ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന മലയാളികളുടെ പ്രിയപ്പെട്ട സീരിയലാണ് കസ്തൂരിമാന്‍. ആദി എന്ന പത്രപ്രവര്‍ത്തകന്റെയും ഭാര്യ റാണിയുടെയും ആദിക്ക് അബദ്ധത്തില്‍ താലി കെട്ടേണ്ടിവരുന്ന കാട്ടിലെ പെണ്‍കുട്ടി കസ്തൂരിയുടെയും കഥയാണ് സീരിയല്‍ പറയുന്നത്. കസ്തൂരി എന്ന നാടന്‍ പെണ്‍കുട്ടിയെ സീരിയലില്‍ അവതരിപ്പിക്കുന്ന സ്‌നിഷ ചന്ദ്രന്‍ എന്ന മലപ്പുറംകാരിയാണ്. സീരിയലില്‍ റാണിയെ അവതരിപ്പിക്കുന്നത് തെലുങ്ക് നടിയായ ലത സംഗരാജുവാണ്. തെലുങ്ക് താരമായ പാവനി റെഡ്ഡി അവതരിപ്പിച്ചിരുന്ന കഥാപാത്രം സീരിയലില്‍ നിന്നും ഒഴിവായതിനെതുടര്‍ന്നാണ് ലത സംഗരാജു സീരിയലിലേക്ക് എത്തിയത്. തമിഴ് സീരിയല്‍ രംഗത്തും ലത സജീവമാണ്. സോഷ്യല്‍ മീഡിയില്‍ സജീവയായ ലത നീലക്കുയില്‍ ലൊക്കേഷന്‍ വിശേഷങ്ങളും നീലക്കുയില്‍ താരങ്ങളോടൊപ്പമുളള ടിക്ടോക്കുകളുമൊക്കെ പങ്കുവയ്ക്കാറുണ്ട്. തെലുങ്ക് പാട്ടുകളുടെയും ഡയലോഗുകളുടെയും ടിക്ടോക്കുകളാണ് സാധാരണ താരം ആരാധകരുമായി പങ്കുവയ്ക്കാറുളളത്.
RECOMMENDED FOR YOU: