ഫല്‍വഴ്‌സിലെ ഉപ്പും മുളകിലൂടെ പ്രേക്ഷകരുടെ മനസില്‍ ചേക്കേറിയ നടിയാണ് നിഷ ഷാരംഗ്. നിരവധി സിനിമകളിലും സീരിയലുകളിലും മുഖം കാണിച്ചിട്ടുള്ള നിഷ പ്രശസ്തയായത് ഉപ്പും മുളകിലൂടെയുമാണ്. ഇടയ്ക്ക് വിവാദങ്ങളെത്തിയെങ്കിലും ഉപ്പും മുളകിലും സജീവമായ താരം ഇപ്പോള്‍ ജീവിതത്തിലെ പുതിയ വിശേഷങ്ങള്‍ പങ്കുവച്ചിരിക്കയാണ്. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ലിവിങ്ങ് ടുഗെദറിലാണോ എന്ന ചോദ്യത്തിന് നടിയുടെ ഉത്തരം വൈറലായി മാറുകയാണ്.
ശ്യാമപ്രസാദിന്റെ നിരവധി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ അഗ്‌നിസാക്ഷി എന്ന ചിത്രത്തിലൂടെയാണ് നിഷ ഷാരംഗ് അഭിനയലോകത്തേക്ക് എത്തുന്നത്. പത്താം ക്ലാസു കഴിഞ്ഞ് അധികം വൈകാതെ തന്നെ നിഷ തന്റെ മുറചെറുക്കനും അപ്പച്ചിയുടെ മകനുമായ യുവാവിനെ വിവാഹം ചെയ്തു. മികച്ച നര്‍ത്തകിയായിരുന്നെങ്കിലും നല്ല വിവാഹജീവിതം നയിക്കണമെന്ന ആഗ്രഹത്താല്‍ അഭിനയവും നൃത്തവുമെല്ലാം മാറ്റിവച്ചാണ് നിഷ ജീവിച്ചത്. എന്നാല്‍ വിചാരിച്ച പോലെ കുടുംബജീവിതം സുഖകരമല്ലാത്തതിലാല്‍ അവര്‍ക്ക് പിരിയേണ്ടിവന്നു. ജീവിക്കാന്‍ വേണ്ടി പല ജോലികളും ചെയ്ത് ഒടുവിലാണ് സിനിമയിലേക്ക് താരം എത്തിയത്.
പേര് നിഷ സാരംഗ് എന്നാണെങ്കിലും, താരത്തിന്റെ ശരിക്കുള്ള പേര് നിഷാമോള്‍ കെ എസ് എന്നാണ്. പ്രായം കൂടുമ്പോള്‍ കേള്‍ക്കുന്നവര്‍ക്ക് എന്തോ പോലെ തോന്നില്ലേ അതു കൊണ്ടാണ് നിഷ സാരംഗ് ആയി മാറിയത് എന്ന് നീലു പറയുന്നു. നിഷയുടെ അച്ഛന്റെ പേര് ശാരംഗധരന്‍ എന്നാണ്. നിഷ ശാരംഗധരന്‍ എന്ന് വിളിക്കാന്‍ ബുദ്ധിമുട്ടാകും എന്നുള്ളത് കൊണ്ട് പേര് ഇങ്ങനെ ആകട്ടെയെന്ന് കരുതി.
ലിവിങ് റിലേഷനില്‍ ആണെന്ന് മുന്‍പ് ഗോസിപ്പിക്കുകള്‍ പ്രചരിച്ചിരുന്നില്ലേ എന്ന അവതാരകയുടെ ചോദ്യത്തിനും നിഷ കൃത്യമായ മറുപടി നല്‍കി. ഗോസിപ്പുകള്‍ക്ക് എന്നെ അറിയാവുന്നവര്‍ കൃത്യമായ മറുപടി നല്കിയിട്ടുണ്ട്. ഗോസിപ്പുകള്‍ പ്രചരിപ്പിക്കുന്നവര്‍ പ്രചരിപ്പിക്കട്ടെ. പക്ഷേ ഒന്ന് ചിന്തിക്കുക, നിങ്ങള്‍ക്കും ഒരു കുടുംബമുണ്ട്. അവര്‍ക്കും ഇതേപോലെ എന്തെങ്കിലും കേള്‍ക്കേണ്ടി വരുമ്പോള്‍ മാത്രമേ ആ സങ്കടം മനസിലാവുകയുള്ളൂ എന്നും താരം വ്യക്തമാക്കി.