ചന്ദനമഴ സീരിയലിലൂടെ മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് മേഘ്‌നാ വിന്‍സെന്റ്. ഈയിടെയാണ് താരം വിവാഹ മോചിതയായ വാർത്ത പുറം ലോകം അറിഞ്ഞത്. പരസ്പര സമ്മതത്തോടെയാണ് ഇരുവരും വിവാഹബന്ധം വേർപിരിഞ്ഞത്. മേഘ്‌നക്ക് എതിരെ ഡോണിന്റെ കുടുംബം ആരോപണങ്ങളുമായി രംഗത്ത് എത്തിയിരുന്നു എന്നാൽ എല്ലാ ആരോപണങ്ങളോടും മുഖം തിരിച്ച മേഘന സ്വന്തമായി ഒരു യൂട്യൂബ് ചാനൽ ആരംഭിക്കുകയും പ്രേക്ഷകർക്കിടയിൽ സജീവമാകുകയുമാണ്. എന്നാൽ ഇപ്പോൾ താരത്തിന്റെ ചില വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.
മേഘ്ന തന്റെ ചാനലിലൂടെ ഒരു കഥയാണ് അവതരിപ്പിക്കുന്നത്. ജീവിതത്തിലെ തിരിച്ചടികളെ, ചതികളെ എങ്ങനെ നേരിടണമെന്ന് പറഞ്ഞുതരുന്ന ഒരു വ്യാപാരിയുടെയും കഴുതയുടെയും കഥയാണ് താരം പറയുന്നത്. വ്യാപാരിയെ വിശ്വസിച്ചു കൂടെ കൂടിയ കഴുതയെ കുഴിയിൽ തള്ളിയിട്ട് അയാൾ പോയി. അയാൾ പോകുന്നത് നോക്കിനിന്ന കഴുതയ്ക്ക് മനസിലായി അയാൾ സ്നേഹം കൊണ്ടായിരുന്നില്ല കൂടെ കൂട്ടിയത് എന്ന്. മനുഷ്യരുടെയും കാര്യം ഇതേപോലെയാണ്. ജീവിതത്തിൽ നമ്മൾ മറ്റുള്ളവരെ വിശ്വസിക്കും. വളരെ ചുരുക്കം ചിലർ ആ വിശ്വാസം സംരക്ഷിച്ച് ജീവിതം മുന്നോട്ട് കൊണ്ടു പോകും. പക്ഷേ വേറെ ചിലർ നമ്മുടെ വിശ്വാസവും സ്നേഹവും മുതലെടുത്ത് നമ്മളെ ഒരു കുഴിയിൽ തള്ളിയിട്ട് അവർ അവരുടെ കാര്യം നോക്കി പോകും. അതുപോലെ കുഴിയിൽ വീണവർക്ക് മുന്നിൽ രണ്ട് വഴികളാണുള്ളത്.
ഒന്നുകിൽ അതിൽ കിടന്ന് അങ്ങനേ മരിക്കാം, അല്ലെങ്കിൽ പുറത്ത് വന്ന് സന്തോഷായിട്ട് ജീവിക്കാം. നിങ്ങൾക്ക് ഇപ്പോൾ ഉണ്ടാകുന്ന ഓരോ പെയിനും ഓരോ അപമാനവും, അതിനെയൊക്കെ തകർത്തെറിഞ്ഞു അതിനെയെല്ലാം ചവിട്ടുപടികളാക്കി എഴുന്നേറ്റ് വന്ന് നിങ്ങൾക്കിഷ്ടമുള്ളത് പോലെ ജീവിച്ച് കാണിക്കണം. അത് തീർച്ചയായും സാധിക്കും. കഴുതയെ കൊണ്ട് സാധിച്ചു അപ്പോൾ നമ്മൾ മനുഷ്യരെ കൊണ്ട് സാധിക്കില്ലേ തീർച്ചയായും സാധിക്കും എന്നും മേഘ്ന പറയുന്നു.
അതേ സമയം തന്റെ ജീവിതത്തിൽ ഉണ്ടായ കാര്യങ്ങളെ ആണോ സാമ്യപ്പെടുത്തുന്നത് കമന്റുകളിലൂടെ ആരാധകർ ചോദിക്കുന്നുമുണ്ട്. കണ്ണുനിറയാതെയും തൊണ്ട ഇടറാതെയും എന്റെ അനിയത്തികുട്ടി എങ്ങനാ പറഞ്ഞുതീർത്തത്. ഗോഡ് വിത്ത് യൂ. സൂപ്പർ സ്റ്റോറി... ജീവിതത്തിൽ വിജയിച്ചു കാണിക്കണം.... ഇനി അതായിരിക്കണം.. ലക്ഷ്യം. പോയത് പോകട്ടെ..ജീവിച്ചു കാണിക്കണം സന്തോഷമായിട്ട്. കണ്ണുകൾ കൊണ്ടൊരു കഥ പറഞ്ഞല്ലേ ചേച്ചി.. മനസിലായി എന്നും ആരാധകർ വീഡിയോയ്ക്ക് ചുവടെ കുറിച്ചു.