ഏഷ്യാനെറ്റില്‍ ഒരു വര്‍ഷം മുമ്പ് സംപ്രേക്ഷണം അവസാനിപ്പിച്ച പരമ്പരയാണ് കാതോടു കാതോരം. കൃഷ്ണേന്ദു ഉണ്ണിക്കൃഷ്ണനും രാഹുല്‍ സുരേഷും നായികാ നായകന്മാരായി അഭിനയിച്ച പരമ്പര മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കിടയില്‍ ഏറെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ, പരമ്പരയില്‍ അഭിനയിച്ചിരുന്ന കണ്മണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് മികച്ച അഭിനയ മുഹൂര്‍ത്തങ്ങള്‍ കാഴ്ചവച്ച ആ പെണ്‍കുട്ടി വിവാഹിതയാകുവാന്‍ പോവുകയാണെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. നന്ദന എസ് നായര്‍ എന്ന നടിയാണ് വിവാഹിതയാകുവാന്‍ പോകുന്നത്. ഏറെക്കാലത്തെ പ്രണയത്തിനു ശേഷം വിപിന്‍ എന്ന പയ്യനെയാണ് നന്ദന വിവാഹം കഴിക്കുവാന്‍ പോകുന്നത്. കാതോടു കാതോരം എന്ന സീരിയലില്‍ മാത്രമല്ല, നടി തൃഷയ്ക്കൊപ്പം ഐഡന്റിറ്റി എന്ന തമിഴ് സിനിമയിലും നന്ദന അഭിനയിച്ചിട്ടുണ്ട്. ആദ്യമായി നന്ദന അഭിനയിച്ച സിനിമ കൂടിയാണ് ഐഡന്റിറ്റി. മാസങ്ങള്‍ക്ക് മുമ്പ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയപ്പോള്‍ അതിനു നന്ദി പറഞ്ഞുകൊണ്ട് നടി എഴുതിയ കുറിപ്പും ഏറെ ശ്രദ്ധ നേടിയിരുന്നു. മാസങ്ങള്‍ക്കിപ്പുറമാണ് നടി പുതിയൊരു ജീവിതത്തിലേക്ക് കാലെടുത്തു വയ്ക്കുന്നത്.
ഒരു റിസോര്‍ട്ടില്‍ വച്ചു നടന്ന വിവാഹനിശ്ചയത്തില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. പ്രിയപ്പെട്ടവര്‍ക്കു മുന്നില്‍ കേക്ക് മുറിച്ച് മധുരം പങ്കുവച്ച ഇരുവരും പുതിയൊരു ജീവിതം ആരംഭിക്കുന്നതിന്റെ സന്തോഷത്തിലാണ് ഇപ്പോഴുള്ളത്. അതേസമയം, ഒരു നടി എന്നതിലുപരി ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും സൈക്കിള്‍ പോളോ പ്ലെയറുമൊക്കെയാണ് നന്ദന. ിരവധി ഷോര്‍ട്ട് ഫിലിമുകളിലും അഭിനയിച്ചിട്ടുള്ള നന്ദനയുടെ വര്‍ക്കുകളെല്ലാം ശ്രദ്ധിക്കപ്പെട്ടിട്ടുള്ളതാണ്. ഇതു കൂടാതെ, എറണാകുളം മഹാരാജാസ് കോളേജില്‍ ഡിഗ്രി വിദ്യാര്‍ത്ഥിനി കൂടിയാണ് നടി. സാമ്പത്തിക ശാസ്ത്രത്തിലാണ് നടി ബിരുദ പഠനം നടത്തുന്നത്. ചുവന്ന വസ്ത്രത്തില്‍ അതീവ സുന്ദരിയായി തന്നെ വിവാഹനിശ്ചയ ചടങ്ങിലേക്ക് ഒരുങ്ങിയെത്തിയ നന്ദനയ്ക്കരികെ ബ്ലാക്ക് സ്യൂട്ടില്‍ തിളങ്ങിയാണ് വിപിന്‍ നില്‍ക്കുന്നത്. ഔവര്‍ ഫോര്‍എവര്‍ ബിഗിന്‍സ് ഹിയര്‍ എന്ന ക്യാപ്ഷനോടെയാണ് നന്ദന വിവാഹനിശ്ചയത്തിന്റെ മനോഹരമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.