് കൂടുതല്‍ വസ്ത്രങ്ങള്‍ വാങ്ങിച്ച് തുടങ്ങിയത്. അനാവശ്യമായി പണം ചെലവാക്കുന്നയാളല്ല താന്‍.
പാടാത്ത പൈങ്കിളിയില്‍ കണ്‍മണിയെ വെള്ളത്തില്‍ നിന്നും രക്ഷിക്കുന്ന രംഗത്തില്‍ സൂപ്പര്‍മാന്‍, നിങ്ങള്‍ക്ക് എല്ലാം അറിയാവുന്ന ടീഷര്‍ട്ടാണ് ഇട്ടത്. മനപ്പൂര്‍വ്വമാണ് അത് ഇട്ടത്. അന്ന് അപമാനിച്ച ആ ടീഷര്‍ട്ട് ഏഷ്യാനെറ്റിലെ സീരിയലില്‍ ഇട്ടില്ലേ, തന്നെ ആരെങ്കിലും അപമാനിച്ചാല്‍ പ്രതികരിക്കാന്‍ പോവാറില്ലെന്നും താരം പറയുന്നു. നന്നായി ജീവിച്ച് തെളിയിക്കുക, അവരേക്കാളും ഒരുപിടി മുന്നില്‍ നില്‍ക്കാന്‍ നമുക്ക് പറ്റണം. നിരവധി പേരാണ് സൂരജിന്‍രെ വീഡിയോയ്ക്ക് കീഴില്‍ അഭിനന്ദനം അറിയിച്ചെത്തിയിട്ടുള്ളത്.
കണ്ണൂര്‍ പാനൂര്‍ കല്ലിക്കണ്ടി സ്വദേശിയാണ് സൂരജ്. സൂരജ് വിവാഹിതനാണെന്നതും അധികമാര്‍ക്കും അറിയാത്ത കാര്യമാണ്. സീരിയലില്‍ എത്തും മുമ്പേ തന്നെ വിവാഹിതനും ഒരു കുഞ്ഞിന്റെ അച്ഛനുമാണ് താരം. അച്ഛന്‍ അമ്മ ഭാര്യ കുട്ടി എന്നിവരുള്‍പെട്ടതാണ് താരത്തിന്റെ കുടുംബം. മികച്ച ഒരു ഫോട്ടോഗ്രാഫര്‍ കൂടിയാണ് സൂരജ് എന്നതും അധികമാര്‍ക്കും അറിയാത്ത കാര്യമാണ്. സംസ്ഥാന ഫോട്ടോഗ്രാഫേര്‍സ് അസോസിയേഷന്‍ അംഗവുമാണ് താരം. നടി കുളപ്പുള്ളി ലീല, രഞ്ജു രഞ്ജിമാര്‍ തുടങ്ങിയവരുമായിട്ടൊക്കെ സൂരജിന് നല്ല ബന്ധമാണ്. ഇവരെല്ലാം സൂരജിന് എപ്പോഴും പിന്തുണയ്ക്കുന്നവരാണ്.