Latest News

പര്‍പ്പിള്‍ നിറത്തിലുള്ള സാരിയില്‍ നിറവയറുമായി മൃദുല വിജയ്; ഉടന്‍ അമ്മയാകുമെന്ന് അറിയിച്ച് ഗര്‍ഭകാല ചിത്രങ്ങളുമായി താരം

Malayalilife
പര്‍പ്പിള്‍ നിറത്തിലുള്ള സാരിയില്‍ നിറവയറുമായി മൃദുല വിജയ്; ഉടന്‍ അമ്മയാകുമെന്ന് അറിയിച്ച് ഗര്‍ഭകാല ചിത്രങ്ങളുമായി താരം

നിറവയറിലുള്ള ചിത്രങ്ങള്‍ പങ്കുവച്ച് സീരിയല്‍ താരം മൃദുല വിജയ്. 'ഉടന്‍ അമ്മയാകും' എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചത്.പര്‍പ്പിള്‍ നിറത്തിലുള്ള സാരിയാണ് മൃദുലയുടെ വേഷം. വയറില്‍ കൈവച്ചു നില്‍ക്കുന്ന ചിത്രങ്ങളാണ് കൂടുതലും.  ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ഏഴാം മാസത്തിലെ ചടങ്ങുകളുടെ വീഡിയോ മൃദുല പങ്കുവച്ചിരുന്നു. 

ഭര്‍ത്താവും നടനുമായ യുവകൃഷ്ണയ്ക്കൊപ്പം നടത്തിയ ബ്രൈഡല്‍ കണ്‍സപ്റ്റ് ഫോട്ടോഷൂട്ടും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.  ഗര്‍ഭകാല വിശേഷങ്ങളും ചിത്രങ്ങളും പങ്കുവയ്ക്കുമ്പോള്‍ നേരിടുന്ന നെഗറ്റീവ് കമന്റുകളെ കുറിച്ച് മുന്‍പ് ഒരു  അഭിമുഖത്തില്‍ താരം തുറന്നു പറഞ്ഞിരുന്നു. നിങ്ങളാണോ ലോകത്തിലെ ആദ്യ ഗര്‍ഭിണി എന്ന ചോദ്യമാണ് കൂടുതലായി നേരിടേണ്ടി വന്നത്.  ഞാനല്ല ആദ്യമായി ഗര്‍ണിയാകുന്ന സ്ത്രീ.

പക്ഷേ ഞാന്‍ ആദ്യമായാണ് ഇത്തരമൊരു അവസ്ഥയിലൂടെ കടന്നു പോകുന്നത്. എന്റെ ചുറ്റിലുമുള്ള എല്ലാം മാറുന്നു. അതെല്ലാം മനോഹരവുമാണ്. അതുകൊണ്ട് അവ സമൂഹമാധ്യമത്തില്‍ പങ്കുവയ്ക്കാന്‍ ഞാനിഷ്ടപ്പെടുന്നു. ആര്‍ക്കെങ്കിലും പ്രശ്നമുണ്ടെങ്കില്‍ അവ കാണാതിരിക്കുക എന്നായിരുന്നു മൃദുലയുടെ പ്രതികരണം.

2021 ജൂലൈ 8ന് ആറ്റുകാല്‍ ക്ഷേത്രത്തിലായിരുന്നു മൃദുല,യുവകൃഷ്ണ വിവാഹം. 2015 മുതല്‍ അഭിനയ രംഗത്ത് സജീവമാണ് മൃദുല. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന തുമ്പപ്പൂ എന്ന സീരിയലിലാണ് മൃദുല അവസാനം അഭിനയിച്ചത്. സീരിയല്‍ തുടങ്ങി മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഗര്‍ഭിണിയായതോടെ നടി പിന്മാറുകയായിരുന്നു. ഇനി കുഞ്ഞ് ജനിച്ചതിന് ശേഷമാവും തിരിച്ചെത്തുക.

Read more topics: # മൃദുല വിജയ്
mridhula vijaiy baby bump

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക