നോക്കുമ്പോള്‍ കാണുന്നത് മിഥുന്‍ വൈദ്യുതിക്കമ്പിയില്‍ കിടക്കുന്നത്; വായില്‍നിന്ന് നുരയും പതയും വന്നിരുന്നു; എല്ലാവരും രക്ഷിക്കാന്‍ നോക്കി പക്ഷേ; മിഥുന്റെ മരണത്തില്‍ നടക്കും മാറാതെ കൂട്ടകാരന്‍

Malayalilife
നോക്കുമ്പോള്‍ കാണുന്നത് മിഥുന്‍ വൈദ്യുതിക്കമ്പിയില്‍ കിടക്കുന്നത്; വായില്‍നിന്ന് നുരയും പതയും വന്നിരുന്നു; എല്ലാവരും രക്ഷിക്കാന്‍ നോക്കി പക്ഷേ; മിഥുന്റെ മരണത്തില്‍ നടക്കും മാറാതെ കൂട്ടകാരന്‍

അതിദാരുണമായ സംഭവമാണ് മിഥുന്‍ എന്ന എട്ടാം ക്ലാസുകാരന്റെ മരണത്തിലൂടെ സംഭവിച്ചിരിക്കുന്നത്. വൈകിട്ട് കാണാം എന്ന് അച്ഛനോട് യാത്ര പറഞ്ഞാണ് അന്ന് മിഥുന്‍ പഠിക്കാനായി സ്‌കൂളിലേക്ക് പോയത്. വളരെ സന്തോഷത്തോടെ പോയ മകന്റെ മരണവാര്‍ത്തയാണ് പിന്നീട് ആ അച്ഛനും നാട്ടുകാരും കുടുംബങ്ങളും അറിയുന്നത്. നാടിനും വീടിനും പൊന്നോമനയായ മിഥുനെ നഷ്ടമായതില്‍ ഒരു നാട് മുഴുവനും തേങ്ങുകയാണ്. സ്‌കൂളിലെ ഷെഡിനു മുകളില്‍ വീണ ചെരുപ്പ് എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിലെ വിദ്യാര്‍ഥിയായ മിഥുനെ മരണം കവര്‍ന്നത്. സൈക്കിള്‍ ഷെഡിനു മുകളില്‍ വീണ ചെരുപ്പ് എടുക്കാന്‍ ശ്രമിച്ചപ്പോഴാണ് മിഥുന് ഷോക്കേറ്റത്. ഇലക്ട്രിക് ലൈന്‍ താഴ്ന്നു കിടന്നതും ദുരന്തത്തിന്റെ കാരണമായി.

മിഥുന്‍ മരിക്കുന്നത് സാക്ഷിയാകേണ്ടി വന്ന പത്താം ക്ലാസുകാരന് ഇപ്പോഴും ആ ഷോക്കില്‍ നിന്ന് വിട്ട് മാറിയിട്ടില്ല. രാവിലെ ഏതാണ്ട് എട്ടരയോടെയാണ് സംഭവം. മിഥുന്‍ ഇവിടെ ഫുട്‌ബോള്‍ കളിക്കുവായിരുന്നു എന്നാണ് ആ പത്താം ക്ലാസുകാരന്‍ പറയുന്നത്. അതിനിടെ ചെരുപ്പ് ഷെഡിന് മുകളിലേക്ക് വീഴുകയായിരുന്നു. ഇത് എടുക്കാനായിട്ടാണ് ഷെഡിന്റെ മുകളില്‍ കയറിയത്. അപ്പോള്‍ തെന്നി വീഴാന്‍ തുടങ്ങിയ മിഥുന് ഷോക്ക് അടിക്കുകയായിരുന്നു. ആ പത്താം ക്ലാസുകാരന്‍ കാണുന്നത് മിഥുന്‍ വൈദ്യുതി കമ്പിയില്‍ കിടക്കുന്നത്. വായില്‍ നിന്ന് നുരയും പതയും വരുന്നുണ്ടായിരുന്നു. എല്ലാവരും രക്ഷിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു പക്ഷേ നടന്നില്ല. 

മിഥുന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് കുടുംബത്തേ പോലെ തന്നെ നാട്ടുകാരും ബന്ധുക്കളും. വീട്ടിലെ എല്ലാ കാര്യങ്ങളിലും ആക്റ്റീവായി പങ്കെടുക്കുന്ന, പഠനത്തിലും കളിയിലുമൊക്കെ തിളങ്ങി നില്‍ക്കുന്ന മിഥുന്‍ എന്നും എല്ലാവര്‍ക്കും പ്രിയങ്കരനായിരുന്നു. ക്ലാസ്‌റൂമിലും വീട്ടിലുമൊക്കെ എപ്പോഴും സന്തോഷത്തോടെ ചിരിച്ചുകൊണ്ടിരുന്ന മിഥുന്‍, തന്റെ സ്വപ്നങ്ങള്‍ കൈവരിക്കാനായി ശാസ്താംകോട്ട തടാകത്തിന് അരികിലുള്ള ചെറിയ വീട്ടില്‍ നിന്നാണ് തേവലക്കര ഹൈസ്‌കൂളിലേക്ക് എത്താറുണ്ടായിരുന്നത്.

മിഥുനിന് കളികളോടും പഠനത്തിനോടും വലിയ ആസക്തിയുണ്ടായിരുന്നു. സ്‌കൂളിനും ഹോം ട്യൂഷനും കഴിഞ്ഞാല്‍ നാട്ടിലെ പാതകളും കളിക്കളങ്ങളും ഇയാളുടെ ഇഷ്ട സ്ഥാനങ്ങളായിരുന്നു. പറ്റിയാല്‍ ഫോണ്‍ ഉപയോഗിച്ച് ശാസ്ത്ര പരീക്ഷണങ്ങള്‍ വരെ പരീക്ഷിച്ച് വിജയിപ്പിച്ചുമിട്ടിരുന്നു. ഫുട്‌ബോള്‍ കളിക്കാന്‍ ഏറ്റവും ഇഷ്ടപ്പെട്ടിരുന്ന മിഥുന്‍ നിരവധി കുട്ടികള്‍ക്ക് പ്രചോദനമായിരുന്നു. എന്ത് കാര്യമായാലും മടിയില്ലാതെ മുന്നിലിറങ്ങുന്ന വ്യക്തിത്വം കൊണ്ടാണ് മിഥുന്‍ എല്ലാവര്‍ക്കും പ്രിയപ്പെട്ടവനായത്. വീട്ടിലെ ഏറ്റവും വലിയ പ്രശ്നമായിരുന്ന ദാരിദ്ര്യം മറികടക്കാനാണ് മിഥുനിന്റെ അമ്മ സുജ വിദേശത്ത് ജോലിക്ക് പോകേണ്ടിവന്നത്. വീട്ടിലെ പാടുപാടലുകളും ബാധ്യതകളും കുറയ്ക്കാനാണ് അമ്മ കുവൈറ്റിലേക്ക് ഹോം നഴ്‌സായി ജോലിക്കുപോയത്. അമ്മയില്ലാതായതിനാല്‍ മിഥുന്‍ വീട്ടിലെ കാര്യങ്ങളില്‍ കൂടുതല്‍ ഉത്തരവാദിത്വം ഏറ്റെടുത്തു.

അമ്മ നോക്കിയതുപോലെ തന്നെ കുഞ്ഞ് അനിയനെ മിഥുന്‍ നോക്കി. പിതാവ് മനു നിര്‍മാണ ജോലികളില്‍ ദിവസവേതനത്തോട് ചേര്‍ന്ന് കഠിനമായി ജോലി ചെയ്തു കൊണ്ടിരുന്നു. എന്നാല്‍, തുടര്‍ച്ചയായ മഴയും കാലാവസ്ഥയുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകളും മൂലം അദ്ദേഹത്തിന് സ്ഥിരമായി ജോലി കിട്ടാതെ വരികയും വരുമാനം കുറഞ്ഞ് കുടുംബം കൂടുതല്‍ ദുരിതത്തിലാവുകയും ചെയ്തു. എന്നാല്‍ ഈ സാഹചര്യവും മനസ്സിലാക്കി വളരെ ഉത്തരവാദിത്വത്തോടെ മിഥുന്‍ മുന്നോട്ട് പോയിക്കൊണ്ടിരുന്നത്. മാതാവ് സുജ കുവൈറ്റിലേക്ക് ജോലിക്കായി പോകുന്നതിന് മുന്‍പ് നാട്ടില്‍ തന്നെ ചെറിയ ജോലികളാണ് ചെയ്തിരുന്നത്. വീട്ടുകാരെ പോറ്റുന്നതിനായി ദുരിതം സഹിച്ച് ഏതു ജോലി വന്നാലും ചെയ്യാന്‍ തയ്യാറായതായിരുന്നു സുജ. വലിയ വരുമാനം ഒന്നുമില്ലാതിരുന്നെങ്കിലും കഴിയുന്നത്ര പരിശ്രമിച്ചാണ് കുട്ടികളെ വളര്‍ത്താന്‍ ശ്രമിച്ചത്.

ചെരുപ്പ് എടുക്കാന്‍ മിഥുന്‍ ക്ലാസിന്റെ ജനലിലൂടെ ഷീറ്റിന്റെ മുകളില്‍ കയറി. തെന്നിയപ്പോള്‍ കയറി പിടിച്ചത് ഷീറ്റിന്റെ മുകളിലൂടെ പോകുന്ന വൈദ്യുതി ലൈനിലേക്കായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

mithun death friend still in shock

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES