അനിയന്റെ മരണം നല്കിയ ഷോക്കില്‍ നിന്ന് മാറും മുമ്പേ ക്യാമറക്ക് മുന്നിലേക്ക്; മറിമായം ഷൂട്ട് ആരംഭിച്ച വിവരം പങ്ക് വച്ച വിനോദ് കോവൂരിന്റെ പോസ്റ്റില്‍ രൂപവും ഭാവവും മാറി ചേട്ടന്‍ നിയാസ്

Malayalilife
അനിയന്റെ മരണം നല്കിയ ഷോക്കില്‍ നിന്ന് മാറും മുമ്പേ ക്യാമറക്ക് മുന്നിലേക്ക്; മറിമായം ഷൂട്ട് ആരംഭിച്ച വിവരം പങ്ക് വച്ച വിനോദ് കോവൂരിന്റെ പോസ്റ്റില്‍ രൂപവും ഭാവവും മാറി ചേട്ടന്‍ നിയാസ്

കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് എട്ടുമണിയ്ക്കാണ് കലാഭവന്‍ നവാസിന്റെ മരണം സംഭവിക്കുന്നത്. ശനിയാഴ്ചയായിരുന്നു സംസ്‌കാരം. അതിനു ശേഷമുള്ള ദിവസങ്ങള്‍ നവാസിന്റെ പ്രിയപ്പെട്ടവര്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന ദിവസങ്ങളായിരുന്നു. ഇപ്പോഴും അത് അങ്ങനെ തന്നെയാണ്. സാധാരണ മരണങ്ങള്‍ സംഭവിച്ചാല്‍ മക്കളും സഹോദരങ്ങളും പ്രിയപ്പെട്ടവരുമെല്ലാം ആ വേദനയില്‍ പങ്കുചേര്‍ന്ന് ഒപ്പം നില്‍ക്കും. എന്നാല്‍ ഇന്ന് അങ്ങനെയൊരു പതിവില്ല. പലര്‍ക്കും പല ജോലികളും ഉത്തരവാദിത്വങ്ങളും ഉണ്ടാകുമ്പോള്‍ എല്ലായ്പ്പോഴും അതിനു സാധിച്ചെന്നു വരില്ല. അതുതന്നെയാണ് നവാസിന്റെ ചേട്ടന്‍ നിയാസ് ബക്കറും ഇപ്പോള്‍ ചെയ്തിരിക്കുന്നത്. നിയാസിന്റെ ഏറ്റവും പ്രിയപ്പെട്ട അനുജനായ നവാസിന്റെ വേര്‍പാട് സംഭവിച്ചിട്ട് അഞ്ചാം നാള്‍ തന്നെ ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് എത്തുകയായിരുന്നു നിയാസ് ചെയ്ത്. മറിമായം ടെലിവിഷന്‍ സീരിസിന്റെ ഷൂട്ടിംഗിനായി നിയാസ് എത്തിയപ്പോള്‍ ചേട്ടന്റേയും അനുജന്റേയും കൂട്ടുകാര്‍ ചേര്‍ത്തുപിടിക്കുകയായിരുന്നു.

ഇത്തരം പരമ്പരകളുടെ ഷൂട്ടിംഗ് തീയതികള്‍ നേരത്തെ ഷെഡ്യൂള്‍ ചെയ്യുന്നതാണ്. അതുകൊണ്ടുതന്നെ, നേരത്തെ തീരുമാനിച്ചിരിക്കുന്ന നവാസിന്റെ മരണത്തെ തുടര്‍ന്ന് ഷൂട്ടിംഗ് രണ്ടു ദിവസത്തേക്ക് മാറ്റിവെക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇനിയും ഷൂട്ടിംഗ് നീക്കിവച്ചാല്‍ ചാനലിലേക്ക് കൃത്യസമയത്ത് എപ്പിസോഡ് നല്‍കാന്‍ സാധിക്കാതെ വരികയും ചെയ്യും. ഈ സാഹചര്യത്തിലാണ് നാളെ ശനിയാഴ്ച ടെലികാസ്റ്റ് ചെയ്യേണ്ട എപ്പിസോഡിന്റെ ഷൂട്ടിംഗ് ഇന്നലെ നടത്തിയത്. തന്റെ വേദനകളും സങ്കടങ്ങളും എല്ലാം മാറ്റിവച്ച് നിയാസ് ഷൂട്ടിംഗിനായി എത്തിയപ്പോള്‍ ചേര്‍ത്തുപിടിക്കുകയായിരുന്നു ചേട്ടന്റെയും അനുജന്റേയും കൂട്ടുകാര്‍. വര്‍ഷങ്ങളായി നിയാസ് ഈ പരമ്പരയുടെ ഭാഗമാണ്. നിയാസിന്റെ രൂപത്തില്‍ തന്നെ അദ്ദേഹത്തിന്റെ സങ്കടവും നിരാശയും എത്രത്തോളമുണ്ടെന്ന് കാണാവുന്നതാണ്. പരമ്പരയിലെ കഥാപാത്രത്തിന്റെ ലുക്കിലാണ് നില്‍ക്കുന്നതെങ്കിലും ഷേവ് ചെയ്യാതെ മുഖത്ത് സങ്കടം നിഴലിച്ചു നില്‍ക്കുന്ന അദ്ദേഹത്തെയാണ് ചിത്രത്തില്‍ കാണാന്‍ സാധിക്കുക.

കഴിഞ്ഞ വെള്ളിയാഴ്ച കലാഭവന്‍ നവാസിന്റെ മരണം സംഭവിക്കുന്ന അന്ന് അദ്ദേഹം ചോറ്റാനിക്കരയില്‍ പ്രകമ്പനം എന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ ആയിരുന്നു. കഴിഞ്ഞ ഒന്നരമാസത്തോളമായി ഇവിടെ നടക്കുകയായിരുന്ന ഷൂട്ടിംഗിന്റെ ഭാഗമായി ഹോട്ടലില്‍ മുറിയെടുത്ത് താമസിക്കുകയായിരുന്നു നവാസ്. ഷൂട്ടിംഗിന്റെ അവസാന ദിവസമായ വെള്ളിയാഴ്ച രാവിലെ മുതല്‍ നെഞ്ചുവേദന അനുഭവപ്പെട്ട നവാസ് അതു കാര്യമാക്കാതെ ഷൂട്ടിംഗിനെത്തുകയായിരുന്നു. ഭാര്യാപിതാവിനെ വിളിച്ച് നെഞ്ചെരിച്ചാലാണെന്നായിരുന്നു പറഞ്ഞത്. തുടര്‍ന്ന് അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം കുടുംബ ഡോക്ടറുമായി സംസാരിക്കുകയും ചെയ്തു. നവാസിന്റെ സംസാരം കേട്ടയുടനെ തന്നെ ഇതു നെഞ്ചെരിച്ചില്‍ അല്ലെന്നും എത്രയും വേഗം ഇസിജി റിപ്പോര്‍ട്ട് എടുത്ത് അയക്കാനുമായിരുന്നു നിര്‍ദ്ദേശിച്ചത്.

എന്നാല്‍ ഇപ്പോള്‍ അതിനു പറ്റില്ലെന്നും വീട്ടിലെത്തി നാളെ അയക്കാമെന്നും പറഞ്ഞ് ഷൂട്ടിംഗ് തിരക്കിലേക്ക് പോയ നവാസിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ പ്രകമ്പനം സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പങ്കുവച്ചതും പുറത്തു വന്നിരിക്കുന്നതും. വേദനകളും ശരീരത്തിന്റെ ബുദ്ധിമുട്ടുകളുമെല്ലാം മറച്ചു വച്ച് ഒന്നും പുറത്തു കാണിക്കാതെയാണ് അന്നു മുഴുവന്‍ നവാസ് ലൊക്കേഷനില്‍ നിന്നത്. ഒടുവില്‍ എങ്ങനെയൊക്കെയോ ഷൂട്ടിംഗ് കഴിഞ്ഞ് വീട്ടിലേക്ക് പോകാന്‍ ഓടിപ്പാഞ്ഞ് ഹോട്ടല്‍ മുറിയിലേക്ക് എത്തിയപ്പോഴാണ് വേദന കലശലായതും വാതില്‍ തുറന്ന് പുറത്തേക്ക് വരാനുള്ള ശ്രമത്തിനിടെ താഴേക്ക് വീഴുന്നതും. വീട്ടിലേക്ക് പോകുമ്പോള്‍ ഇടാനുള്ള ഡ്രസും കുളിക്കാനുള്ള തോര്‍ത്തും സാധനങ്ങളുമെല്ലാം കട്ടിലിനു മുകളില്‍ എടുത്തു വച്ചിരിക്കുന്ന നിലയിലുമാണ് മുറിയിലെത്തിയവര്‍ കണ്ടത്.

Read more topics: # നിയാസ്
marimayam shoot niyas

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES